കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചു! ചോദ്യം ചെയ്ത പ്രിൻസിപ്പൽ പിന്നീട് ജീവനൊടുക്കി

ടീച്ചറുടെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകയും സ്കൂളിലെ വിദ്യാർത്ഥിയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് ഇത്തരമൊരു സംശയത്തിന് കാരണം.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ക്ലാസ്സിൽ മദ്യപിച്ചെത്തിയ വിദ്യാർത്ഥികളെ ചോദ്യം ചെയ്ത അധ്യാപികക്ക് സംഭവിച്ചത് | Oneindia Malayalam

കൊല്ലം: അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ് ശ്രീദേവി ആത്മഹത്യ ചെയ്തത് വിദ്യാർത്ഥികൾ കള്ളക്കേസിൽ കുടുക്കിയത് കാരണമാണെന്ന് സംശയം. മംഗളം ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനിലും, മനോരമ വനിതയിലുമാണ് അദ്ധ്യാപികയുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള സംഭവത്തെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബിനോയ് കോടിയേരി അഴിക്കുള്ളിലാകുമെന്ന ഭയം! കേസ് ഒത്തുതീർപ്പിലേക്ക്... വ്യവസായികൾ സഹായിക്കും...ബിനോയ് കോടിയേരി അഴിക്കുള്ളിലാകുമെന്ന ഭയം! കേസ് ഒത്തുതീർപ്പിലേക്ക്... വ്യവസായികൾ സഹായിക്കും...

<strong>തലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി...</strong> തലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി...

ശ്രീദേവി ടീച്ചറുടെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകയും സ്കൂളിലെ വിദ്യാർത്ഥിയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് ഇത്തരമൊരു സംശയത്തിന് കാരണം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലുണ്ടായ സംഭവവികാസങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് നേരത്തെ സഹപ്രവർത്തകരും ആരോപിച്ചിരുന്നു.

 ആത്മഹത്യ...

ആത്മഹത്യ...

അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ എസ് ശ്രീദേവി ടീച്ചറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പുതിയ റിപ്പോർട്ടുകളാണ് വിദ്യാർത്ഥികൾ നൽകിയ കള്ളക്കേസിലേക്ക് വിരൽചൂണ്ടുന്നത്. ക്ലാസ് റൂമിലിരുന്ന് വിദ്യാർത്ഥികൾ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

രക്ഷിതാക്കൾ...

രക്ഷിതാക്കൾ...

പ്ലസ് വൺ സയൻസ് ബാച്ചിലെ ചില ആൺകുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ക്ലാസിലിരുന്ന് മദ്യപിച്ചത് പ്രിൻസിപ്പൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ കുട്ടികളെ നേർവഴിക്ക് നടത്താൻ ശ്രമിച്ച ടീച്ചർക്കെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രംഗത്തെത്തി.

കസ്റ്റഡിയിൽ...

കസ്റ്റഡിയിൽ...

മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. വിദ്യാർത്ഥികളെ പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഈ പരാതിയിൽ ടീച്ചറെ പോലീസ് സ്റ്റേഷനിൽ ഒരു ദിവസം കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു.

സംഭവങ്ങൾ...

സംഭവങ്ങൾ...

ഈ സംഭവങ്ങളുണ്ടാക്കിയ മാനസികമായ വിഷമത്തെ തുടർന്നാണ് ശ്രീദേവി ടീച്ചർ ആത്മഹത്യ ചെയ്തതെന്നാണ് സഹപ്രവർത്തകരുടെ ആരോപണം. ഇത് ശരിവയ്ക്കുന്ന രീതിയിൽ സ്കൂളിലെ വിദ്യാർത്ഥികളിലൊരാളും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ കുറിപ്പിലും മദ്യപിച്ചത് ചോദ്യം ചെയ്ത സംഭവം തന്നെയാണ് പറഞ്ഞിരുന്നത്.

ഏതറ്റം വരെയും...

ഏതറ്റം വരെയും...

കുട്ടികളെ നേർവഴിക്ക് നടത്താൻ ശ്രമിച്ചതിന് ഇങ്ങനെയൊരു ശിക്ഷ നൽകരുതായിരുന്നുവെന്നാണ് വിദ്യാർത്ഥിയുടെ കുറിപ്പിൽ പറഞ്ഞിരുന്നത്. ടീച്ചർ നീതി കിട്ടാൻ വേണ്ടി ഏതറ്റം വരെയും സമരം ചെയ്യുമെന്നും വിദ്യാർത്ഥി പറഞ്ഞു. എന്നാൽ സംഭവം വിവാദമായതോടെ ഈ ഫേസ്ബുക്ക് കുറിപ്പ് പിന്നീട് നീക്കം ചെയ്തെന്നാണ് റിപ്പോർട്ടുകളിലുള്ളത്.

 ഫേസ്ബുക്ക്...

ഫേസ്ബുക്ക്...

വിദ്യാർത്ഥിയുടെ കുറിപ്പിന് പിന്നാലെയാണ് ശ്രീദേവി ടീച്ചറുടെ മരണത്തെക്കുറിച്ച് സഹപ്രവർത്തകയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. അഷ്ടമുടി സ്കൂളിന്റെ ഗേറ്റ് കടന്ന് ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീദേവി ടീച്ചർ ഇനി വരില്ലെന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പും ഇതിനോടകം ചർച്ചയായിട്ടുണ്ട്.

പ്രതിഷേധം...

പ്രതിഷേധം...

ശ്രീദേവി ടീച്ചറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ കുട്ടികൾക്കെതിരെ നടപടി സ്വീകരിക്കാത്തതിലും സഹപ്രവർത്തകർക്കിടയിൽ പ്രതിഷേധമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.

പിടിച്ചുനിൽക്കാനാകുന്നില്ല...

പിടിച്ചുനിൽക്കാനാകുന്നില്ല...

അതേസമയം, ഹയർ സെക്കൻഡറി പ്രിൻസിപ്പലുമാരുടെ ജോലിഭാരം കൂടുന്നതാണ് ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സക്കീർ ആരോപിച്ചു. അമിത ജോലി കാരണം മാനസിക സമ്മർദ്ദത്തിലാകുന്ന പ്രിൻസിപ്പൽമാർ പിടിച്ചുനിൽക്കാൻ കഴിയാതെ ജീവനൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുനിയുടെ കോടീശ്വരിയായ സുഹൃത്ത്! ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള നടിയുടെ ചികിത്സ; ആവശ്യങ്ങൾ ഇതെല്ലാം...സുനിയുടെ കോടീശ്വരിയായ സുഹൃത്ത്! ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള നടിയുടെ ചികിത്സ; ആവശ്യങ്ങൾ ഇതെല്ലാം...

സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...

English summary
media report about school principal's suicide case in kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X