കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശവണ്ടിക്കും ആനവണ്ടിയുടെ ഗതി! കൊച്ചി മെട്രോ കോടികൾ നഷ്ടത്തിൽ, ആളും കയറുന്നില്ല...

ഒരു മാസം 6.60 കോടി രൂപയാണത്രേ കൊച്ചി മെട്രോയുടെ നഷ്ടം.

  • By Desk
Google Oneindia Malayalam News

കൊച്ചി: നഗരത്തിന് കുതിപ്പാകുമെന്ന് പ്രതീക്ഷിച്ച കൊച്ചി മെട്രോ നഷ്ട കണക്കുകളുമായി കിതച്ചോടുന്നു. ഓരോ ദിവസം പിന്നിടുമ്പോഴും കൊച്ചി മെട്രോയുടെ നഷ്ടം വർദ്ധിക്കുന്നുവെന്നാണ് കെഎംആർഎൽ നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. മെട്രോയുടെ വരവും ചെലവും തമ്മിൽ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണെന്ന് മലയാള മനോരമയും റിപ്പോർട്ട് ചെയ്തു.

ഷെഫിൻ ജഹാനും മൻസീദും തണൽ ഗ്രൂപ്പിലെ അംഗങ്ങൾ! വിയ്യൂർ ജയിലിലെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ പിന്നിട്ടു...ഷെഫിൻ ജഹാനും മൻസീദും തണൽ ഗ്രൂപ്പിലെ അംഗങ്ങൾ! വിയ്യൂർ ജയിലിലെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ പിന്നിട്ടു...

സച്ചിന്റെ മകളോട് അശ്ലീലച്ചുവയോടെ സംസാരം, വിവാഹാഭ്യർത്ഥനയും; ബംഗാളിയായ മധ്യവയസ്ക്കൻ പിടിയിൽ...സച്ചിന്റെ മകളോട് അശ്ലീലച്ചുവയോടെ സംസാരം, വിവാഹാഭ്യർത്ഥനയും; ബംഗാളിയായ മധ്യവയസ്ക്കൻ പിടിയിൽ...

ഒരു മാസം 6.60 കോടി രൂപയാണത്രേ കൊച്ചി മെട്രോയുടെ നഷ്ടം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പ് ചെലവ് 38 ലക്ഷം രൂപയും വരുമാനം 17 ലക്ഷം രൂപയുമാണ്. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കൊച്ചി മെട്രോയ്ക്ക് പിടിച്ചുനിൽക്കാനാകില്ലെന്നാണ് വിദഗ്ദാഭിപ്രായം.

വേണ്ടത്...

വേണ്ടത്...

കൊച്ചി മെട്രോയുടെ ഒരു ദിവസത്തെ ചെലവ് 38 ലക്ഷം രൂപയും, വരുമാനം 18 ലക്ഷം രൂപയുമാണ്. ഈ അന്തരം ദിനംപ്രതി വർദ്ധിച്ചുവരികയും ചെയ്യുന്നു. ഏറ്റവും കുറഞ്ഞത് എഴുപതിനായിരം യാത്രക്കാരെങ്കിലും ഒരു ദിവസം യാത്ര ചെയ്താലേ കൊച്ചി മെട്രോയുടെ വരവും ചെലവും ഒത്തുപോകുകയുള്ളു. നിലവിൽ ശരാശരി 42000 യാത്രക്കാർ മാത്രമാണ് പ്രതിദിനം കൊച്ചി മെട്രോയിൽ എത്തുന്നത്.

നോ രക്ഷ...

നോ രക്ഷ...

പ്രതിദിനം 70000 യാത്രക്കാർ എത്തിയാലേ കൊച്ചി മെട്രോ നഷ്ടമില്ലാതെ ഓടിക്കാനാവു. എന്നാൽ തൃപ്പുണിത്തുറ വരെ സർവ്വീസ് നീട്ടാതെ ഇത്രയും യാത്രക്കാർ മെട്രോയിൽ കയറാനെത്തില്ല. കൂടുതൽ യാത്രാ ഇളവുകൾ നൽകിയും, വൺ സ്മാർട്ട് കാർഡുകൾ നൽകിയും യാത്രക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ മെച്ചമൊന്നുമില്ല.

കോടികൾ...

കോടികൾ...

ഒരു മാസം 6.60 കോടി രൂപ നഷ്ടത്തിലാണ് കൊച്ചി മെട്രോ ഇപ്പോൾ സർവ്വീസ് നടത്തുന്നത്. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ഒരു മെട്രോയും ലാഭത്തിൽ ഓടിയിട്ടില്ല എന്നത് മറ്റൊരു സത്യം. ഇന്ത്യയിലെ മിക്ക മെട്രോകളും ആദ്യവർഷങ്ങളിൽ കനത്ത നഷ്ടത്തിലാണ് ഓടിക്കൊണ്ടിരുന്നത്.

മറ്റു വരുമാന മാർഗങ്ങൾ...

മറ്റു വരുമാന മാർഗങ്ങൾ...

ടിക്കറ്റ് വരുമാനത്തിലൂടെ ലാഭം കിട്ടില്ലെന്ന് വ്യക്തമായതോടെ രാജ്യത്തെ മറ്റു മെട്രോകൾ പുതിയ വഴികൾ കണ്ടെത്തി. ദില്ലി മെട്രോ ഐടി പാർക്കുകൾ സ്ഥാപിച്ചപ്പോൾ, ചെന്നൈ, ബെംഗളൂരു മെട്രോകൾ വാണിജ്യമേഖലയിലേക്ക് തിരിഞ്ഞു. മെട്രോ സ്റ്റേഷനുകളോട് ചേർന്ന് വാണിജ്യവ്യാപാര കേന്ദ്രങ്ങൾ ഒരുക്കിയാണ് ഇവർ വരുമാനം ലക്ഷ്യമിടുന്നത്.

 ടൗൺഷിപ്പ്...

ടൗൺഷിപ്പ്...

കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ മെട്രോ ടൗൺഷിപ്പ് പദ്ധതിക്കായി സർക്കാർ അനുമതി നൽകാത്തതാണ് കെഎംആർഎൽ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രതിസന്ധി. പ്രസ്തുത പദ്ധതിയിൽ പാർപ്പിട സമുച്ചയവും വാണിജ്യ സ്ഥാപനങ്ങളും നിർമ്മിക്കാനായിരുന്നു കെഎംആർഎല്ലിന്റെ പദ്ധതി. എന്നാൽ പദ്ധതിക്ക് ആവശ്യമായ ഭൂമി ഇതുവരെയും വിട്ടുനൽകിയിട്ടില്ല. ഭൂമിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകിയാൽ കൊച്ചി മെട്രോ വൻ നഷ്ടത്തിലേക്കാവും കൂപ്പുകുത്തുക.

English summary
media report; kochi metro facing huge loss in these days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X