പ്രശ്നം തീർക്കാമെന്ന് കോടിയേരി, കണ്ണൂർ സമ്മേളനത്തിൽ ആളിക്കത്തും? തലസ്ഥാനത്ത് ഒത്തുതീർപ്പ് ചർച്ചകൾ...
ബിനോയ് കോടിയേരിക്കെതിരായ ആരോപണം സിവിൽ കേസ് മാത്രമാണെന്നും, വിഷയം പാർട്ടി പരിഗണിക്കേണ്ട കാര്യമില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.
Recommended Video

തിരുവനന്തപുരം: മകൻ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ഉടൻ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അവയ് ലെബിൾ പൊളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് കോടിയേരി കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടത്.
ബിനോയ് കോടിയേരിക്കെതിരായ ആരോപണം സിവിൽ കേസ് മാത്രമാണെന്നും, വിഷയം പാർട്ടി പരിഗണിക്കേണ്ട കാര്യമില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. അതേസമയം, കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ തിരുവനന്തപുരത്ത് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവർ ദുബായ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയെന്നാണ് സൂചന.

പ്രശ്നം തീർക്കാം...
മകനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് വൻ വിവാദമായതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേന്ദ്രനേതൃത്വത്തിന് വിശദീകരണം നൽകിയത്. മകന്റെ പേരിലുള്ള കേസ് എത്രയും പെട്ടെന്ന് പരിഹരിക്കാമെന്നും കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

ഇടപെട്ടില്ലെന്ന്...
അതേസമയം, ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പാർട്ടിയുടെ അവയ് ലെബിൾ പൊളിറ്റ് ബ്യൂറോ കഴിഞ്ഞദിവസം ചർച്ച ചെയ്തെന്നാണ് സൂചന. മകനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിനെ സംബന്ധിച്ച് നേരത്തെ അറിഞ്ഞിട്ടും, വിഷയം പരിഹരിക്കാൻ കോടിയേരി ശ്രമിച്ചില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

തിരുവനന്തപുരത്ത്...
അതിനിടെ, ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ തിരുവനന്തപുരത്ത് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ളവർ ദുബായ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

സാമ്പത്തിക തട്ടിപ്പ്...
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ദുബായിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് രണ്ട് തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനി അധികൃതരുടെ ആരോപണം.

പൊളിറ്റ് ബ്യൂറോയെ
പണം തിരിച്ചടക്കാതെ മുങ്ങിയ ബിനോയ്ക്കെതിരെ കമ്പനി അധികൃതർ പൊളിറ്റ് ബ്യൂറോയെ സമീപിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.

പണം തിരികെ നൽകണം
സംഭവവുമായി ബന്ധപ്പെട്ട് ദുബായിലെ കോടതിയിൽ നടപടികൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് പണം ലഭിക്കാനുള്ള അവസാനശ്രമവുമായി കമ്പനി അധികൃതർ പൊളിറ്റ് ബ്യൂറോയെ സമീപിച്ചത്. ഒന്നുകിൽ പണം തിരികെ നൽകണം, അല്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകണമെന്നുമാണ് കമ്പനിയുടെ ആവശ്യം. പരാതിയിൽ നടപടിയില്ലെങ്കിൽ ഇന്റർപോളിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

കേസില്ലെന്ന്...
എന്നാൽ തന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് കേസില്ലെന്നും, കേസുണ്ടെങ്കിൽ അതിനെ സംബന്ധിച്ച് മകൻ തന്നെ വ്യക്തമാക്കുമെന്നാണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്.

ഇടപെടില്ല...
ബിനോയ് കോടിയേരിക്കെതിരായി ഉയർന്നുവന്ന വിവാദം പാർട്ടി പ്രശ്നമല്ല. അതിനാൽ തന്നെ വിഷയത്തിൽ പാർട്ടി ഇടപെടേണ്ടതുമില്ല. എന്തെങ്കിലും നിയമനടപടി ഉണ്ടാകുകയാണെങ്കിൽ അതിനു വിധേയനാകാൻ മകൻ തയ്യാറാണെന്നും, കാര്യങ്ങൾ മനസിലാക്കി വേണം മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യേണ്ടതെന്നും കോടിയേരി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

ആഢംബരം...
കണ്ണൂരിലെ സിപിഎം നേതാക്കളുടെയും മക്കളുടെയും കുടുംബാംഗങ്ങളുടെയും ആഢംബര ജീവിതവും ജീവിതശൈലിയുമെല്ലാം സമ്മേളനത്തിലെ ചർച്ചകളിൽ വിഷയമായേക്കും. പി ജയരാജനെതിരായ അച്ചടക്ക നടപടിയും, ഇപി ജയരാജന്റെ രാജിയും കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications