• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യന്റെ മകൻ അബുദാബിയിൽ! ബിനീഷ് കോടിയേരിക്ക് സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ! സിപിഎം നേതാക്കളുടെ മക്കൾ

  • By Desk

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം മക്കൾ വിവാദം വീണ്ടും സിപിഎമ്മിനെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയാണ് ഇപ്പോഴത്തെ ആരോപണങ്ങൾ. ബിനോയ് കോടിയേരി 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദുബായ് കമ്പനിയുടെ പരാതി.

ഉണ്ണി മുകുന്ദനും കുരുക്ക് മുറുകുന്നു! വീട്ടിൽ നടന്നതെല്ലാം യുവതി തുറന്നു പറഞ്ഞു... രഹസ്യമൊഴി നൽകി...

എന്നാൽ തനിക്കെതിരെ കേസില്ലെന്നും, ആരോപണങ്ങൾ തെറ്റാണെന്നുമായിരുന്നു ബിനോയുടെ പ്രതികരണം. ഇതിനുപിന്നാലെ ദുബായ് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റും അദ്ദേഹം പുറത്തുവിട്ടു. എന്തായാലും സംഭവത്തിൽ വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കെയാണ് കണ്ണൂർ നേതാക്കളുടെ മക്കളെല്ലാം ജോലി ചെയ്യുന്നത് എവിടെയാണെന്ന് ചിലരൊക്കെ അന്വേഷിച്ച് തുടങ്ങിയത്. ബിനോയ് കോടിയേരി വിഷയം കൊടുമ്പിരിക്കൊണ്ടിരിക്കെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം ഇക്കാര്യത്തെക്കുറിച്ച് വാർത്ത നൽകിയത് സൈബർ പോരാളികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി.

എല്ലാ നേതാക്കളും...

എല്ലാ നേതാക്കളും...

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കണ്ണൂരിലെ സിപിഎം നേതാക്കളുടെ മക്കൾ എവിടെയെല്ലാമാണ് ജോലി ചെയ്യുന്നതെന്നാണ് ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിനോയ് കോടിയേരി വിവാദത്തിൽ സിപിഎമ്മിന്റെ ആക്രമിക്കുന്ന രാഷ്ട്രീയ എതിരാളികൾ ഈ പത്രവാർത്തയും ആയുധമാക്കുന്നുണ്ട്.

പിണറായി മുതൽ...

പിണറായി മുതൽ...

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പികെ ശ്രീമതി എംപി, മുൻ മന്ത്രി ഇപി ജയരാജൻ എന്നിവരുടെ മക്കളെക്കുറിച്ചാണ് ഇംഗ്ലീഷ് ദിനപ്പത്രം വാർത്ത നൽകിയിരിക്കുന്നത്. ഇതിൽ മിക്കവരും വിദേശരാജ്യങ്ങളിലോ വൻകിട സ്വകാര്യ കമ്പനികളിലോ ആണ് ജോലി ചെയ്യുന്നത്.

സോഫ്റ്റ് വെയർ എൻജിനീയർ..

സോഫ്റ്റ് വെയർ എൻജിനീയർ..

മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും മകളും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണ സോഫ്റ്റ് വെയർ എൻജിനീയറാണ്. നിലവിൽ ബെംഗളൂരു ആസ്ഥാനമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി നടത്തുന്ന വീണ എട്ടു വർഷത്തോളം ഒറാക്കിളിലാണ് ജോലി ചെയ്തിരുന്നത്. അതിനുമുൻപ് പ്രമുഖ വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ടെക്സോഫ്റ്റിന്റെ സിഇഒയായും പ്രവർത്തിച്ചിരുന്നു.

അബുദാബിയിൽ...

അബുദാബിയിൽ...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെക്കുറിച്ച് നേരത്തെയും വിവാദങ്ങളുണ്ടായിരുന്നു. പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ മകനെ ഇംഗ്ലണ്ടിൽ പഠിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു അന്നത്തെ വിവാദങ്ങൾ. ബിർമിങ്ഹാം സർവകലാശാലയിൽ നിന്നും എംബിഎ പഠനം പൂർത്തിയാക്കിയ വിവേക് ഇപ്പോൾ അബുദാബിയിലെ എച്ച്എസ്ബിസി ബാങ്കിൽ ജോലി ചെയ്യുന്നു.

വിവാദം പുത്തരിയല്ല...

