കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയൊന്നും താങ്ങാൻ വയ്യ? ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു! താരസംഘടനയെ ഇനി ആരു നയിക്കും

നടിയെ ആക്രമിച്ച കേസിൽ താരസംഘടന മൗനം പാലിച്ചതും, ദിലീപിനെ അനുകൂലിച്ച് പത്രസമ്മേളനം നടത്തിയതുമെല്ലാം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

  • By Desk
Google Oneindia Malayalam News

കൊച്ചി: താരസംഘടനായ അമ്മയെ ഏറെക്കുറെ പ്രതിരോധത്തിലാക്കിയ വർഷമാണ് കടന്നുപോയത്. നടിയെ ആക്രമിച്ച കേസും, തുടർന്നുണ്ടായ നടൻ ദിലീപിന്റെ അറസ്റ്റും അമ്മയുടെ നേതാക്കളെയും സിനിമാ താരങ്ങളെയും ഒരുപോലെ പിടിച്ചുലച്ചിരുന്നു.

സുരേഷ് ഗോപി ഹൈക്കോടതിയിൽ പറഞ്ഞത് പച്ചക്കള്ളം? സിനിമയല്ലല്ലോ ജീവിതം... എല്ലാം പൊളിച്ചടുക്കി...സുരേഷ് ഗോപി ഹൈക്കോടതിയിൽ പറഞ്ഞത് പച്ചക്കള്ളം? സിനിമയല്ലല്ലോ ജീവിതം... എല്ലാം പൊളിച്ചടുക്കി...

അച്ഛൻ പെൺകുട്ടികളെ പീഡിപ്പിക്കും, മകൾ ക്യാമറയിൽ പകർത്തും, പിന്നീട് അച്ഛനും മകളും...അച്ഛൻ പെൺകുട്ടികളെ പീഡിപ്പിക്കും, മകൾ ക്യാമറയിൽ പകർത്തും, പിന്നീട് അച്ഛനും മകളും...

നടിയെ ആക്രമിച്ച കേസിൽ താരസംഘടന മൗനം പാലിച്ചതും, ദിലീപിനെ അനുകൂലിച്ച് പത്രസമ്മേളനം നടത്തിയതുമെല്ലാം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റ് എംപി ഈ സന്ദർഭങ്ങളിലെല്ലാം കോമഡി കളിച്ച് കാര്യം നിസാരമെന്ന മട്ടിൽ മാധ്യമങ്ങളോട് സംസാരിച്ചതും വിമർശനത്തിനിടയാക്കി. നീണ്ട 17 വർഷം അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിന് ഏറ്റവും കൂടുതൽ സമ്മർദ്ദമുണ്ടായതും ഈ വർഷമാണ്.

പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു...

പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു...

നീണ്ട 17 വർഷം അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് എംപി തൽസ്ഥാനത്ത് നിന്നും ഒഴിയുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അടുത്ത ജൂണിൽ നടക്കുന്ന അമ്മ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ് വ്യക്തമാക്കി. തന്നെക്കാൾ യോഗ്യതയുള്ളവർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 നടിയെ ആക്രമിച്ച കേസോ...

നടിയെ ആക്രമിച്ച കേസോ...

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് താരസംഘടനയായ അമ്മ വൻ പ്രതിരോധത്തിലായത്. കേസിൽ നടിക്ക് പൂർണ്ണ പിന്തുണ അറിയിച്ച അമ്മ, ദിലീപിന്റെ പങ്ക് വെളിച്ചത്ത് വന്നതോടെ മൗനം പാലിച്ചു. അമ്മയുടെ ട്രഷറർ കൂടിയായിരുന്ന ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടും നടനെതിരെ അടിയന്തര നടപടി സ്വീകരിക്കാനോ മറ്റോ സംഘടനയ്ക്ക് കഴിഞ്ഞിരുന്നില്ല.

കോമഡിക്കളി...

കോമഡിക്കളി...

ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊച്ചിയിൽ അമ്മ ജനറൽ ബോഡി യോഗം നടന്നത്. ഈ യോഗത്തിന് ശേഷം പത്രക്കാരുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ ഇന്നസെന്റ് ഉരുണ്ടുക്കളിച്ചെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. ഇതേവേദിയിൽ വച്ചാണ് എംഎൽഎമാരായ മുകേഷും ഗണേഷ് കുമാറും പത്രക്കാരോട് തട്ടിക്കയറിയത്.

സ്ഥാനമൊഴിയുന്നു...

സ്ഥാനമൊഴിയുന്നു...

മുൻപ് എങ്ങുമില്ലാത്ത വിവാദങ്ങളിലൂടെ കടന്നുപോയതിന് പിന്നാലെയാണ് അമ്മയുടെ പ്രസിഡന്റ് പദവി ഒഴിയുകയാണെന്ന് ഇന്നസെന്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ചാലക്കുടിയിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം അമ്മയുടെ പ്രസിഡന്റ് സ്ഥാനമൊഴിയുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അതിനുശേഷവും അദ്ദേഹം തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു.

അടുത്ത ജൂണിൽ....

അടുത്ത ജൂണിൽ....

2015 മുതൽ 2018 വരെയാണ് നിലവിലെ അമ്മ ഭരണസമിതിയുടെ കാലാവധി. അടുത്ത വർഷം ജൂണിലാണ് ഇനി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത്. തുടർച്ചയായ നാല് തവണ പ്രസിഡന്റ് പദവി വഹിച്ച ഇന്നസെന്റ്, തൽസ്ഥാനത്ത് നിന്നും ഒഴിയുന്നതോടെ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്നത് താരസംഘടനയിലെ വലിയ പ്രതിസന്ധിയാണ്.

 ഇടവേള ബാബു...

ഇടവേള ബാബു...

ഇന്നസെന്റ് സ്ഥാനമൊഴിയുന്നതോടെ നിലവിലെ സെക്രട്ടറിയായ ഇടവേള ബാബു പ്രസിഡന്റായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്നസെന്റിന്റെ അഭാവത്തിൽ അമ്മയുടെ സംഘടനാകാര്യങ്ങളെല്ലാം ഇടവേള ബാബുവാണ് നിയന്ത്രിക്കുന്നത്. പരിചയസമ്പന്നനായ ഇടവേള ബാബുവിനെ അടുത്ത പ്രസിഡന്റാക്കണമെന്നാണ് താരങ്ങളുടെയും അഭിപ്രായം.

മുതിർന്ന നടൻ...

മുതിർന്ന നടൻ...

അതേസമയം, പ്രായക്കുറവ് ഇടവേള ബാബുവിന് തിരിച്ചടിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്നസെന്റിനെ പോലെ മുതിർന്നൊരു നടൻ തന്നെ സംഘടനയുടെ തലപ്പത്ത് വരണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.

English summary
media report; innocent mp will be resign amma president post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X