Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണീ ബൈജു കൊട്ടാരക്കര?എട്ടുനിലയിൽ പൊട്ടിയ 6 പടങ്ങൾ!ചില രഹസ്യങ്ങളും!വെറുതെയല്ല ദിലീപിനെതിരെ...

മലയാള സിനിമാ രംഗത്ത് കാര്യമായ നേട്ടങ്ങളുണ്ടാക്കിയിട്ടില്ലെങ്കിലും വിവാദ വിഷയങ്ങളിൽ ധൈര്യപൂർവ്വം പ്രതികരിക്കുന്ന ബൈജു കൊട്ടാരക്കരയെ കുറിച്ച് അധികമാർക്കുമറിയാത്ത പല കാര്യങ്ങളുമുണ്ട്.

തിരുവനന്തപുരം: ആരാണീ ബൈജു കൊട്ടാരക്കര? കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പലരും ചോദിച്ച ഒരു ചോദ്യമായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ചാനലുകളിലെ ചർച്ചകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ബൈജു കൊട്ടാരക്കര.

യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ സിനിമാരംഗത്തെ പലരും പ്രതികരിക്കാൻ മടികാണിച്ചിരുന്നു. പക്ഷേ, ആ സമയത്തെല്ലാം ചാനൽ സ്റ്റുഡിയോകളിൽ ഓടിനടന്ന് ദിലീപിനെതിരെ സംസാരിക്കാൻ മുൻനിരയിലുണ്ടായിരുന്നത് ബൈജുവായിരുന്നു.

സംവിധായകനാണെന്നാണ് പരിചയപ്പെടുത്തുന്നതെങ്കിലും ബൈജു സംവിധാനം ചെയ്ത ചിത്രങ്ങളേതെന്ന് ചോദിച്ചാൽ മിക്ക വാർത്താ അവതാരകർക്കും ഉത്തരംമുട്ടും. മലയാള സിനിമാ രംഗത്ത് കാര്യമായ നേട്ടങ്ങളുണ്ടാക്കിയിട്ടില്ലെങ്കിലും വിവാദ വിഷയങ്ങളിൽ ധൈര്യപൂർവ്വം പ്രതികരിക്കുന്ന ബൈജു കൊട്ടാരക്കരയെ കുറിച്ച് അധികമാർക്കുമറിയാത്ത പല കാര്യങ്ങളുമുണ്ട്.

ആദ്യ സിനിമ 1994ൽ...

ആദ്യ സിനിമ 1994ൽ...

1994ൽ ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്ത കമ്പോളമാണ് ബൈജുവിന്റെ ആദ്യ ചിത്രം. തൊട്ടടുത്ത ചിത്രമായ ബോക്സറിലും ബാബു ആന്റണി തന്നെയായിരുന്നു നായകൻ. പക്ഷേ ആദ്യ രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വൻ പരാജയമായിരുന്നു.

ആകെ 6 സിനിമകൾ...

ആകെ 6 സിനിമകൾ...

തന്റെ കരിയറിൽ ആകെ ആറ് ചിത്രങ്ങളാണ് ബൈജു കൊട്ടാരക്കര ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്. മുകേഷ് നായകനായ വംശമായിരുന്നു ബൈജുവിന്റെ മൂന്നാമത്തെ ചിത്രം. ഇതിന് പിന്നാലെ മനോജ് കെ ജയനെ നായകനാക്കി കലാപവും. ആദ്യത്തെ നാലു പടങ്ങളും എട്ടുനിലയിലാണ് പൊട്ടിയത്.

ജെയിംസ് ബോണ്ട്...

ജെയിംസ് ബോണ്ട്...

കലാഭവൻ മണി അടക്കമുള്ള ഹാസ്യ താരങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ജെയിംസ് ബോണ്ട് എന്ന ചിത്രമാണ് ബൈജുവിന് ഒരു പേരുണ്ടാക്കി നൽകിയത്. ഭേദപ്പെട്ട കളക്ഷൻ നേടിയ ജെയിംസ് ബോണ്ടിന് പിന്നാലെ 2001ൽ കോട്ടയം നസീറടക്കമുള്ള കോമഡി താരങ്ങളെ ഉൾപ്പെടുത്തി സംവിധാനം ചെയ്ത കൂടറിയാതെ എന്ന ചിത്രം തീയേറ്റർ പോലും കണ്ടില്ലെന്നാണ് രാഷ്ട്രദീപിക ദിനപ്പത്രത്തിന്റെ റിപ്പോർട്ടിലുള്ളത്.

സംവിധാനം ഉപേക്ഷിച്ചു...

സംവിധാനം ഉപേക്ഷിച്ചു...

ആറ് പടങ്ങളും പൊട്ടി പാളീസായതോടെ ബൈജു കൊട്ടാരക്കര സംവിധാന ഉപേക്ഷിച്ചു. പിന്നീട് വിവാദ വിഷയങ്ങളുണ്ടാകുമ്പോഴാണ് ബൈജുവിന്റെ സാന്നിദ്ധ്യമറിയുന്നത്.

പ്രഖ്യാപിച്ച സിനിമകൾ...

പ്രഖ്യാപിച്ച സിനിമകൾ...

വിവാദ വിഷയങ്ങളെ ആസ്പദമാക്കി സിനിമയെടുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ബൈജു വാർത്തകളിലിടം പിടിച്ചത്. ശ്രീശാന്ത് അറസ്റ്റിലായപ്പോള്‍ ക്രിക്കറ്റര്‍, ചുംബനസമരം നടന്ന സമയത്ത് കിസ് ഓഫ് ലവ്, ഇപ്പോള്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ പ്രമുഖ താരം എന്നിവയാണ് അദ്ദേഹം പ്രഖ്യാപിച്ച ചിത്രങ്ങള്‍. എന്നാൽ ഈ ചിത്രങ്ങളുടെ പൂജ പോലും നടന്നില്ല എന്നാണ് പലരുടെയും ആരോപണം.

ആരോപണങ്ങൾ...

ആരോപണങ്ങൾ...

സിനിമാ രംഗത്തെ വിവാദങ്ങൾക്ക് പുറമേ സ്വകാര്യ ജീവിതത്തിലെ ചില വിവാദ വിഷയങ്ങളിലൂടെയും ബൈജു വാർത്തകളിലിടം നേടിയിരുന്നു. നടൻ കലാഭവൻ മണിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന കേസിൽ ബൈജുവിനെതിരെ പരാതിയുണ്ടായതായി ആരോപണമുണ്ടായിരുന്നു. എന്നാൽ ഈ കേസിൽ അദ്ദേഹത്തെ പീന്നീട് വെറുതെ വിട്ടുവെന്നാണ് രാഷ്ട്രദീപികയുടെ റിപ്പോർട്ടിലുള്ളത്.

മക്കളെ ഇറക്കിവിട്ടു...

മക്കളെ ഇറക്കിവിട്ടു...

ബൈജു കൊട്ടാരക്കരയുടെ മക്കളെ ബാങ്കുകാർ വീട്ടിൽ നിന്നും ഇറക്കിവിട്ടതും അടുത്തിടെ വാർത്തയായിരുന്നു. തന്റെ പേരിലുള്ള വീടും വസ്തുവും ബൈജു മക്കളുടെ പേരിലേക്ക് മാറ്റിയിരുന്നു. എന്നാൽ മക്കൾ വീട്ടിലില്ലാത്ത സമയത്ത് ബാങ്കുകാർ വീട് കുത്തിത്തുറന്ന് പുതിയ താക്കോലിട്ട് വീട് പൂട്ടിയെന്നായിരുന്നു ബൈജുവിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+