വിവാദം പുത്തരിയല്ല...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെക്കുറിച്ച് നിരവധി തവണ വിവാദങ്ങളുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബിനീഷ് കോടിയേരിക്ക് തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്വന്തം ബിസിനസ് സ്ഥാപനങ്ങളുണ്ടെന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ആർപി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്നു ബിനീഷ് കോടിയേരി.

പുതിയ കേസ്...

പുതിയ കേസ്...

ബിനീഷ് കോടിയേരിയെ സംബന്ധിച്ച് പലവിധ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും കോടിയേരിയുടെ രണ്ടാമത്തെ മകനെക്കുറിച്ച് പൊതുജനങ്ങൾക്ക് അത്രപിടിയുണ്ടായിരുന്നില്ല. എന്നാൽ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെ ബിനോയ് കോടിയേരിയും വാർത്തകളിൽ നിറഞ്ഞുനിന്നു. ബിരുദധാരിയായ ബിനോയ് കോടിയേരി കേരളത്തിലേക്ക് മടങ്ങും മുൻപ് യുഎഇയിൽ ടൂറിസം കമ്പനികൾ നടത്തിയിരുന്നുവെന്നാണ് പത്രവാർത്തയിലുള്ളത്.

സുധീർ നമ്പ്യാർ...

സുധീർ നമ്പ്യാർ...

ഇപി ജയരാജന്റെ മന്ത്രിസ്ഥാനം തെറിക്കാനിടയായ സംഭവമായിരുന്നു ബന്ധുവും പികെ ശ്രീമതി എംപിയുടെ മകനുമായ സുധീർ നമ്പ്യാരുടെ വിവാദ നിയമനം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി സുധീർ നമ്പ്യാരെ നിയമിച്ചെങ്കിലും ബന്ധുനിയമന വിവാദത്തെ തുടർന്ന് അദ്ദേഹത്തിന് ചുമതലയേൽക്കാനായില്ല.

മൂന്ന് സ്ഥാപനങ്ങൾ...

മൂന്ന് സ്ഥാപനങ്ങൾ...

വിവാദ നിയമനത്തിലൂടെ വാർത്തകളിലിടം നേടിയ കെപി സുധീർ നമ്പ്യാർ മൂന്ന് ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ്. ധരണ ലിവ്ലിഹുഡ് പ്രൊജക്ട്സ് ലിമിറ്റഡ്, എസൻസ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്, ഇഫാമ നാച്യുറൽ ക്ലോത്തിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് സുധീർ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ.

 രണ്ട് മക്കൾ...

രണ്ട് മക്കൾ...

ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഇപി ജയരാജന്റെ രണ്ട് മക്കൾക്കും ഗൾഫ് ബന്ധങ്ങളുണ്ടെന്നാണ് വാർത്തയിലുള്ളത്. ഗൾഫിലെ പ്രമുഖ ബിസിനസുകാരനൊപ്പമാണ് ജയരാജന്റെ ഒരു മകനായ ജെയ്സൺ ജോലി ചെയ്യുന്നത്. മറ്റൊരു മകനായ ജിതിനും ഗൾഫിൽ ബിസിനസ് ബന്ധങ്ങളുണ്ട്.

കണ്ണൂർ നേതാക്കൾ...

കണ്ണൂർ നേതാക്കൾ...

ബിനോയ് കോടിയേരി വിവാദം പുകയുന്നതിനിടെയാണ് പ്രമുഖ കണ്ണൂർ നേതാക്കളുടെ മക്കളെക്കുറിച്ചും ചർച്ച പൊടിപൊടിക്കുന്നത്. മുകളിൽ പറഞ്ഞ നേതാക്കളുടെ മക്കളെല്ലാം അത്യാവശ്യം ഉയർന്ന ജോലിയിലാണെങ്കിലും കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മക്കളെക്കുറിച്ച് എടുത്തുപറയേണ്ടതാണ്. പി ജയരാജന്റെ ഒരു മകൻ ഗൾഫിലെ ഫാൻസി ഷോപ്പിൽ സാധാരണ സെയിൽസ്മാനായും, മറ്റൊരാൾ കേരളത്തിന് പുറത്തെ ഒരു പ്രൈവറ്റ് കമ്പനിയിലുമാണ് ജോലി ചെയ്യുന്നത്.

നൊന്തുപെറ്റ മകളെ വേണ്ടെന്ന് സിനി മാത്യൂസ്! എല്ലാം മകളുടെ നന്മയ്ക്ക് വേണ്ടി, കോടതി കനിയില്ലെന്ന്...

English summary
media report about sons and daughters job of cpim leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more