കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയും പെൺകുട്ടികളോ? അതും കോഴിക്കോട്! മദ്യപിച്ചെത്തി ഹോട്ടലിൽ അഴിഞ്ഞാടി, പോലീസിനും പണിയായി...

കോഴിക്കോട് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ, ഭക്ഷണം ലഭിക്കാൻ താമസമുണ്ടായതിനെ തുടർന്ന് ബഹളം വെച്ചു.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: ഹോട്ടലിൽ ബഹളമുണ്ടാക്കിയ പെൺകുട്ടികളെക്കൊണ്ട് പൊറുതിമുട്ടിയത് പോലീസ് ഉദ്യോഗസ്ഥർ. കോഴിക്കോട് ടൗൺ പോലീസാണ് പെൺകുട്ടികളെ സ്റ്റേഷനിലെത്തിച്ച് പുലിവാൽ പിടിച്ചത്.

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; മൃതദേഹത്തെ ചൊല്ലി തർക്കം, സംഭവം തലശേരിയിൽ...മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; മൃതദേഹത്തെ ചൊല്ലി തർക്കം, സംഭവം തലശേരിയിൽ...

ആലുവയിൽ ഹൈടെക്ക് പന്നിമലർത്ത്! ആശുപത്രി എംഡിയടക്കമുള്ള പ്രമുഖർ കുടുങ്ങി! ദമ്പതികളെന്ന പേരിൽ പോലീസ്..ആലുവയിൽ ഹൈടെക്ക് പന്നിമലർത്ത്! ആശുപത്രി എംഡിയടക്കമുള്ള പ്രമുഖർ കുടുങ്ങി! ദമ്പതികളെന്ന പേരിൽ പോലീസ്..

കഴിഞ്ഞദിവസം വൈകീട്ടാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ, ഭക്ഷണം ലഭിക്കാൻ താമസമുണ്ടായതിനെ തുടർന്ന് ബഹളം വെച്ചു. തുടർന്ന് ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടതോടെ ഹോട്ടലുകാർ പോലീസിൽ വിവരമറിയിച്ചു.

ഐടി ജീവനക്കാർക്ക് വീണ്ടും കണ്ടകശനി! കേരളത്തിലെ കമ്പനികളിൽ നിന്ന് തെറിച്ചത് ആയിരത്തോളം ജീവനക്കാർഐടി ജീവനക്കാർക്ക് വീണ്ടും കണ്ടകശനി! കേരളത്തിലെ കമ്പനികളിൽ നിന്ന് തെറിച്ചത് ആയിരത്തോളം ജീവനക്കാർ

പോലീസ്...

പോലീസ്...

ഭക്ഷണം ലഭിക്കാൻ താമസം നേരിട്ടതിനെ തുടർന്നാണ് പെൺകുട്ടികൾ ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടാക്കിയത്. തർക്കം രൂക്ഷമായതോടെ ഹോട്ടലുകാർ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്തു...

കസ്റ്റഡിയിലെടുത്തു...

ഹോട്ടലിലെത്തിയ ടൗൺ പോലീസ് പെൺകുട്ടികൾ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് എല്ലാവരെയും കസ്റ്റഡിയിലെടുത്തു.

ഹാജരാക്കിയില്ല...

ഹാജരാക്കിയില്ല...

മദ്യപിച്ചെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത പെൺകുട്ടികളെ വനിതാ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. എന്നാൽ പെൺകുട്ടികളായതിനാൽ മൃദുസമീപനം സ്വീകരിച്ച പോലീസിന് ഒടുവിൽ എല്ലാം തിരിച്ചടിയാവുകയായിരുന്നു.

മജിസ്ട്രേറ്റ്...

മജിസ്ട്രേറ്റ്...

സ്റ്റേഷനിലെത്തിച്ച പെൺകുട്ടികളെ മാതാപിതാക്കൾ വന്നാൽ വിട്ടയക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഇതിനാൽ പെൺകുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. കൂടാതെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ മണിക്കൂറുകളോളം സ്റ്റേഷനിലിരുത്തുകയും ചെയ്തു.

വ്യാജ വിലാസം...

വ്യാജ വിലാസം...

മൃദുസമീപനം സ്വീകരിച്ച പോലീസിനോട് പെൺകുട്ടികൾ അതേരീതിയിലല്ല പെരുമാറിയത്. മേൽവിലാസം ശേഖരിച്ച പോലീസുകാരോട് പെൺകുട്ടികളിലൊരാൾ തെറ്റായ വിലാസം പറഞ്ഞതോടെയാണ് ഇവർ ചില്ലറക്കാരല്ലെന്ന് പോലീസിന് മനസിലായത്.

പോകില്ലെന്ന് വാശി...

പോകില്ലെന്ന് വാശി...

മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ വന്നാൽ വിട്ടയക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാൽ അമ്മ വന്നാൽ കൂടെ പോകില്ലെന്ന് കൂട്ടത്തിലൊരാൾ വാശി പിടിച്ചതോടെ പോലീസ് വെട്ടിലായി.

സ്വന്തമായി തീരുമാനിക്കാം...

സ്വന്തമായി തീരുമാനിക്കാം...

താൻ പ്രായപൂർത്തിയായ പെൺകുട്ടിയാണെന്നും അമ്മയോടൊപ്പം പോകില്ലെന്നും ഒരാൾ കട്ടായം പറഞ്ഞു. തങ്ങൾക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു പെൺകുട്ടികളിലൊരാളുടെ വാദം.

ഹാജരാക്കാൻ...

ഹാജരാക്കാൻ...

ബന്ധുക്കൾ വന്നാൽ വിട്ടയക്കാമെന്ന് തീരുമാനിച്ചിരുന്ന പോലീസ് പെൺകുട്ടികളുടെ പ്രതികരണത്തെ തുടർന്ന് നിലപാട് മാറ്റി. എത്രയും പെട്ടെന്ന് വൈദ്യ പരിശോധന നടത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് പോലീസ് പിന്നീട് തീരുമാനിച്ചത്. രാഷ്ട്രദീപിക ദിനപ്പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

English summary
media report;girls created dramatic scenes in kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X