കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ വീടിന്റെ പേര് ദാറുൽ ഷറഫ് അഥവാ ഇസ്ലാമിക രാഷ്ട്രം! തുർക്കിയിൽ നിന്നെത്തിയ ഷാജഹാൻ, അന്വേഷണം

ഇസ്താംബൂളിൽ നിന്ന് തുർക്കി പോലീസ് ഇന്ത്യയിലേക്ക് തിരിച്ചയച്ച കണ്ണൂർ സ്വദേശി ഷാജഹാനെ ദില്ലിയിൽ വെച്ചാണ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കണ്ണൂർ/തിരുവനന്തപുരം: ഐസിസ് റിക്രൂട്ട്മെന്റ് കേസിൽ ദില്ലിയിൽ അറസ്റ്റിലായ ഷാജഹാനുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം നടത്തുന്നതായി റിപ്പോർട്ട്. ഐസിസ് ബന്ധത്തെ തുടർന്ന് ഇസ്താംബൂളിൽ നിന്ന് തുർക്കി പോലീസ് ഇന്ത്യയിലേക്ക് തിരിച്ചയച്ച കണ്ണൂർ സ്വദേശി ഷാജഹാനെ ദില്ലിയിൽ വെച്ചാണ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

അവളുടെ നഗ്ന വീഡിയോ കാണാനിടയായി! സഹപാഠിയുടെ നഗ്ന വീഡിയോ കാണേണ്ടി വന്ന യുവാവിന്റെ അനുഭവം...വീഡിയോഅവളുടെ നഗ്ന വീഡിയോ കാണാനിടയായി! സഹപാഠിയുടെ നഗ്ന വീഡിയോ കാണേണ്ടി വന്ന യുവാവിന്റെ അനുഭവം...വീഡിയോ

ആടിപ്പാടി അടിച്ചുപൊളിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ! ജീവിതത്തിലെ മറക്കാനാകാത്ത ഓണാഘോഷം...ആടിപ്പാടി അടിച്ചുപൊളിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ! ജീവിതത്തിലെ മറക്കാനാകാത്ത ഓണാഘോഷം...

കണ്ണൂർ കാഞ്ഞിരോട് സ്വദേശി ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം സമഗ്രമായ അന്വേഷണം നടത്തുന്നതായി ജന്മഭൂമി ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് തവണ ഷാജഹാൻ തുർക്കിയിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ തവണ ഭാര്യയോടൊപ്പമാണ് ഷാജഹാൻ തുർക്കിയിലേക്ക് പോയത്.

കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്

തിരിച്ചയച്ചു...

തിരിച്ചയച്ചു...

കഴിഞ്ഞ ജനുവരിയിലാണ് ഷാജഹാനും ഭാര്യയും ആദ്യമായി തുർക്കിയിലേക്ക് പോയത്. തുടർന്ന് ഇരുവരെയും പിടികൂടിയ തുർക്കി പോലീസ് ചോദ്യം ചെയ്ത ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു.

വീണ്ടും തുർക്കിയിലേക്ക്...

വീണ്ടും തുർക്കിയിലേക്ക്...

പിന്നീട് ചെന്നൈയിലെത്തിയ ഷാജഹാൻ ഭാര്യയെ അവിടെ പാർപ്പിച്ച ശേഷം വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഏപ്രിലിൽ വീണ്ടും തുർക്കിയിലേക്ക് പോയത്. കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി അബ്ദുറസാഖ്, മാണിയൂർ സ്വദേശി അബ്ദുൾ ഖയ്യൂം എന്നിവരും ഷാജഹാനോടൊപ്പമുണ്ടായിരുന്നു.

പിടിയിലായി...

പിടിയിലായി...

രണ്ടാം തവണ തുർക്കിയിലെത്തിയപ്പോഴും ഷാജഹാനും അബ്ദുറസാഖും തുർക്കി പോലീസിന്റെ പിടിയിലായി. തുടർന്നാണ് ഷാജഹാനെ ദില്ലിയിലേക്ക് തിരിച്ചയച്ചത്. ദില്ലിയിൽ അറസ്റ്റിലായ ഷാജഹാൻ നിലവിൽ റിമാൻഡിലാണ്.

എങ്ങനെ കടന്നു?

എങ്ങനെ കടന്നു?

ആദ്യ തവണ തിരിച്ചയച്ചയാൾ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് അധികൃതരുടെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് വീണ്ടും തുർക്കിയിലേക്ക് കടന്നതെന്നും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. ഷാജഹാന് വ്യാജ
പാസ്പോർട്ടുണ്ടാക്കാൻ സഹായം നൽകിയവരെക്കുറിച്ചും അന്വേഷിക്കുമെന്നും ജന്മഭൂമിയുടെ വാർത്തയിലുണ്ട്.

ഐസിസിലെത്താൻ...

ഐസിസിലെത്താൻ...

ഏതുവിധേനെയും സിറിയയിലെത്തി ഐസിസ് ക്യാമ്പിൽ ചേരുക എന്നതായിരുന്നു ഷാജഹാന്റെ ലക്ഷ്യം. തുർക്കിയിൽ പിടിയിലായിരുന്നില്ലെങ്കിൽ ഷാജഹാൻ ഐസിസ് ക്യാമ്പിലെത്തുമായിരുന്നു.

കണ്ണൂരിലും...

കണ്ണൂരിലും...

മുണ്ടേരിയിലെ വീടിന് ഇസ്ലാമിക രാഷ്ട്രം എന്നർത്ഥം വരുന്ന ദാറുൽ ഷറഫ് എന്നാണ് ഷാജഹാൻ പേര് നൽകിയിരുന്നത്. മുണ്ടേരി, വളപട്ടണം കേന്ദ്രീകരിച്ച് ഷാജഹാൻ നിരവധിപേരെ ഐസിസിലേക്ക് റിക്രൂട്ട്
ചെയ്തതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും ജന്മഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബന്ധമുണ്ടെന്ന്...

ബന്ധമുണ്ടെന്ന്...

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയവര്‍ തമ്മില്‍ സജീവബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു പ്രദേശം രഹസ്യാന്വേഷണ വിഭാഗത്തിന്റെ
ശ്രദ്ധയില്‍പ്പെടുമ്പോള്‍ പുതിയ പ്രദേശങ്ങളിലേക്ക് കേന്ദ്രം മാറ്റുകയാണ് ഇവരുടെ പ്രവർത്തനരീതി.

പ്രവർത്തനകേന്ദ്രം മാറ്റി...

പ്രവർത്തനകേന്ദ്രം മാറ്റി...

തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ എന്‍ഐഎ അന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയതോടെയാണ് പാപ്പിനിശ്ശേരി, മക്രേരി മേഖലയിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിയതെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

English summary
media report about isis recruitment investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X