മഞ്ജു വാര്യരും ആക്രമണത്തിനിരയായ നടിയും ഇംഗ്ലണ്ടിൽ! മോഹൻലാൽ അവസാന നിമിഷം പിന്മാറിയെന്നും...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവുകളുണ്ടാകുന്ന സമയത്ത് ആക്രമണത്തിനിരയായ നടി കേരളത്തിൽ ഇല്ലെന്ന് റിപ്പോർട്ട്. ആക്രമണത്തിനിരയായ നടി നിലവിൽ ഇംഗ്ലണ്ടിലാണെന്നാണ് റിപ്പോർട്ട്. നടി മഞ്ജു വാര്യരുടെ കൂടെ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയതായാണ് മംഗളം ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

43കാരിയുടെ വീട്ടിൽ മകന്റെ സുഹൃത്തായ യുവാവ്!സദാചാരഗുണ്ടകൾക്ക് കുരുപൊട്ടി,രാത്രി തെങ്ങിൽകെട്ടി മർദ്ദനം

ദിലീപിനെ കുടുക്കാന്‍ പണമെറിയുന്നത് മലയാളത്തിലെ പ്രമുഖ നടീനടന്മാര്‍..?? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

ആക്രമണത്തിനിരയായ ശേഷം നടിയ്ക്ക് സർവ്വപിന്തുണയുമായി രംഗത്തുണ്ടായിരുന്നത് മഞ്ജു വാര്യറായിരുന്നു. ഇപ്പോൾ ഇരുവരും പങ്കെടുക്കാൻ പോയിരിക്കുന്ന സ്റ്റേജ് ഷോയിൽ നടൻ മോഹൻലാലും പങ്കെടുക്കേണ്ടതായിരുന്നുവെന്നും, എന്നാൽ അവസാന നിമിഷം അദ്ദേഹം പിന്മാറുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.

manjuwarrier

പരിപാടിക്കിടെ സംഭവിച്ചേക്കാവുന്ന പൊട്ടിത്തെറികൾ മുൻകൂട്ടി കണ്ടാണ് മോഹൻലാൽ പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. കേസിൽ മഞ്ജു വാര്യർക്ക് പിന്തുണ നൽകുന്നത് മോഹൻലാലാണെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇനിയും ഇത്തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടാകാതിരിക്കാനാകാം അദ്ദേഹം ഇത്തരമൊരു നിലപാട് എടുത്തതെന്നും റിപ്പോർട്ടിലുണ്ട്.

manjumangalam

അതിനിടെ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൾസർ സുനി നടൻ ദിലീപിന് എഴുതിയതാണെന്ന് കരുതുന്ന കത്ത് പുറത്തുവന്നതാണ് ഏറ്റവും വലിയ വഴിത്തിരിവായിരിക്കുന്നത്. അതേസമയം, പൾസർ സുനിയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് കാണിച്ച് ദിലീപും പരാതി നൽകിയിരുന്നു. കത്തുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നാണ് ദിലീപ് വിവിധ ടെലിവിഷൻ ചാനലുകളോട് പ്രതികരിച്ചത്.

English summary
media report; about actress manju warrier and attacked actress.
Please Wait while comments are loading...