കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറിൽ എസ്പിയും കുടുംബവും അടിച്ചുപൊളിച്ചു! അവസരം കാത്തിരുന്ന തമിഴ്നാട് പോലീസ് വെറുതെവിടുമോ

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ വിവാദ സന്ദർശനം ചിത്രങ്ങൾ സഹിതം തമിഴ്നാട് പോലീസിന്റെ ക്യൂബ്രാഞ്ച് അവിടുത്തെ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്.

Google Oneindia Malayalam News

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയെന്ന പേരിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി കുടുംബസമേതം ഉല്ലാസയാത്ര നടത്തി. അതീവ സുരക്ഷാമേഖലയായ മുല്ലപ്പെരിയാർ അണക്കെട്ടിൽ എസ്പി കുടുംബസമേതം യാത്രചെയ്തത് ഇതിനോടകം വിവാദമായി.

രാത്രി അമ്മയ്ക്കൊപ്പം കിടന്ന മകൾ രാവിലെ കിണറ്റിൽ മരിച്ചനിലയിൽ! മാളയിലെ അഞ്ജലിക്ക് സംഭവിച്ചത്..രാത്രി അമ്മയ്ക്കൊപ്പം കിടന്ന മകൾ രാവിലെ കിണറ്റിൽ മരിച്ചനിലയിൽ! മാളയിലെ അഞ്ജലിക്ക് സംഭവിച്ചത്..

പീഡനവാർത്ത കേട്ട് 9 വയസുകാരിക്ക് സംശയം! അമ്മയുടെ മറുപടിക്ക് പിന്നാലെ കുട്ടിയുടെ വെളിപ്പെടുത്തൽപീഡനവാർത്ത കേട്ട് 9 വയസുകാരിക്ക് സംശയം! അമ്മയുടെ മറുപടിക്ക് പിന്നാലെ കുട്ടിയുടെ വെളിപ്പെടുത്തൽ

മംഗളം ദിനപ്പത്രമാണ് ഇടുക്കി എസ്പി കെബി വേണുഗോപാലിന്റെ വിവാദ സന്ദർശനത്തെക്കുറിച്ച് വാർത്ത നൽകിയിരിക്കുന്നത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ വിവാദ സന്ദർശനം ചിത്രങ്ങൾ സഹിതം തമിഴ്നാട് പോലീസിന്റെ ക്യൂബ്രാഞ്ച് അവിടുത്തെ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്. എസ്പിക്ക് മുല്ലപ്പെരിയാർ സന്ദർശിക്കാൻ നിയമപരമായി അനുവാദമുണ്ടെങ്കിലും, അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളെ ഡാമിൽ പ്രവേശിപ്പിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

മഞ്ജു വാര്യർ മാപ്പു പറയുമോ? സിനിമയിലെ രംഗങ്ങൾ തിരിച്ചടിയായി! മുഖ്യമന്ത്രിക്ക് പരാതി... സെൻസർ ബോർഡുംമഞ്ജു വാര്യർ മാപ്പു പറയുമോ? സിനിമയിലെ രംഗങ്ങൾ തിരിച്ചടിയായി! മുഖ്യമന്ത്രിക്ക് പരാതി... സെൻസർ ബോർഡും

കുടുംബസമേതം...

കുടുംബസമേതം...

സ്വദേശമായ എറണാകുളത്ത് നിന്നാണ് എസ്പി കെബി വേണുഗോപാലും കുടുംബവും മുല്ലപ്പെരിയാറിലെത്തിയത്. കുമളി പോലീസ് സ്റ്റേഷൻ സന്ദർശിക്കാനെന്നാണ് എസ്പി ആദ്യം വിവരം നൽകിയിരുന്നത്. പിന്നീടാണ് കുടുംബാംഗങ്ങളോടൊപ്പം മുല്ലപ്പെരിയാറിലേക്ക് പോയത്.

ബേബി ഡാം...

ബേബി ഡാം...

മുല്ലപ്പെരിയാറിലെത്തിയ എസ്പിയും കുടുംബാംഗങ്ങളും പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

നിയമലംഘനം...

നിയമലംഘനം...

അതീവ സുരക്ഷാ മേഖലയായ മുല്ലപ്പെരിയാർ അണക്കെട്ടിൽ എസ്പി കുടുംബാംഗങ്ങളുമൊന്നിച്ച് യാത്ര ചെയ്തതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്.

പോലീസ് സ്റ്റേഷനും...

പോലീസ് സ്റ്റേഷനും...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ ചൊല്ലി കേരളവും തമിഴ്നാടും തമ്മിലുള്ള വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് എസ്പിയുടെ വിവാദ സന്ദർശനം. കേരളത്തിന്റെ ചുമതലയിൽ അണക്കെട്ടിന്റെ സുരക്ഷ ഭദ്രമല്ലെന്നാണ് തമിഴ്നാടിന്റെ വാദം. ഈ വാദത്തെ ചെറുക്കാൻ മുല്ലപ്പെരിയാറിൽ ഡിവൈഎസ്പിക്ക് കീഴിൽ കേരളം പോലീസ് സ്റ്റേഷനും സ്ഥാപിച്ചിരുന്നു.

പ്രവേശനം...

പ്രവേശനം...

അണക്കെട്ടിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്കും, ഡാം മേൽനോട്ട സമിതി, ഉപസമിതി അംഗങ്ങൾക്കും മാത്രമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പ്രവേശനാനുമതിയുള്ളത്.

ആഭ്യന്തരവകുപ്പ്...

ആഭ്യന്തരവകുപ്പ്...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ കേരളത്തിന്റെ കൈകളിൽ ഭദ്രമല്ലെന്ന് വാദിക്കുന്ന തമിഴ്നാട് പോലീസ്, ഇടുക്കി എസ്പിയുടെ വിവാദ സന്ദർശനവും ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവരശേഖരണത്തിന് മാത്രമായി തമിഴ്നാട് ക്യൂ ബ്രാഞ്ച് മൂന്ന് ഉദ്യോഗസ്ഥരെയാണ് തേക്കടിയിൽ വിന്യസിച്ചിട്ടുള്ളത്.

പക്ഷേ, ഉല്ലാസയാത്ര...

പക്ഷേ, ഉല്ലാസയാത്ര...

ജില്ലാ പോലീസ് മേധാവിക്ക് അണക്കെട്ടിൽ പ്രവേശിക്കാൻ അനുമതിയുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കടത്തിവിട്ടതാണ് വലിയ വിവാദത്തിനിടയാക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇടുക്കി എസ്പിയോ സംസ്ഥാന ആഭ്യന്തരവകുപ്പോ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

English summary
media report;idukki sp and family visited mullaperiyar dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X