കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ ശശികലയും സമ്മതിച്ചു! പിണറായി സർക്കാരാണ് ശരി! സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്

തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിലാണ് സുരേഷ് ഗോപി എംപി വിവാദ പ്രസ്താവന നടത്തിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

Recommended Video

cmsvideo
സുരേഷ് ഗോപി പറഞ്ഞത് വിവരക്കേടെന്ന് കെപി ശശികല | Oneindia Malayalam

തിരുവനന്തപുരം: സുരേഷ് ഗോപി എംപിയുടെ പ്രസ്താവനയെ തള്ളി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ വിവരക്കേട് കൊണ്ടാണെന്നാണ് ശശികല പറഞ്ഞത്.

പെട്രോൾ ലിറ്ററിന് 45 രൂപ! കേരളം തയ്യാറെന്ന് തോമസ് ഐസക്ക്! പക്ഷേ, നഷ്ടം ആയിരം കോടി രൂപ...പെട്രോൾ ലിറ്ററിന് 45 രൂപ! കേരളം തയ്യാറെന്ന് തോമസ് ഐസക്ക്! പക്ഷേ, നഷ്ടം ആയിരം കോടി രൂപ...

സിപിഎം അറിയുന്നോ ഇതെല്ലാം? ആർഎസ്എസിൽ ചേരുന്നവരുടെ എണ്ണത്തിൽ 52% വർധനവ്, പുതുതായി 550 ശാഖകൾ!സിപിഎം അറിയുന്നോ ഇതെല്ലാം? ആർഎസ്എസിൽ ചേരുന്നവരുടെ എണ്ണത്തിൽ 52% വർധനവ്, പുതുതായി 550 ശാഖകൾ!

അധ്യാത്മിക കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള വിവരക്കേടാണ് ഇങ്ങനെ പറയാൻ കാരണമെന്നും, അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച സർക്കാരിന്റെ തീരുമാനം ശരിയാണെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിലാണ് സുരേഷ് ഗോപി എംപി വിവാദ പ്രസ്താവന നടത്തിയത്. തനിക്ക് അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണനായി ജനിക്കണമെന്നാണ് സുരേഷ് ഗോപി എംപി പറഞ്ഞത്.

ദൈവതുല്യർ...

ദൈവതുല്യർ...

മാംസവും ചോരയുമുള്ള ഈശ്വരന്മാരാണ് പൂണൂൽ സമൂഹമെന്നും, ബ്രാഹ്മണർ ദൈവ തുല്യരാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്. ഈശ്വരനെ പ്രാർത്ഥിക്കാൻ തനിക്ക് പിന്തുണ നൽകുന്ന പൂജാരി സമൂഹത്തെ കൺകണ്ട ദൈവമായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അനുഭവത്തിലൂടെ...

അനുഭവത്തിലൂടെ...

പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളായ താൻ അതിന്റെ സത്യമെന്താണെന്ന് അനുഭവത്തിലൂടെ നിരന്തരം മനസിലാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി അന്നു പറഞ്ഞിരുന്നു.

അടുത്ത ജന്മത്തിൽ...

അടുത്ത ജന്മത്തിൽ...

അടുത്ത ജന്മത്തിൽ പൂണൂലിടുന്ന വർഗത്തിൽപ്പെട്ട ശബരിമലയിലെ താന്ത്രി മുഖ്യനാകാണമെന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

വിവരക്കേട്...

വിവരക്കേട്...

എന്നാൽ സുരേഷ് ഗോപി എംപിയെ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല രംഗത്തെത്തിയിരിക്കുന്നത്.

അദ്ധ്യാത്മിക കാര്യങ്ങളിൽ...

അദ്ധ്യാത്മിക കാര്യങ്ങളിൽ...

അദ്ധ്യാത്മിക കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള വിവരക്കേട് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നാണ് കെപി ശശികല വ്യക്തമാക്കിയത്. മംഗളം ഓൺലൈനാണ് കെപി ശശികലയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഭിനന്ദനം...

അഭിനന്ദനം...

കേരളത്തിൽ ദളിതർക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച പിണറായി സർക്കാരിന്റെ തീരുമാനം ശരിയാണെന്നും കെപി ശശികല കൂട്ടിച്ചേർത്തു.

English summary
media report;kp sasikala appreciates pinarayi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X