കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നച്ചൻ അത്ര പാവമല്ല! അമ്മ യോഗത്തിൽ രമ്യ നമ്പീശനോട് ചെയ്തത്...യോഗത്തിൽ സംഭവിച്ചത് കേട്ടാൽ ഞെട്ടും..

യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ നടിയുടെ വിഷയം ആരും ഉന്നയിച്ചില്ലെന്നായിരുന്നു ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: അമ്മയുടെ ജനറൽബോഡി യോഗത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ജൂൺ 29 വ്യാഴാഴ്ച കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ നടന്ന നിർണ്ണായക യോഗത്തിൽ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആരും ഒന്നും ഉന്നയിച്ചില്ലെന്ന ഭാരവാഹികളുടെ വാദം പൊളിയുന്നു.

നടിയെ ആക്രമിച്ച കേസ്;കാവ്യാ മാധവന്റെ അമ്മയെയും ചോദ്യം ചെയ്തേക്കും?പിടിമുറുക്കി പോലീസ്,ഇനിയെന്ത്?നടിയെ ആക്രമിച്ച കേസ്;കാവ്യാ മാധവന്റെ അമ്മയെയും ചോദ്യം ചെയ്തേക്കും?പിടിമുറുക്കി പോലീസ്,ഇനിയെന്ത്?

നടിയെ കാറിനുള്ളിൽ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; ഐജി കൊച്ചിയിലേക്ക്,പലരും അകത്താകും?നടിയെ കാറിനുള്ളിൽ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; ഐജി കൊച്ചിയിലേക്ക്,പലരും അകത്താകും?

നടി ആക്രമിക്കപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്ന് അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ രമ്യ നമ്പീശൻ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും, പ്രസിഡന്റ് ഇന്നസെന്റ് രമ്യയെ കൂടുതൽ സംസാരിക്കാൻ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്. കേരളകൗമുദി ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനാണ് അമ്മ യോഗത്തിൽ സംഭവിച്ചതിനെ കുറിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ നടിയുടെ വിഷയം ആരും ഉന്നയിച്ചില്ലെന്നായിരുന്നു ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

ക്രൗൺ പ്ലാസയിൽ...

ക്രൗൺ പ്ലാസയിൽ...

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ചേർന്ന ആദ്യത്തെ അമ്മ ജനറൽ ബോഡി യോഗമായിരുന്നു ജൂൺ 29 വ്യാഴാഴ്ച കൊച്ചി ക്രൗൺ പ്ലാസയിൽ നടന്നത്.

ഒന്നും ചർച്ച ചെയ്തില്ലെന്ന്...

ഒന്നും ചർച്ച ചെയ്തില്ലെന്ന്...

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെതിരെ ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിലായിരുന്നു അമ്മയുടെ നിർണ്ണായക ജനറൽ ബോഡി നടന്നത്. എന്നാൽ യോഗത്തിൽ നടി ആക്രമിക്കപ്പെട്ട വിഷയം ആരും ഉന്നയിച്ചില്ലെന്നും അതിനാൽ ചർച്ച ചെയ്തില്ലെന്നുമാണ് യോഗത്തിന് ശേഷം ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞത്.

രമ്യ നമ്പീശൻ ആവശ്യപ്പെട്ടു...

രമ്യ നമ്പീശൻ ആവശ്യപ്പെട്ടു...

സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ കളക്ടീവ് സിനിമയിലെ അംഗവും, അമ്മ എക്സിക്യൂട്ടിവ് അംഗവുമായ രമ്യ നമ്പീശൻ, നടി ആക്രമിക്കപ്പെട്ട സംഭവവും തുടർന്നുണ്ടായ ആരോപണങ്ങളും യോഗത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കേരളകൗമുദി ഓൺലൈനാണ് വാർത്ത നൽകിയിരിക്കുന്നത്.

ആശങ്കയുണ്ടെന്ന്...

ആശങ്കയുണ്ടെന്ന്...

നിലവിലെ സംഭവവികാസങ്ങളിൽ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആശങ്കയുണ്ടെന്നും രമ്യ യോഗത്തിൽ പറഞ്ഞുവത്രേ.

പൂർത്തിയാക്കാൻ അനുവദിച്ചില്ല...

പൂർത്തിയാക്കാൻ അനുവദിച്ചില്ല...

എന്നാൽ നടൻ ദിലീപിനെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനെ കുറിച്ച് രമ്യ സംസാരിക്കാൻ ആരംഭിച്ചപ്പോഴേക്കും പ്രസിഡന്റ് ഇന്നസെന്റ് ഇടപെട്ടുവെന്നും, രമ്യയുടെ സംസാരം പൂർത്തിയാക്കാൻ അനുവദിച്ചില്ലെന്നുമാണ് റിപ്പോർട്ട്.

പോലീസ് അന്വേഷിച്ചോളും...

പോലീസ് അന്വേഷിച്ചോളും...

രമ്യ സംസാരിക്കുന്നതിനിടെ ഇടപെട്ട ഇന്നസെന്റ് കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ കേസ് പോലീസ് അന്വേഷിച്ചോളുമെന്നും, ഇതുസംബന്ധിച്ച് ഡിജിപിയോടും മറ്റും സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞതിന് ശേഷം മറുപടി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

അമ്മയുടെ വാദം പൊളിയുന്നു...

അമ്മയുടെ വാദം പൊളിയുന്നു...

നേരത്തെ, ജനറൽ ബോഡി യോഗത്തിൽ നടി ആക്രമിക്കപ്പെട്ട വിഷയം ആരും ഉന്നയിച്ചില്ലെന്നാണ് അമ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്.

English summary
media report about amma general body meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X