ഒന്നിനു പിറകേ മറ്റൊന്ന്!ടിപി സെൻകുമാറും അകത്തേക്ക്?നടിയെക്കുറിച്ച് മോശം പരാമർശം;പണി കൊടുത്തത് സന്ധ്യ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന ആരോപണത്തിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പ്രോസിക്യൂഷൻ നടപടി വന്നേക്കുമെന്ന് റിപ്പോർട്ട്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചതായി വിവരമുണ്ടെന്നും റിപ്പോർട്ടർ ടിവി നൽകിയ വാർത്തയിലുണ്ട്.

പ്രമുഖ സിനിമാ നടി സിപി ഖദീജ അന്തരിച്ചു; തേൻമാവിൻ കൊമ്പത്തിലെ 'അമ്മച്ചി',നൂറോളം സിനിമകൾ...

കാവ്യയെ പോലീസിന് വേണ്ട, പക്ഷേ അമ്മയെ വിടില്ല! ശ്യാമളയെ വീണ്ടും ചോദ്യം ചെയ്യും, പറഞ്ഞതെല്ലാം കള്ളം?

നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന ആരോപണത്തിൽ എഡിജിപി ബി സന്ധ്യ ടിപി സെൻകുമാറിനെതിരെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കിയ എഡിജിപി സെൻകുമാറിനെതിരായ റിപ്പോർട്ടാണ് നൽകിയിരിക്കുന്നതെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം സെൻകുമാറിനെതിരെ കേസെടുക്കണമെന്നും എഡിജിപി ബി സന്ധ്യയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

അടിച്ചു പൂസായി വനിതാ ഡോക്ടർ അഴിഞ്ഞാടി!വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു,കൊല്ലത്തെ പണച്ചാക്കായ ഡോക്ടർ...

അഭിമുഖത്തിനിടെ...

അഭിമുഖത്തിനിടെ...

ഡിജിപി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിനിടെ നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാണ് ആരോപണം.

അന്വേഷണം...

അന്വേഷണം...

നടിയെക്കുറിച്ച് സെൻകുമാർ മോശം പരാമർശം നടത്തിയെന്ന ആരോപണത്തിൽ എഡിജിപി ബി സന്ധ്യയാണ അന്വേഷണം നടത്തിയത്.

കേസ് എടുക്കണമെന്നും...

കേസ് എടുക്കണമെന്നും...

സെൻകുമാർ നടിയെക്കുറിച്ച് മോശമായി പറഞ്ഞെന്നാണ് എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്. അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും ശുപാർശയുണ്ട്.

ഉണ്ടാകാൻ പാടില്ലാത്തത്...

ഉണ്ടാകാൻ പാടില്ലാത്തത്...

സെൻകുമാറിന്റെ പരാമർശം സ്ത്രീത്വത്തിന് എതിരെയുള്ള കടന്നുകയറ്റമാണ്. ഒരു സാധാരണ വ്യക്തിയിൽ നിന്നുപോലും ഉണ്ടാകാൻ പാടില്ലാത്തതാണ് സെൻകുമാറിന്റെ ഭാഗത്തു നിന്നുണ്ടായത്.

മനോവീര്യം തകർക്കാൻ....

മനോവീര്യം തകർക്കാൻ....

വിരമിച്ച ശേഷം അന്വേഷണത്തിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തിയതിന് പുറമേ, കേസ് അന്വേഷിക്കുന്ന തന്റെ മനോവീര്യം തകർക്കാൻ പോലും സെൻകുമാറിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതായും എഡിജിപിയുടെ റിപ്പോർട്ടിലുണ്ട്.

നിയമോപദേശം തേടി...

നിയമോപദേശം തേടി...

സെൻകുമാറിനെതിരെ പ്രോസിക്യൂഷൻ നടപടി ശുപാർശ ചെയ്തിട്ടുള്ള റിപ്പോർട്ട് ഡിജിപിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ലോക്നാഥ് ബെഹ്റ നിയമോപദേശം തേടിയതായാണ് സൂചന.

Controversary Remark; Police Take Statement Of Senkumar
മറ്റൊരു കേസും...

മറ്റൊരു കേസും...

വാരികയിലെ അഭിമുഖത്തിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിലും ടിപി സെൻകുമാറിനെതിരെ കേസെടുത്തിരുന്നു.

English summary
media report;adgp b sandhya prepared a inquiry report against tp senkumar.
Please Wait while comments are loading...