നടി അമലാ പോൾ വെട്ടിച്ചത് 20 ലക്ഷം രൂപ! ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ വിലാസത്തിൽ...
മാതൃഭൂമി ന്യൂസ് ചാനലാണ് അമലാ പോൾ നികുതി വെട്ടിപ്പ് നടത്തിയ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
Recommended Video

കൊച്ചി/പോണ്ടിച്ചേരി: പ്രശസ്ത സിനിമാ നടി അമലാ പോൾ 20 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. ആഢംബര കാർ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്താണ് അമലാ പോൾ നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്.
മാതൃഭൂമി ന്യൂസ് ചാനലാണ് അമലാ പോൾ നികുതി വെട്ടിപ്പ് നടത്തിയ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അമലാ പോളിന്റെ മെഴ്സിഡസ് ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് അവരെ അറിയുക പോലുമില്ലാത്ത പോണ്ടിച്ചേരിയിലെ എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ പേരിലാണെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കോടിയേരി ജനജാഗ്രതാ യാത്രയിൽ ഉപയോഗിച്ച കാരാട്ട് ഫൈസലിന്റെ മിനി കൂപ്പർ കാറും നികുതി വെട്ടിപ്പ് നടത്തിയതായി മാതൃഭൂമി ന്യൂസ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ബെൻസ് എസ് ക്ലാസ്...
ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമലാ പോൾ ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന ബെൻസ് എസ് ക്ലാസ് സ്വന്തമാക്കിയത്.

പോണ്ടിച്ചേരിയിൽ...
ഓഗസ്റ്റ് നാലിന് വാങ്ങിയ കാർ ഓഗസ്റ്റ് ഒൻപതിനാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഒന്നേകാൽ ലക്ഷം രൂപ മാത്രമാണ് പോണ്ടിച്ചേരിയിൽ നികുതിയിനത്തിൽ നൽകിയിരിക്കുന്നത്.

വ്യാജ വിലാസം...
പോണ്ടിച്ചേരി തിലാസപ്പേട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസമാണ് അമലാപോൾ രജിസ്ട്രേഷനായി ഉപയോഗിച്ചിരിക്കുന്നത്.

അറിയുക പോലുമില്ല...
എന്നാൽ അമലാ പോൾ നൽകിയ വിലാസത്തിൽ താമസിക്കുന്നത് ഒരു എൻജിനീയറിങ് വിദ്യാർത്ഥിയാണ്. ഇവർക്ക് അമലാ പോളിനെയോ കാർ രജിസ്ട്രേഷൻ നടത്തിയതോ അറിയുക പോലുമില്ല.

അടിപൊളി...
പോണ്ടിച്ചേരിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും എസ് ക്ലാസ് ബെൻസ് ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

20 ലക്ഷം...
ആഢംബര കാറായ ബെൻസ് എസ് ക്ലാസ് കേരളത്തിൽ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ 20 ലക്ഷം രൂപ നികുതിയായി നൽകണം. ഈ തുക വെട്ടിക്കാനാണ് വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്ഥിരം താമസം...
പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ അവിടെ സ്ഥിരം താമസക്കാരനായിരിക്കണം എന്നാണ് നിയമം.

ഏഴു വർഷം തടവ്...
വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്യുന്നത് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications