കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിലിന്റെ വാടകയിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് കോടികളുടെ വരുമാനം! സമരത്തിന് പിന്നില്‍ സാമ്പത്തിക ലാഭമോ?

മുക്കത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിങ്കളാഴ്ച യോഗം ചേരാനിരിക്കെയാണ് പ്രതിഷേധത്തില്‍ മുന്‍നിരയിലുള്ള ജമാഅത്തെ ഇസ്ലാമിയെ പ്രതിരോധത്തിലാക്കി കൈരളി ടിവി പുതിയ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗെയില്‍ സമരത്തിൻറെ ലക്ഷ്യം മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയെ വെട്ടിലാക്കി റിപ്പോർട്ട്

കണ്ണൂര്‍: മുക്കത്ത് ഗെയില്‍ പൈപ്പ് ലൈനിനെതിരെ സമരം നയിക്കുന്നവരില്‍ ഏറ്റവും മുന്‍നിരയിലുള്ളത് ജമാഅത്തെ ഇസ്ലാമിയും വെല്‍ഫയര്‍ പാര്‍ട്ടിയുമാണ്. എന്തുവന്നാലും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

മോദിക്ക് ഉപദേശം നല്‍കാന്‍ ഷമീകയും! തിരുവനന്തപുരത്തിനും കണ്ണൂരിനും ഒരുപോലെ പ്രിയപ്പെട്ടവള്‍...മോദിക്ക് ഉപദേശം നല്‍കാന്‍ ഷമീകയും! തിരുവനന്തപുരത്തിനും കണ്ണൂരിനും ഒരുപോലെ പ്രിയപ്പെട്ടവള്‍...

കൊച്ചിയിലെ ഫ്‌ളാറ്റില്‍ പെണ്‍വാണിഭം! യുവതികളടക്കം പിടിയില്‍! മരുന്നടിക്കുന്ന കുട്ടികളും ഇടപാടുകാര്‍കൊച്ചിയിലെ ഫ്‌ളാറ്റില്‍ പെണ്‍വാണിഭം! യുവതികളടക്കം പിടിയില്‍! മരുന്നടിക്കുന്ന കുട്ടികളും ഇടപാടുകാര്‍

മുക്കത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിങ്കളാഴ്ച യോഗം ചേരാനിരിക്കെയാണ് പ്രതിഷേധത്തില്‍ മുന്‍നിരയിലുള്ള ജമാഅത്തെ ഇസ്ലാമിയെ പ്രതിരോധത്തിലാക്കി കൈരളി ടിവി പുതിയ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മുക്കത്ത് ഗെയിലിനെ എതിര്‍ക്കുന്ന ജമാഅത്തെ ഇസ്ലാമി, കണ്ണൂരില്‍ ഗെയിലിന് സ്ഥലം വിട്ടുകൊടുത്ത് കോടിക്കണക്കിന് രൂപ വാടകയിനത്തില്‍ സമ്പാദിക്കുന്നുവെന്നാണ് കൈരളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 60 ഏക്കര്‍ ഭൂമി

60 ഏക്കര്‍ ഭൂമി

കണ്ണൂരിലെ ഇരിക്കൂര്‍-മട്ടന്നൂര്‍ റോഡില്‍ കൊളപ്പയില്‍ എന്ന സ്ഥലത്ത് 60 ഏക്കര്‍ ഭൂമി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ഇന്‍സാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണുള്ളത്. ഇതില്‍ ഒന്‍പത് ഏക്കര്‍ ഭൂമിയില്‍ ഗെയിലിന്റെ പൈപ്പുകള്‍ സൂക്ഷിക്കാന്‍ ജമാഅത്തെ ഇസ്ലാമി അനുവാദം നല്‍കിയെന്നാണ് കൈരളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വരുമാനം....

വരുമാനം....

ഭൂമി വിട്ടുനല്‍കിയ വകയില്‍ മാസംതോറും രണ്ടര ലക്ഷം രൂപ വരെ ട്രസ്റ്റിന് വരുമാനം ലഭിക്കുന്നുണ്ട്. 2011 മുതല്‍ ഗെയില്‍ പൈപ്പുകള്‍ സൂക്ഷിക്കുന്നത് ഈ ഭൂമിയിലാണ്. ഇത്തരത്തില്‍ ആറ് വര്‍ഷം കൊണ്ട് കോടിക്കണക്കിന് രൂപ ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ട്രസ്റ്റിന് വരുമാനമായി ലഭിച്ചുവെന്നാണ് കണക്ക്.

അന്ന്...

അന്ന്...

ഗെയില്‍ പദ്ധതിയുടെ പൈപ്പുകള്‍ സൂക്ഷിക്കാന്‍ അനുവാദം നല്‍കിയ ജമാഅത്തെ ഇസ്ലാമിക്ക് അന്നൊന്നും പദ്ധതിയോട് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും കൈരളിയുടെ വാര്‍ത്തയില്‍ പറയുന്നു.

പ്രക്ഷോഭം....

പ്രക്ഷോഭം....

ട്രസ്റ്റിന്റെ ഭൂമിയില്‍ നിന്നും പൈപ്പുകള്‍ പദ്ധതി പ്രദേശത്തേക്ക് മാറ്റാന്‍ തുടങ്ങിയതോടെയാണ് ജമാഅത്തെ ഇസ്ലാമിയും വെല്‍ഫയര്‍ പാര്‍ട്ടിയും ഗെയില്‍ പദ്ധതിക്കെതിരെ മുക്കത്ത് പ്രതിഷേധമാരംഭിച്ചതെന്നും കൈരളി വാദിക്കുന്നു.

സാമ്പത്തികം...

സാമ്പത്തികം...

രാഷ്ട്രീയ മുതലെടുപ്പിനൊപ്പം സാമ്പത്തിക സ്രോതസ്സായി പൈപ്പ് ലൈന്‍ നിലനിര്‍ത്തുക എന്ന അജണ്ടയാണ് ഇവരുടെ സമരത്തിന് പിന്നിലെന്നും കൈരളിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ചര്‍ച്ച...

ചര്‍ച്ച...

ഗെയില്‍ പദ്ധതിക്കെതിരായ സമരം സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തില്‍ നവംബര്‍ ആറിന് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് നാലു മണിക്ക് കോഴിക്കോട് കളക്ടറേറ്റില്‍ മന്ത്രി എസി മൊയ്തീന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

English summary
media report about gail pipes and jamate islami.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X