കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയന്റെ ഓരോ ചുവടും പോലീസിനെ വെട്ടിലാക്കും? ഇനി പോലീസ് ശരിക്കും വിയർക്കും... താരത്തിന്റെ നീക്കം

തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച്, സിബിഐ അന്വേഷണം ആവശ്യപ്പെട്ടാകും ദിലീപിന്റെ അടുത്ത നീക്കം.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതോടെ ദിലീപ് പുതിയ നീക്കങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. പോലീസിനെ വെട്ടിലാക്കുന്ന നടപടികളുമായി ദിലീപ് നീങ്ങിയേക്കുമെന്ന് മംഗളം ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഞ്ചു മണിക്കുള്ളിൽ എല്ലാം പൂർത്തീകരിച്ചു! ജനപ്രിയ നടൻ ജയിലിന് പുറത്തിറങ്ങി; ഹർഷാരവം മുഴക്കി ആരാധകർഅഞ്ചു മണിക്കുള്ളിൽ എല്ലാം പൂർത്തീകരിച്ചു! ജനപ്രിയ നടൻ ജയിലിന് പുറത്തിറങ്ങി; ഹർഷാരവം മുഴക്കി ആരാധകർ

ദിലീപേട്ടൻ പുറത്തേക്ക്! കവർ ഫോട്ടോ മാറ്റി ദിലീപ് ഓൺലൈൻ! സന്തോഷം കൊണ്ടിരിക്കാൻ വയ്യേ...ദിലീപേട്ടൻ പുറത്തേക്ക്! കവർ ഫോട്ടോ മാറ്റി ദിലീപ് ഓൺലൈൻ! സന്തോഷം കൊണ്ടിരിക്കാൻ വയ്യേ...

തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച്, സിബിഐ അന്വേഷണം ആവശ്യപ്പെട്ടാകും ദിലീപിന്റെ അടുത്ത നീക്കം. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും തന്നെ കേസിൽ കുടുക്കിയ സംഭവത്തിലും ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടേക്കുമെന്നാണ് മംഗളം നൽകിയ വാർത്തയിൽ പറയുന്നത്. സിബിഐ അന്വേഷണത്തിനായി താരം നിയമനടപടികളുമായി മുന്നോട്ടുപോയേക്കുമെന്നും സൂചനയുണ്ട്.

സമർപ്പിച്ചു കഴിഞ്ഞാൽ...

സമർപ്പിച്ചു കഴിഞ്ഞാൽ...

നടിയെ ആക്രമിച്ച കേസിൽ പോലീസ് കുറ്റപ്പത്രം സമർപ്പിച്ചാലുടൻ മറ്റു കാര്യങ്ങളിലേക്ക് കടക്കാനാണ് ദിലീപിന്റെ അഭിഭാഷകരുടെ ആലോചന.

സിബിഐ അന്വേഷണം...

സിബിഐ അന്വേഷണം...

അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിക്കുന്നതോടെ ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചേക്കുമെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചർച്ച...

ചർച്ച...

ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയതോടെ ഇക്കാര്യങ്ങൾ സംബന്ധിച്ച് അഭിഭാഷകരുമായി ദിലീപ് ഉടൻ ചർച്ച നടത്തിയേക്കും.

എഡിജിപിയും...

എഡിജിപിയും...

സിബിഐ അന്വേഷണത്തോടൊപ്പം പോലീസ് ഉദ്യോഗസ്ഥരായ എഡിജിപി ബി സന്ധ്യ, റൂറൽ എസ്പി എവി ജോർജ്, സിഐ ബിജു പൗലോസ് എന്നിവർക്കെതിരെയും ദിലീപ് അന്വേഷണം ആവശ്യപ്പെടുമെന്നും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗൂഢാലോചന...

ഗൂഢാലോചന...

എഡിജിപി ബി സന്ധ്യയും മുൻ ഭാര്യയും ചേർന്ന് തന്നെ കേസിൽ കുടുക്കിയെന്നാണ് ദിലീപിന്റെ ആരോപണമെന്നും മംഗളം വാർത്തയിൽ പറയുന്നുണ്ട്. അവസരം മുതലെടുത്ത് ശത്രുപക്ഷത്തുള്ളവർ തന്നെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദിലീപ് ആരോപിക്കുന്നുണ്ടെന്നും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സുപ്രീംകോടതിയെ....

സുപ്രീംകോടതിയെ....

തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ദിലീപ് പ്രഥമ പരിഗണന നൽകുന്നത്. ആഭ്യന്തര വകുപ്പ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ സുപ്രീകോടതിയെ സമീപിച്ചേക്കുമെന്നും മംഗളം വാർത്തയിൽ പറയുന്നുണ്ട്.

ജാമ്യം....

ജാമ്യം....

നടിയെ ആക്രമിച്ച കേസിൽ 85 ദിവസം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. അഞ്ചാം തവണ സമർപ്പിച്ച ജാമ്യഹർജിയിലാണ് അദ്ദേഹത്തിന് അനുകുല വിധി ലഭിച്ചത്.

ജസ്റ്റിസ് സുനിൽ തോമസ്...

ജസ്റ്റിസ് സുനിൽ തോമസ്...

ഇത് മൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷം ജസ്റ്റിസ് സുനിൽ തോമസാണ് ജാമ്യഹർജിയിൽ വിധി പ്രസ്താവിച്ചത്.

English summary
media report; dileep's move after bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X