കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയക്ക് മുസ്ലീംപോലീസുകാർ സുരക്ഷ ഒരുക്കുന്നതിൽ ഭയം?പിന്നിൽ ബിജെപിക്കാരനായ അമ്മാവൻ?പോലീസുകാരെ മാറ്റി

ഹാദിയയുടെ ബിജെപിക്കാരനായ അമ്മാവന്റെ ഇടപെടലാണ് മുസ്ലീം പോലീസുകാരെ സുരക്ഷാ ചുമതലയിൽ നിന്നും മാറ്റാൻ കാരണമായതെന്നാണ് തേജസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  • By ഡെന്നീസ് ജോസഫ്
Google Oneindia Malayalam News

കോട്ടയം: ഹാദിയ കേസുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയയുടെ വൈക്കത്തെ വീട്ടിലെ സുരക്ഷാ ചുമതലയിൽ നിന്നും മുസ്ലീംങ്ങളായ നാലു പോലീസുകാരെ നീക്കം ചെയ്തതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ഹാദിയയുടെ ബിജെപിക്കാരനായ അമ്മാവന്റെ ഇടപെടലാണ് മുസ്ലീം പോലീസുകാരെ സുരക്ഷാ ചുമതലയിൽ നിന്നും മാറ്റാൻ കാരണമായതെന്നാണ് തേജസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈക്കം എസ്ഐ നൗഷാദ്, എആർ ക്യാംപിലെ മൂന്ന് പോലീസുകാർ എന്നിവരെയാണ് ഹാദിയയുടെ വീട്ടിലെ സുരക്ഷാ ചുമതലയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ഹൈക്കോടതി വിധിക്ക് ശേഷം...

ഹൈക്കോടതി വിധിക്ക് ശേഷം...

കൊല്ലം സ്വദേശി ഷഫിൻ ജഹാനുമായുള്ള വിവാഹം അസാധുവാണെന്ന ഹൈക്കോടതിയെ വിധിയെ തുടർന്നാണ് ഹാദിയ വൈക്കത്തെ വീട്ടിലെത്തുന്നത്. രക്ഷിതാക്കളോടപ്പം പോകണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്

വൈക്കത്തെ വീട്ടിൽ സുരക്ഷാ ചുമതലയ്ക്കായി...

വൈക്കത്തെ വീട്ടിൽ സുരക്ഷാ ചുമതലയ്ക്കായി...

ഹൈക്കോടതി നിർദേശപ്രകാരം വൈക്കത്തെ വീട്ടിലെത്തിച്ച ഹാദിയയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനാണ് വൈക്കം എസ്ഐ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചത്.

അമ്മാവന്റെ ഇടപെടൽ...

അമ്മാവന്റെ ഇടപെടൽ...

ബിജെപി പ്രവർത്തകനായ ഹാദിയയുടെ അമ്മാവന്റെ ഇടപെടൽ കാരണമാണ് പോലീസുകാരുടെ സ്ഥാനചലനത്തിന് ഇടയാക്കിയതെന്നാണ് തേജസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പോലീസുകാരെ നീക്കി...

പോലീസുകാരെ നീക്കി...

ഹാദിയയുടെ അമ്മാവൻ ഇതുസംബന്ധിച്ച് ഉന്നത പോലീസുകാർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നാലു മുസ്ലീം പോലീസുകാരെ സുരക്ഷാ ചുമതലയിൽ നിന്നും നീക്കം ചെയ്തതെന്നും തേജസ് റിപ്പോർട്ടിലുണ്ട്. വൈക്കം എസ്ഐ നൗഷാദ് ഉൾപ്പെടെയുള്ള നാലു പോലീസുകാരെയാണ് നാലു ദിവസം മുൻപ് സുരക്ഷാ ചുമതലയിൽ നിന്നും നീക്കം ചെയ്തത്.

കനത്ത സുരക്ഷ...

കനത്ത സുരക്ഷ...

ഹാദിയയുടെ വൈക്കത്തെ വീടിനു ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇവിടേക്കെത്തുന്നവരുടെ പേരു വിവരങ്ങളും മറ്റും പോലീസുകാർ ശേഖരിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്ക് കത്ത്...

മുഖ്യമന്ത്രിക്ക് കത്ത്...

തനിക്ക് സംഘപരിവാർ സംഘടനകളുടെ ഭീഷണിയുണ്ടെന്നും, അച്ഛനെ ഉപയോഗിച്ച് സംഘപരിവാർ ശക്തികൾ തന്നെ കൊലപ്പെടുത്താൻ വരെ ശ്രമിക്കുമെന്നും ഹാദിയ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നതായി തേജസ് റിപ്പോർട്ടിലുണ്ട്.

വിവാദം തുടരുന്നു...

വിവാദം തുടരുന്നു...

സേലത്ത് ഹോമിയോ വിദ്യാർത്ഥിനിയായിരിക്കെ മലപ്പുറത്തെത്തിയാണ് അഖില ഇസ്ലാം മതം സ്വീകരിക്കുന്നതും ഹാദിയ എന്ന പേരു സ്വീകരിക്കുന്നതും. തുടർന്നാണ് കൊല്ലം സ്വദേശി ഷെഫിൻ ജഹാനുമായുള്ള വിവാഹം നടക്കുന്നത്. പിന്നീട് ഹാദിയയുടെ മാതാപിതാക്കൾ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ കേസ് ആരംഭിച്ചത്. പിന്നീട് രക്ഷിതാക്കളോടൊപ്പം പോകാനാണ് ഹാദിയയോട് കോടതി നിർദേശിച്ചത്.

കൂടുതൽ വാർത്തകൾ വൺ ഇന്ത്യയിലൂടെ

കൂടുതൽ വാർത്തകൾ വൺ ഇന്ത്യയിലൂടെ

വേദന സഹിക്കാനാകാതെ സ്വാമി! ജനനേന്ദ്രിയം തുന്നിച്ചേർത്ത ഭാഗത്ത് വേദന, സ്വാമി വീണ്ടും ആശുപത്രിയിൽ...വേദന സഹിക്കാനാകാതെ സ്വാമി! ജനനേന്ദ്രിയം തുന്നിച്ചേർത്ത ഭാഗത്ത് വേദന, സ്വാമി വീണ്ടും ആശുപത്രിയിൽ...

ലണ്ടനെ രക്തക്കളമാക്കി വീണ്ടും ഭീകരാക്രമണം; നിരവധി മരണം, വാഹനം ഇടിച്ചുകയറ്റി, കത്തി പ്രയോഗം!!ലണ്ടനെ രക്തക്കളമാക്കി വീണ്ടും ഭീകരാക്രമണം; നിരവധി മരണം, വാഹനം ഇടിച്ചുകയറ്റി, കത്തി പ്രയോഗം!!

തട്ടമിടാതെയും ബിക്കിനിയിലെത്തിയും വാര്‍ത്തയില്‍ നിറഞ്ഞ നടി അന്‍സിബയുടെ ആരും കാണാത്ത ചിത്രങ്ങള്‍!!!

English summary
Media Report; four policemen were shifted from the security duties for hadiya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X