കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് മാത്രം നടന്നത് 90 ശൈശവ വിവാഹങ്ങൾ; 18 തികയാത്ത മണവാട്ടിമാരുടെ എണ്ണം വർദ്ധിക്കുന്നു...

കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറം ജില്ലയിലാണ് കൂടുതൽ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സാമൂഹികപരമായും വിദ്യാഭ്യാസപരമായും പുരോഗതി കൈവരിച്ചിട്ടും മലബാർ മേഖലയിൽ ശൈശവ വിവാഹങ്ങൾ കുറയുന്നില്ല. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിലായി പോയവർഷം മാത്രം റിപ്പോർട്ട് ചെയ്തത് നൂറിലേറെ ശൈശവ വിവാഹങ്ങൾ. സംസ്ഥാനത്തെ ബാലിക വിവാഹങ്ങളെ സംബന്ധിച്ച് റിപ്പോർട്ടർ ടിവി പ്രസിദ്ധീകരിച്ച വാർത്തയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

അയൽവാസികളായ സ്ത്രീകൾ വസ്ത്രം വലിച്ചുകീറി! അമ്മയെ തല്ലിയവർ മകളെയും വെറുതെ വിട്ടില്ല... പുതിയ കേസ്...അയൽവാസികളായ സ്ത്രീകൾ വസ്ത്രം വലിച്ചുകീറി! അമ്മയെ തല്ലിയവർ മകളെയും വെറുതെ വിട്ടില്ല... പുതിയ കേസ്...

സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ടർ ടിവിയുടെ വാർത്തയിലുള്ളത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറം ജില്ലയിലാണ് കൂടുതൽ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 മുന്നിൽ മലപ്പുറം...

മുന്നിൽ മലപ്പുറം...

മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. വയനാടും കാസർകോടുമാണ് തൊട്ടുപിന്നിൽ. മലപ്പുറം ജില്ലയിൽ മാത്രം കഴിഞ്ഞവർഷം 90 ബാലിക വിവാഹ കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ പറയുന്നത്.

 കാസർകോടും കോഴിക്കോടും...

കാസർകോടും കോഴിക്കോടും...

കഴിഞ്ഞവർഷം മലപ്പുറം ജില്ലയിൽ മാത്രം 90 ശൈശവ വിവാഹ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട്-12, വയനാട്-24, കാസർകോട്-15 കണ്ണൂർ-5 എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകൾ.

മുസ്ലീംങ്ങളും എസ്ഇ എസ്ടി വിഭാഗവും...

മുസ്ലീംങ്ങളും എസ്ഇ എസ്ടി വിഭാഗവും...

കൂടുതൽ ബാലവിവാഹങ്ങൾ നടക്കുന്നത് മുസ്ലീംങ്ങൾക്കിടയിലും എസ്ഇ എസ്ടി വിഭാഗങ്ങൾക്കിടയിലുമാണ്. പെൺകുട്ടികൾക്ക് 15 വയസ് ആകുമ്പോഴേക്കും വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിയമപ്രകാരം പെൺകുട്ടിക്ക് 18 വയസും ആൺകുട്ടിക്ക് 21 വയസുമാണ് വിവാഹപ്രായം.

 വർദ്ധനവ്...

വർദ്ധനവ്...

ബാലവിവാഹങ്ങൾക്ക് പുറമേ കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിലും വർദ്ധനവുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഭിക്ഷാടനം, ബാലവേല എന്നിവയിലും പോയവർഷം ക്രമാതീതമായ വർദ്ധനവ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ആശങ്ക...

ആശങ്ക...

വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടും മലബാർ ജില്ലകളിൽ ബാലവിവാഹം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. മലപ്പുറം ജില്ലയിലെ ചില പ്രത്യേക മേഖലകളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ രീതിയിൽ മാറ്റംവരികയും ചെയ്തു. പക്ഷേ, കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം നൂറിനടുത്ത് എത്തിയത് ഗൗരമേറിയതാണെന്നാണ് സാമൂഹ്യപ്രവർത്തകരുടെ അഭിപ്രായം.

കാമുകൻ കളഞ്ഞിട്ടുപോയ പെൺകുട്ടി നടുറോഡിൽ കാണിച്ചുകൂട്ടിയത്! കണ്ണെടുക്കാതെ നാട്ടുകാർ... വീഡിയോകാമുകൻ കളഞ്ഞിട്ടുപോയ പെൺകുട്ടി നടുറോഡിൽ കാണിച്ചുകൂട്ടിയത്! കണ്ണെടുക്കാതെ നാട്ടുകാർ... വീഡിയോ

'താലിമാല കൈമാറിയപ്പോൾ കൈ വിറച്ചു', മഹിളാമന്ദിരത്തിലെ വിവാഹത്തിന് കാർമികത്വം വഹിച്ച് കെടി ജലീൽ....'താലിമാല കൈമാറിയപ്പോൾ കൈ വിറച്ചു', മഹിളാമന്ദിരത്തിലെ വിവാഹത്തിന് കാർമികത്വം വഹിച്ച് കെടി ജലീൽ....

English summary
media report; many child marriage cases reported in northern kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X