കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിങ്സ് ബീ‌ഡി പൊളിഞ്ഞു! നിഷാം കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകർന്നടിയുന്നു... ഭാര്യയെ പോലും...

കിങ്സ് ബീഡിയുടെ വിപണി തകർന്നെന്നും, റിയൽ എസ്റ്റേറ്റ് ബിസിനസിലെ പല പ്രൊജക്ടുകളും പാതിവഴിയിൽ നിലച്ചെന്നുമാണ് റിപ്പോർട്ടുകൾ.

  • By ഡെന്നീസ്
Google Oneindia Malayalam News

തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിവാദ വ്യവസായി മുഹമ്മദ് നിഷാമിന്റെ ബിസിനസ് നടത്തിപ്പ് അവതാളത്തിലായെന്ന് റിപ്പോർട്ടുകൾ. ബീഡി, റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, ജ്വല്ലറി തുടങ്ങിയ ബിസിനസ് സംരഭങ്ങളിൽ തർക്കങ്ങളും പ്രശ്നങ്ങളും ഉടലെടുത്തതോടെയാണ് തിരിച്ചടിയുണ്ടായത്.

വനിതാ എസ്ഐയുടെ മാറിടത്തിൽ കയറിപിടിച്ച് കമ്മീഷണർ; സമരത്തിനിടെ പരസ്യമായി അപമാനിച്ചു, വീഡിയോവനിതാ എസ്ഐയുടെ മാറിടത്തിൽ കയറിപിടിച്ച് കമ്മീഷണർ; സമരത്തിനിടെ പരസ്യമായി അപമാനിച്ചു, വീഡിയോ

മരിച്ചെന്ന് കരുതി ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിച്ചു! ബന്ധുക്കൾ ഞെട്ടി! സംഭവം ഇടുക്കിയിൽ...മരിച്ചെന്ന് കരുതി ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിച്ചു! ബന്ധുക്കൾ ഞെട്ടി! സംഭവം ഇടുക്കിയിൽ...

നിഷാമിന്റെ പ്രധാന ബിസിനസ് സംരഭമായ കിങ്സ് ബീഡിയുടെ വിപണി തകർന്നെന്നും, റിയൽ എസ്റ്റേറ്റ് ബിസിനസിലെ പല പ്രൊജക്ടുകളും പാതിവഴിയിൽ നിലച്ചെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, നിലവിൽ ബിസിനസ് നോക്കി നടത്തുന്ന നിഷാമിന്റെ സഹോദരങ്ങൾ ബിസിനസ് സംബന്ധമായ ഒരു കാര്യങ്ങളും നിഷാമിനെയും ഭാര്യയെയും ഇപ്പോൾ അറിയിക്കാറില്ലെന്ന് മംഗളം ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടിവസ്ത്രം ധരിച്ചെത്തിയ യുവാവ് 63കാരിയെ കടന്നു പിടിച്ചു! നാട്ടുകാർ 23കാരനെ കെട്ടിയിട്ടു, കൊച്ചിയിൽ..അടിവസ്ത്രം ധരിച്ചെത്തിയ യുവാവ് 63കാരിയെ കടന്നു പിടിച്ചു! നാട്ടുകാർ 23കാരനെ കെട്ടിയിട്ടു, കൊച്ചിയിൽ..

5000 കോടിയുടെ ബിസിനസ് സാമ്രാജ്യം...

5000 കോടിയുടെ ബിസിനസ് സാമ്രാജ്യം...

ബീഡി, റിയൽ എസ്റ്റേറ്റ്, ജ്വല്ലറി, ഹോട്ടൽ തുടങ്ങിയ നിരവധി ബിസിനസ് സംരഭങ്ങളുടെ ഉടമസ്ഥനാണ് മുഹമ്മദ് നിഷാം. ഏകദേശം 5000 കോടിയുടെ ബിസിനസ് സാമ്രാജ്യമാണ് നിഷാമിന്റെ ഉടമസ്ഥതിയിലുള്ളത്.

