ജയിലിൽ ഭക്ഷണം കഴിക്കാതെ ദിലീപ്!സദാസമയവും സങ്കടത്തിൽ,വിധി കേട്ട് പൊട്ടിക്കരഞ്ഞു!ഒടുവിൽ അനൂപ് വന്നു...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിൽ വികാരനിർഭരമായ രംഗങ്ങൾ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞ ദിലീപ് ഭക്ഷണം പോലും കഴിക്കാതെ പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോർട്ട്.

എം വിൻസെന്റ് എംഎൽഎ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടു തവണ!കടയിൽ വന്ന് കയറിപ്പിടിച്ചതും...

നടിയോട് ലൈംഗികച്ചുവയോടെ;ഹോട്ടലിൽ സംഭവിച്ചത് ഞെട്ടിക്കും!ലാൽ ജൂനിയറിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്

ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു ദിലീപിന്റെ പ്രതീക്ഷ. തനിക്ക് അനുകൂലമായ വിധിയുണ്ടാകാൻ പ്രാർത്ഥിക്കണമെന്ന് ദിലീപ് സഹതടവുകാരോടും ജയിൽ ജീവനക്കാരോടും അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് രാവിലെ പത്ത് മണിയോടെ ജയിലിലെ ടിവിയിൽ നിന്നാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ച വാർത്ത ദിലീപ് അറിഞ്ഞത്.

വിനായകനെ കൊന്നതാണ്! പോലീസ് പറഞ്ഞത് പച്ചക്കള്ളം! ബൂട്ടിട്ട് ചവിട്ടി,തലയിൽ മർദ്ദനമേറ്റു,ക്രൂരപീഡനം...

ഉടൻ തന്നെ സെല്ലിലേക്ക് നിരാശനായി മടങ്ങിപ്പോയ ദിലീപ് ഏറെനേരം ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം സഹോദരൻ അനൂപ് ദിലീപിനെ കാണാൻ ജയിലിലെത്തിയിരുന്നു. ഇരുവരും തമ്മിൽ പത്തു മിനിറ്റോളം സംസാരിക്കുകയും ചെയ്തു.

പ്രാർത്ഥിക്കാൻ....

പ്രാർത്ഥിക്കാൻ....

തന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകാൻ പ്രാർത്ഥിക്കണമെന്ന് ദിലീപ് സഹതടവുകാരോടും ജയിൽ ജീവനക്കാരോടും അഭ്യർത്ഥിച്ചിരുന്നു.

പ്രതീക്ഷയോടെ...

പ്രതീക്ഷയോടെ...

ഹൈക്കോടതിയിൽ നിന്ന് തനിക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു ദിലീപിന്റെ പ്രതീക്ഷ. ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതായിരുന്ന ജയിലിലെ പ്രധാന ചർച്ചാ വിഷയവും.

പൊട്ടിക്കരഞ്ഞു....

പൊട്ടിക്കരഞ്ഞു....

രാവിലെ 10.15ഓടെ ജയിലിലെ ടിവിയിൽ നിന്നാണ് ജാമ്യം നിഷേധിച്ച വാർത്ത ദിലീപ് അറിഞ്ഞത്. വാർത്ത കേട്ടയുടൻ ദിലീപ് പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോർട്ട്.

കോടതിയുടെ നിരീക്ഷണങ്ങൾ...

കോടതിയുടെ നിരീക്ഷണങ്ങൾ...

ജാമ്യം ലഭിക്കാത്തതിലുപരി കോടതി തന്നെ കുറിച്ച് നടത്തിയ നിരീക്ഷണങ്ങളാണ് ദിലീപിനെ ഏറെ വിഷമിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

സെല്ലിൽ ഒറ്റയ്ക്ക്....

സെല്ലിൽ ഒറ്റയ്ക്ക്....

വിധി കേട്ടതിന് ശേഷം സെല്ലിലേക്ക് മടങ്ങിയ ദിലീപ് ഏറെനേരം നിരാശനായി തലക്കുനിച്ചിരുന്നു. ആരോടും സംസാരിക്കാൻ തയ്യാറായതുമില്ല.

ഭക്ഷണവും കുറച്ചു...

ഭക്ഷണവും കുറച്ചു...

ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഭക്ഷണം കഴിക്കാനും ദിലീപ് കൂട്ടാക്കിയില്ല. ദിലീപ് ഭക്ഷണം കഴിക്കുന്നത് കുറവാണെന്നാണ് റിപ്പോർട്ടുകൾ.

സഹോദരൻ ജയിലിൽ...

സഹോദരൻ ജയിലിൽ...

ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് ശേഷം സഹോദരൻ അനൂപ് ദിലീപിനെ കാണാനെത്തിയിരുന്നു.

Police Would Not Present Dileep In Court Due To Security Reasons
പത്തു മിനിറ്റോളം...

പത്തു മിനിറ്റോളം...

ആലുവ സബ് ജയിലിലെത്തിയ സഹോദരൻ അനൂപ് ദിലീപുമായി പത്തു മിനിറ്റോളം സംസാരിച്ചു. കേസിന്റെ നിയമപരമായ കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് സൂചന.

English summary
media report about dileep's reactions after high court verdict.
Please Wait while comments are loading...