മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് ടിവി ഷോ; രണ്ട് ദിവസത്തെ ഷൂട്ടിങിന് ലക്ഷങ്ങൾ ചെലവഴിച്ചെന്ന്...
സിനിമാ-സീരിയൽ നടിയായ ആശാ ശരത്തിനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ലക്ഷങ്ങൾ ചെലവിട്ടത്.
Recommended Video

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനൽ പരിപാടിക്ക് വേണ്ടി ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കിയതായി ആരോപണം. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് എന്ന ഷോയിൽ മുഖ്യാതിഥിയെ കൊണ്ടുവരുന്നതിന് ലക്ഷങ്ങൾ പൊടിച്ചെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. സൗത്ത് ലൈവ് ഓൺലൈൻ പോർട്ടലാണ് ഇത്തരൊരു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രമുഖ സിനിമാ-സീരിയൽ നടിയായ ആശാ ശരത്തിനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ലക്ഷങ്ങൾ ചെലവിട്ടത്. രണ്ട് ദിവസത്തെ ഷൂട്ടിങിനായി ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ചെലവാക്കിയെന്നാണ് റിപ്പോർട്ട്.

പ്രതിവാര സംവാദ പരിപാടി...
മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടി നാം മുന്നോട്ട് 2017 ഡിസംബർ 31 മുതലാണ് ആരംഭിച്ചത്. സിഡിറ്റ് നിർമ്മിക്കുന്ന പരിപാടിയിൽ ആറന്മുള എംഎൽഎ വീണാ ജോർജാണ് അവതാരക. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് പരിപാടിയിൽ ചർച്ച ചെയ്യുന്നത്. വിഷയവുമായി ബന്ധപ്പെട്ട വിദഗ്ദ സംഘവും അതിഥികളും ഓരോ എപ്പിസോഡിലും പങ്കെടുക്കും.

ആശാ ശരത്ത്...
നാം മുന്നോട്ട് പരിപാടിയിൽ പ്രമുഖ സിനിമ-സീരിയൽ നടി ആശാ ശരത്തിനെ മുഖ്യാതിഥിയായി കൊണ്ടുവന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങിനായി ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ആശാ ശരത്തിന് മാത്രം ചെലവായെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ ഇങ്ങനെ കാശ് പൊടിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

മുൻപും...
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയ്യാറാക്കിയ പ്രത്യേക സെറ്റിലാണ് പരിപാടിയുടെ ഷൂട്ടിങ് നടക്കാറുള്ളത്. നടി റിമ കല്ലിങ്കൽ, നടൻ ജോയ് മാത്യു തുടങ്ങിയവരും നേരത്തെ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ചെലവുകൾ...
പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാരിന്റെ ഇടപെടൽ എന്ന വിഷയം ചർച്ച ചെയ്യുന്ന എപ്പിസോഡിലാണ് ആശാ ശരത്തിനെയും പങ്കെടുപ്പിച്ചത്. ദുബായിൽ സ്ഥിരതാമസക്കാരിയായ നടി തിരുവനന്തപുരത്തേക്ക് വരാൻ ആവശ്യപ്പെട്ടത് ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നുവെന്നും സൗത്ത് ലൈവിന്റെ റിപ്പോർട്ടിലുണ്ട്.

കെടുകാര്യസ്ഥത...
സംസ്ഥാന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ ഒരു നടിക്ക് വേണ്ടി ഇത്രയും തുക ചെലവഴിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് ഇത്രയും തുക ചെലവഴിച്ചതിൽ സിഡിറ്റിനും എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുള്ളത്.












Click it and Unblock the Notifications