കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാപ്പുവിന്റെ പേരില്‍ ലക്ഷങ്ങള്‍! സ്വത്തിനായി മകളും രംഗത്ത്... പക്ഷേ, അവകാശി മറ്റൊരാള്‍....

പാപ്പു മരിച്ചതിന് പിറ്റേദിവസമാണ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷക്കണക്കിന് രൂപയുണ്ടെന്ന വിവരം പുറത്തറിയുന്നത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവിന്റെ സ്വത്തിനെ ചൊല്ലി തര്‍ക്കം. മൂന്നു മാസത്തോളം അസുഖബാധിതനായി അവശനിലയില്‍ കഴിഞ്ഞിരുന്ന ജിഷയുടെ പിതാവ് പാപ്പു കഴിഞ്ഞ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. പാപ്പുവിന്റെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തിന് വേണ്ടി പിടിവലി തുടങ്ങിയത്.

നിര്‍ബന്ധിച്ച് ഇസ്ലാമാക്കി, സൗദി വഴി ഐസിസ് ക്യാമ്പിലെത്തിക്കാന്‍ ശ്രമം! യുവതി ഹൈക്കോടതിയില്‍....നിര്‍ബന്ധിച്ച് ഇസ്ലാമാക്കി, സൗദി വഴി ഐസിസ് ക്യാമ്പിലെത്തിക്കാന്‍ ശ്രമം! യുവതി ഹൈക്കോടതിയില്‍....

മുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു! മുസ്ലീംങ്ങള്‍ നാടുവിടുന്നുമുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു! മുസ്ലീംങ്ങള്‍ നാടുവിടുന്നു

പാപ്പു മരിച്ചതിന് പിറ്റേദിവസമാണ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷക്കണക്കിന് രൂപയുണ്ടെന്ന വിവരം പുറത്തറിയുന്നത്. ഇതുകൂടാതെ ഇടിഞ്ഞുവീഴാറായ വീടും, മൂന്നു സെന്റ് സ്ഥലവും പാപ്പുവിന്റെ പേരിലുണ്ട്. എന്നാല്‍ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇത്രയധികം പണമുണ്ടെന്ന കാര്യം ഭാര്യയ്‌ക്കോ മകള്‍ക്കോ അറിയില്ലായിരുന്നു. അക്കൗണ്ടിലെ പണത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് പാപ്പുവിന്റെ മകള്‍ ദീപ സ്വത്തിനായി രംഗത്തെത്തിയത്. എന്നാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയാണ് പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് നോമിനി.

പരിശോധനയ്ക്കിടെ....

പരിശോധനയ്ക്കിടെ....

കഴിഞ്ഞ വ്യാഴാഴ്ചയാണ് പാപ്പുവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പാപ്പുവിന്റെ പേരില്‍ ഇത്രയധികം ബാങ്ക് നിക്ഷേപമുണ്ടെന്ന ആര്‍ക്കും അറിയില്ലായിരുന്നു. പാപ്പുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെയാണ് എസ്ബിഐ ഓടക്കാലി ശാഖയുടെ പാസ്ബുക്ക് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് പാപ്പുവിന്റെ അക്കൗണ്ടില്‍ 4,32,000 രൂപയുണ്ടെന്ന് വ്യക്തമായത്. ഇക്കാര്യം കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു.

ധനസഹായം....

ധനസഹായം....

അംബേദ്ക്കര്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ച് ലക്ഷം രൂപ പാപ്പുവിന് ധനസഹായം നല്‍കിയിരുന്നു. ഈ തുകയാണ് ബാങ്കിലുണ്ടായിരുന്നത്. ഇതില്‍നിന്ന് പലതവണകളായി പാപ്പു പണം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ താമസിച്ചിരുന്ന വീടും മൂന്നു സെന്റ് സ്ഥലവും പാപ്പുവിന്റെ പേരിലുണ്ട്. എന്നാല്‍ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് നോമിനി അയല്‍ക്കാരിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സരോജിനിയമ്മയാണ്. ഇതോടെയാണ് പാപ്പുവിന്റെ സ്വത്ത് സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത്.

പണം വേണമെന്ന്...

പണം വേണമെന്ന്...

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അച്ഛന്റെ സ്വത്തുക്കള്‍ തനിക്ക് ലഭിക്കണമെന്നാണ് മൂത്തമകള്‍ ദീപയുടെ അവകാശവാദം. മംഗളം ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ നിത്യരോഗിയായിരുന്ന പാപ്പുവിനെ സംരക്ഷിക്കാനോ ചികിത്സിക്കാനോ തയ്യാറാകാതിരുന്ന മകള്‍ക്കും ഭാര്യ രാജേശ്വരിക്കും സ്വത്തുക്കള്‍ ലഭിക്കാന്‍ അര്‍ഹതയില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബാങ്ക് നോമിനി...

ബാങ്ക് നോമിനി...

അക്കൗണ്ട് തുടങ്ങാന്‍ പണമില്ലാത്തതിനാല്‍ പാപ്പുവിന് പണം നല്‍കി സഹായിച്ചത് സരോജിനിയമ്മയായിരുന്നു. ബാങ്ക് അക്കൗണ്ട് ആരംഭിച്ചതിന് ശേഷമാണ് അംബേദ്ക്കര്‍ ഫൗണ്ടേഷന്റെ ധനസഹായം പാപ്പുവിന് ലഭിച്ചത്. എന്നാല്‍ ധനസഹായത്തെക്കുറിച്ചോ, തന്റെ പേര് നോമിനിയാക്കിയ വിവരമോ തനിക്കറിയില്ലെന്നാണ് സരോജിനിയമ്മ പറയുന്നത്. ബാങ്കിലെ പണത്തെ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ തീരുമാനമെടുക്കണം. അധികൃതരുടെ നിര്‍ദേശപ്രകാരം ആര്‍ക്കു വേണമെങ്കിലും പണമെടുത്ത് നല്‍കാമെന്നും സരോജിനിയമ്മ വ്യക്തമാക്കി.

English summary
media report; conflict emerged for pappu's bank balance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X