കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷ നടപ്പിലാക്കിയവർ തൊണ്ടയിൽ അർബുദം ബാധിച്ച് മരിച്ചു! കേരളത്തിൽ ആർക്കും മനക്കരുത്തില്ല?

26 വർഷങ്ങൾക്ക് മുൻപാണ് കേരളത്തിൽ അവസാനമായി ഒരാളെ തൂക്കിലേറ്റിയത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തില്‍ വധശിക്ഷ നടപ്പാക്കുന്നവര്‍ക്ക് സംഭവിക്കുന്നത് | Oneindia Malayalam

തിരുവനന്തപുരം: ഒടുവിൽ ജിഷവധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചു. പൊതുജനം ആഗ്രഹിച്ചിരുന്ന വിധി. പക്ഷേ, വിധിക്കെതിരെ അപ്പീൽ പോകുമെന്നാണ് അമീറുൾ ഇസ്ലാമിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ അമീറുൾ ഇസ്ലാമിന്റെ ജീവനു തൽക്കാലം ഭീഷണിയൊന്നുമില്ല.

കണ്ണന്താനത്തിന്റെ ഭാര്യയെ ആക്രമിച്ചു, തലയിൽ 32 തുന്നലുകൾ! ഷീലയുടെ ത്യാഗത്തിന്റെ കഥ...കണ്ണന്താനത്തിന്റെ ഭാര്യയെ ആക്രമിച്ചു, തലയിൽ 32 തുന്നലുകൾ! ഷീലയുടെ ത്യാഗത്തിന്റെ കഥ...

ട്രാൻസ്ജെൻഡറുകൾ ശബരിമലയിൽ! സ്ത്രീകൾക്ക് മാത്രമല്ലേ വിലക്ക്? ആശയക്കുഴപ്പത്തിൽ ദേവസ്വം ബോർഡ്...ട്രാൻസ്ജെൻഡറുകൾ ശബരിമലയിൽ! സ്ത്രീകൾക്ക് മാത്രമല്ലേ വിലക്ക്? ആശയക്കുഴപ്പത്തിൽ ദേവസ്വം ബോർഡ്...

26 വർഷങ്ങൾക്ക് മുൻപാണ് കേരളത്തിൽ അവസാനമായി ഒരാളെ തൂക്കിലേറ്റിയത്. 14 സ്ത്രീകളെ തലയ്ക്കടിച്ച് കൊന്ന റിപ്പർ ചന്ദ്രനെയാണ് 1991 ജൂലായ് ആറിന് കഴുമരത്തിലേറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ വച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. കണക്കുപ്രകാരം ആലുവ കൂട്ടക്കൊല കേസ് പ്രതി ആന്റണിയാണ് കേരളത്തിൽ തൂക്കിലേറ്റാനുള്ള അടുത്തയാൾ. ഇയാളുടെ ദയാഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നെങ്കിലും, പുന:പരിശോധന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആന്റണിക്ക് വധശിക്ഷ വിധിച്ചതോടെയാണ് സംസ്ഥാന പോലീസിൽ ചില അസാധാരണ സംഭവങ്ങളുണ്ടായതെന്നതും ശ്രദ്ധേയമാണ്. മുൻ ജയിൽ മേധാവി അലക്സാണ്ടർ ജേക്കബിന്റെ അനുഭവങ്ങൾ വിശദീകരിച്ചുള്ള മംഗളം വാർത്തയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

 മാനസികമായി യോജിപ്പില്ല...

മാനസികമായി യോജിപ്പില്ല...

ആന്റണിക്ക് വധശിക്ഷ ഉറപ്പായതോടെയാണ് ജയിൽ ഡിജിപി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അലക്സാണ്ടർ ജേക്കബ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകിയത്. 2013ലായിരുന്നു ഈ സംഭവം. വധശിക്ഷയോട് മാനസികമായി യോജിപ്പില്ലെന്ന് വ്യക്തമാക്കിയായിരുന്ന അലക്സാണ്ടർ ജേക്കബ് കത്ത് നൽകിയത്.

