കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിക്കും സിപിഎമ്മിനും 'ദി കാർ' ആയി മിനി കൂപ്പർ! കാരാട്ട് ഫൈസൽ വെട്ടിച്ചത് എട്ടു ലക്ഷം രൂപ...

നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാരാട്ട് ഫൈസൽ മിനി കൂപ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Google Oneindia Malayalam News

കോഴിക്കോട്: മിനി കൂപ്പർ വിവാദം കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിനും തലവേദനയാകുന്നു. കൊടുവള്ളിയിൽ കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്ട്രേഷൻ വ്യാജമാണെന്നാണ് പുതിയ കണ്ടെത്തൽ.

കോഴിക്കോട്ടെ ലേഡീസ് ഹോസ്റ്റലിൽ അർദ്ധരാത്രി എസ്ഐയുടെ രഹസ്യ സന്ദർശനം! കാര്യം തിരക്കിയവരെ തല്ലിച്ചതച്ചുകോഴിക്കോട്ടെ ലേഡീസ് ഹോസ്റ്റലിൽ അർദ്ധരാത്രി എസ്ഐയുടെ രഹസ്യ സന്ദർശനം! കാര്യം തിരക്കിയവരെ തല്ലിച്ചതച്ചു

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മൃതദേഹം കബറടക്കുന്നതിനെ ചൊല്ലി വിവാദം! ദഹിപ്പിക്കണമെന്ന് ചിലർ..പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മൃതദേഹം കബറടക്കുന്നതിനെ ചൊല്ലി വിവാദം! ദഹിപ്പിക്കണമെന്ന് ചിലർ..

നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാരാട്ട് ഫൈസൽ മിനി കൂപ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്. PY-01 CK-3000 എന്ന നമ്പറിലുള്ള മിനി കൂപ്പർ കാരാട്ട് ഫൈസലിന്റെ പേരിൽ തന്നെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ രജിസ്ട്രേഷനായി അദ്ദേഹം നൽകിയ മേൽവിലാസം വ്യാജമാണെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മിനി കൂപ്പർ വിവാദം..

മിനി കൂപ്പർ വിവാദം..

എൽഡിഎഫ് ജനജാഗ്രതാ യാത്രയിൽ കോടിയേരി ബാലകൃഷ്ണൻ ആഢംബര വാഹനമായ മിനി കൂപ്പറിൽ സഞ്ചരിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.

കെ സുരേന്ദ്രന്റെ ആരോപണം...

കെ സുരേന്ദ്രന്റെ ആരോപണം...

ആഢംബര വാഹനം ജനജാഗ്രതാ യാത്രക്ക് ഉപയോഗിച്ചതിന് പുറമേ, വാഹനമുടമയ്ക്കെതിരെയും ആരോപണമുയർന്നിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ വാഹനത്തിലാണ് കോടിയേരി സഞ്ചരിച്ചതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ആരോപണമുന്നയിച്ചത്.

പുതിയ കണ്ടെത്തൽ..

പുതിയ കണ്ടെത്തൽ..

കോടിയേരിയുടെ മിനി കൂപ്പർ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ വ്യാജമാണെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പക്ഷേ, വിലാസം...

പക്ഷേ, വിലാസം...

PY-01 CK-3000 എന്ന നമ്പറിൽ കാരാട്ട് ഫൈസലിന്റെ പേരിൽ തന്നെയാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ രജിസ്ട്രേഷന് ഉപയോഗിച്ച മേൽവിലാസം വ്യാജമാണെന്നാണ് മാതൃഭൂമിയുടെ വാർത്തയിലുള്ളത്.

ഇങ്ങനെ...

ഇങ്ങനെ...

കാരാട്ട് ഫൈസൽ, നമ്പർ-4 ലോകമുത്തു മാരിയമ്മൻ കോവിൽ സ്ട്രീറ്റ്, മുത്തൽപേട്ട് എന്ന വിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അദ്ധ്യാപകൻ...

അദ്ധ്യാപകൻ...

എന്നാൽ ശിവകുമാർ എന്ന അദ്ധ്യാപകനാണ് ഈ വിലാസത്തിൽ താമസിക്കുന്നത്. ഇയാൾക്ക് കാരാട്ട് ഫൈസലിനെ അറിയുക പോലുമില്ലെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എട്ടു ലക്ഷത്തോളം രൂപ...

എട്ടു ലക്ഷത്തോളം രൂപ...

ആഢംബര വാഹനമായ മിനി കൂപ്പർ കേരളത്തിൽ രജിസ്റ്റർ ചെയ്താൽ എട്ടു ലക്ഷത്തോളം രൂപ നികുതിയിനത്തിൽ നൽകണം. ഈ നികുതി വെട്ടിക്കാനായാണ് വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമലംഘനം...

നിയമലംഘനം...

നികുതിവെട്ടിപ്പിന് പുറമേ, വ്യാജ വിലാസം നൽകി വാഹനം രജിസ്റ്റർ ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്.

English summary
media report about karat faizal's mini cooper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X