Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചെന്ന് വിശ്വസിച്ചു!കാവ്യാമാധവന്റെ വെണ്ണലയിലെ വീടിന് വാസ്തുദോഷം

കാവ്യാ മാധവനെയും അമ്മയെയും ചോദ്യം ചെയ്യുമെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് അവരുടെ വെണ്ണലയിലെ വീടിനെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകളും വന്നിരിക്കുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും അമ്മയെയും ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

കാവ്യാ മാധവനെയും അമ്മയെയും ചോദ്യം ചെയ്യുമെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് അവരുടെ വെണ്ണലയിലെ വീടിനെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകളും വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസ് പരിശോധനയ്ക്കെത്തിയ വെണ്ണലയിലെ വീടിന് വാസ്തുദോഷമുണ്ടായിരുന്നുവെന്നാണ് രാഷ്ട്ര ദീപികയുടെ റിപ്പോർട്ടിൽ പറയുന്നത്. വെണ്ണലയിലെ വീട്ടിൽ നിന്നും കാവ്യാ മാധവൻ കെന്റിലെ വില്ലയിലേക്ക് താമസം മാറ്റാനുള്ള കാരണത്തെക്കുറിച്ചും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

വീട്ടിൽ പരിശോധനയ്ക്കെത്തി...

വീട്ടിൽ പരിശോധനയ്ക്കെത്തി...

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കാവ്യാ മാധവന്റെ വെണ്ണലയിലെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധനയ്ക്കെത്തിയത്. കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ പരിശോധനയ്ക്ക് പിന്നാലെയാണ് പോലീസ് വെണ്ണലയിലെ വീട്ടിലെത്തിയത്. എന്നാൽ വീട്ടിൽ ആളില്ലാത്തതിനാൽ പോലീസിന് മടങ്ങേണ്ടി വരികയായിരുന്നു.

വെണ്ണലയിലെ വീട്...

വെണ്ണലയിലെ വീട്...

സിനിമാ രംഗത്ത് സജീവമായതോടെയാണ് കാവ്യാ മാധവൻ വെണ്ണലയിൽ വീട് വാങ്ങുന്നതും അവിടെ സ്ഥിരതാമസമാക്കുന്നതും. കുടുംബസമേതമാണ് കാവ്യാ മാധവൻ വെണ്ണലയിലെ വീട്ടിൽ താമസിച്ചിരുന്നത്.

പ്രശ്നങ്ങളുടെ കാരണം...

പ്രശ്നങ്ങളുടെ കാരണം...

എന്നാൽ ജീവിതത്തിൽ പ്രശ്നങ്ങളും താളപ്പിഴകളും ആരംഭിച്ചതോടെയാണ് എല്ലാത്തിനും കാരണം വെണ്ണലയിലെ വീടിന്റെ വാസ്തുദോഷമാണെന്ന് മനസിലാക്കുന്നതെന്നും രാഷ്ട്രദീപികയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കെന്റിലെ വില്ലയിലേക്ക്....

കെന്റിലെ വില്ലയിലേക്ക്....

വെണ്ണലയിലെ വീടിന് വാസ്തുദോഷമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കാവ്യാ മാധവനും കുടുംബവും കെന്റിലെ വില്ലയിലേക്ക് താമസം മാറ്റുന്നത്.

വിവാഹ ശേഷം...

വിവാഹ ശേഷം...

കെന്റിലെ വില്ലയിൽ താമസമാക്കിയതിന് ശേഷമാണ് ദിലീപുമായുള്ള വിവാഹം നടക്കുന്നത്. തുടർന്ന് കെന്റിലെ വില്ല ഒഴിഞ്ഞ് ആലുവയിലെ ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യാ മാധവന്റെ താമസം.

വാസ്തുദോഷം മാറ്റാൻ...

വാസ്തുദോഷം മാറ്റാൻ...

ഇതിനിടെ വാസ്തുദോഷം മാറ്റാനായി വെണ്ണലയിലെ വീട്ടിൽ ചില പണികളും നടത്തിയിരുന്നു. രണ്ട് ബാത്ത് റൂമുകൾ പൊളിച്ചുമാറ്റി പുതിയ സ്ഥാനത്ത് നിർമ്മിക്കുകയും, വീട്ടിലെ പൂജാമുറിയുടെ സ്ഥാനം മാറ്റുകയും ചെയ്തു.

അമേരിക്കൻ പര്യടനത്തിന് ശേഷം...

അമേരിക്കൻ പര്യടനത്തിന് ശേഷം...

പുതിയ പണികൾ നടത്തിയത് കാരണം വാസ്തുദോഷം മാറിയെന്നാണ് എല്ലാവരും വിശ്വസിച്ചത്. ദിലീപുമായുള്ള വിവാഹവും അതിനു ശേഷമുള്ള ജീവിതവും ശുഭലക്ഷണമായി കരുതകയും ചെയ്തു. ഇതോടെയാണ് അമേരിക്കൻ പര്യടനം കഴിഞ്ഞെത്തിയതിന് ശേഷം വെണ്ണലയിലെ വീട്ടിലേക്ക് വീണ്ടും താമസത്തിനെത്തിയത്.

ശനിദിശ മാറിയില്ല...

ശനിദിശ മാറിയില്ല...

എന്നാൽ വെണ്ണലയിലെ വീട്ടിൽ വീണ്ടും താമസമാക്കിയതോടെ കാവ്യാ മാധവന്റെ ശനിദിശ വീണ്ടും തുടങ്ങി എന്നുവേണം കരുതാൻ. ഇതിനുശേഷമാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുണ്ടാകുന്നതും ദിലീപ് അടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയരുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+