ഭാവി? തർക്കങ്ങൾ...

ഭാവി? തർക്കങ്ങൾ...

ബിസിനസ് സംരഭങ്ങളുടെ നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുത്തതോടെയാണ് ഇവയുടെ ഭാവി സംബന്ധിച്ച ആശങ്കകൾ ഉയർന്നിരിക്കുന്നത്. നിഷാമിന്റെ സഹോദരങ്ങളാണ് നിലവിൽ ബിസിനസ് നോക്കി നടത്തുന്നത്.

മോചനം അകലെ...

മോചനം അകലെ...

അതേസമയം, ചന്ദ്രബോസ് വധക്കേസിന് പുറമേ കേരളത്തിനകത്തും പുറത്തുമായി നിഷാമിനെതിരെ അനവധി കേസുകളുള്ളതിനാൽ ജയിൽ മോചനം അടുത്തകാലത്തൊന്നും സാദ്ധ്യമാകില്ലെന്നാണ് വിലയിരുത്തൽ. ഇതാണ് ബിസിനസ് പങ്കാളികളായ സഹോദരങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം.

അറിയിക്കാറില്ലെന്ന്...

അറിയിക്കാറില്ലെന്ന്...

എന്നാൽ ബിസിനസ് സംബന്ധമായ ഒരു കാര്യങ്ങളും സഹോദരങ്ങൾ തന്നെയോ, ഭാര്യയെയോ അറിയിക്കാറില്ലെന്ന് നിഷാം പറഞ്ഞതായും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആരോപണങ്ങൾ...

ആരോപണങ്ങൾ...

നിഷാം ഭീഷണിപ്പെടുത്തുന്നതായി അദ്ദേഹത്തിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയിലെ മാനജേർ പോലീസിൽ പരാതി നൽകിയിരുന്നു. നിഷാമിനെതിരെ സഹോദരങ്ങളും പോലീസിൽ പരാതി നൽകിതോടെ, തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നിഷാമും സഹോദരങ്ങൾക്കെതിരെ പരാതിപ്പെട്ടിരുന്നു.

ബിസിനസ് തകരുന്നു...

ബിസിനസ് തകരുന്നു...

നിഷാമിന്റെ കിങ്സ് ബീഡിയുടെ വിപണി തകർന്നടിഞ്ഞു. റിയൽ എസ്റ്റേറ്റ് ബിസിനസിലെ പല പ്രൊജക്ടുകളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. പണി പൂർത്തിയായ ഫ്ലാറ്റുകൾ വിറ്റഴിക്കാനാകാത്ത സ്ഥിതിയിലാണ്.

തർക്കങ്ങൾ...

തർക്കങ്ങൾ...

ബിസിനസ് നോക്കി നടത്തുന്ന സഹോദരങ്ങളുമായി തർക്കം തുടരുന്നതും തിരിച്ചടിയായി. നിഷാമിന്റെ വിവിധ സ്ഥാപനങ്ങളുടെ പകുതി ഓഹരി സഹോദരങ്ങളുടെയും ഉമ്മയുടെയും മറ്റു രണ്ടുപേരുടെയും പേരിലാണ്. ഇതിനാൽ നിഷാമിന്റെ ഭാര്യയ്ക്ക് ബിസിനസ് കാര്യങ്ങളിൽ ഇടപെടാനാകാത്ത സ്ഥിതിയാണുള്ളത്.

ഒരു പ്രശ്നവുമില്ലെന്ന്...

ഒരു പ്രശ്നവുമില്ലെന്ന്...

എന്നാൽ റിയൽ എസ്റ്റേറ്റ് അടക്കമുള്ള ബിസിനസുകളിൽ ഒരു പ്രശ്നവുമില്ലെന്ന് ബന്ധുക്കൾ പറഞ്ഞതായും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിഷാമിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.

English summary
media report; mohammed nisham's kings beedi business is down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X