ലോലഹൃദയനായാൽ...

ലോലഹൃദയനായാൽ...

ഒരാളെ കൊല്ലാനുള്ള ഉത്തരവിൽ ഒപ്പിടാൻ തന്റെ മനസ് അനുവദിക്കുന്നില്ലെന്നായിരുന്നു അലക്സാണ്ടർ ജേക്കബ് മന്ത്രിയോട് പറഞ്ഞത്. എന്നാൽ അത് പിന്നീട് ആലോചിക്കാമെന്ന് പറഞ്ഞ് തിരുവഞ്ചൂർ അദ്ദേഹത്തെ മടക്കിയയച്ചു. ഇങ്ങനെ ലോലഹൃദയനായാൽ എന്തുചെയ്യുമെന്ന് അന്ന് മന്ത്രി ചോദിച്ചതായും അലക്സാണ്ടർ ജേക്കബ് പിന്നീട് വ്യക്തമാക്കിയിരുന്നു.

വൈദ്യുതി കസേര...

വൈദ്യുതി കസേര...

തൂക്കിലേറ്റുന്നതിന് പകരം വൈദ്യുതി കസേര ഉപയോഗിച്ച് ശിക്ഷ നടപ്പാക്കണമെന്നും അലക്സാണ്ടർ ജേക്കബ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പാശ്ചാത്യരാജ്യങ്ങളിൽ ഈ രീതിയിലാണ് വധശിക്ഷ നടപ്പാക്കുന്നത്. കഴുമരത്തിലേറ്റിയാൽ ജീവൻ നഷ്ടപ്പെടാൻ പത്തു മിനിറ്റ് വരെ എടുക്കുമ്പോൾ, വൈദ്യുതി കസേരയിൽ സെക്കന്റുകൾക്കകം ജീവൻ നഷ്ടപ്പെടും. എന്നാൽ ഷോക്കടിപ്പിച്ച് കൊല്ലാനല്ല കോടതി വിധിച്ചതെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ നിയമ സെക്രട്ടറി ഈ നിർദേശം തള്ളി.

അർബുദം...

അർബുദം...

അലക്സാണ്ടർ ജേക്കബിന് തൂക്കിക്കൊല്ലുന്നതിനോട് മാനസികമായി യോജിപ്പില്ലായിരുന്നു എന്നാണ് മംഗളം റിപ്പോർട്ടിൽ പറയുന്നത്. തൂക്കിക്കൊലയ്ക്ക് നേതൃത്വം നൽകിയ മൂന്നു ജയിൽ സൂപ്രണ്ടുമാർ തൊണ്ടയിൽ അർബുദം ബാധിച്ച് മരിച്ചുവെന്ന യാദൃശ്ചികത അദ്ദേഹം ചൂണ്ടിക്കാണിച്ചതായും മംഗളം റിപ്പോർട്ടിൽ പറയുന്നു.

എംഎക്കാരൻ...

എംഎക്കാരൻ...

വധശിക്ഷ നടപ്പാക്കാൻ കേരളത്തിൽ ആരാച്ചാരില്ല എന്നതും മറ്റൊരു യാഥാർത്ഥ്യമാണ്. തമിഴ്നാട്ടിൽ ഒൻപത് ആരാച്ചാർമാരുണ്ട്. അവിടെ നിന്ന് ആരാച്ചാർമാരെ എത്തിച്ചാണ് ചില വധശിക്ഷകൾ നടപ്പിലാക്കിയത്. അതിനിടെ ആരാച്ചാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എംഎക്കാരനായ നെയ്യാറ്റിൻകര സ്വദേശി ജയിൽ മേധാവിക്ക് അപേക്ഷ നൽകിയിരുന്നു.

English summary
media report; former jail dgp says about his views on capital punishment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X