Get Updates
Get notified of breaking news, exclusive insights, and must-see stories!

അമലാ പോളിന് കഷ്ടകാലം! 20 ലക്ഷം ലാഭിക്കാന്‍ നോക്കി, അതിലേറെ പിഴ നല്‍കേണ്ടി വരുമോ? ഏഴു ദിവസം മാത്രം...

ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് എസ് ക്ലാസ് കാറാണ് നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

Recommended Video

cmsvideo
    അമലാ പോള്‍ ലാഭിക്കാന്‍ നോക്കിയത് 20 ലക്ഷം; 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം | Oneindia Malayalam

    കൊച്ചി: ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ അമലാ പോളിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. കൊച്ചിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

    ഏഴു ദിവസത്തിനകം രേഖകള്‍ സഹിതം ഹിയറിങിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നികുതി വെട്ടിപ്പ് നടത്തിയ കൊടുവള്ളിയിലെ വിവാദ വ്യവസായി കാരാട്ട് ഫൈസലിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. കൊടുവള്ളി ജോയിന്റ് ആര്‍ടിഒയാണ് ഫൈസലിന് നോട്ടീസ് അയച്ചത്. മാതൃഭൂമി ന്യൂസാണ് അമലാ പോള്‍ അടക്കമുള്ള സിനിമാ താരങ്ങള്‍ നികുതി വെട്ടിക്കാന്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്ത പുറത്തുവിട്ടത്.

    പോണ്ടിച്ചേരിയില്‍...

    പോണ്ടിച്ചേരിയില്‍...

    ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് എസ് ക്ലാസ് കാറാണ് നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

    വ്യാജവും...

    വ്യാജവും...

    നടി അമലാ പോള്‍ വ്യാജ വിലാസം നല്‍കിയാണ് വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

    20 ലക്ഷം രൂപ...

    20 ലക്ഷം രൂപ...

    പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    അഡ്രസ്...

    അഡ്രസ്...

    പോണ്ടിച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ മേല്‍വിലാസമാണ് അമലാ പോള്‍ രജിസ്‌ട്രേഷനായി ഉപയോഗിച്ചത്. എന്നാല്‍ ഈ വിദ്യാര്‍ത്ഥിക്ക് അമലാ പോളിനെ അറിയുക പോലുമില്ല.

     കൂടുതല്‍പേര്‍...

    കൂടുതല്‍പേര്‍...

    സിനിമാ രംഗത്തെ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് വിവരം.

    ഫഹദ് ഫാസിലും...

    ഫഹദ് ഫാസിലും...

    പ്രശസ്ത നടന്‍ ഫഹദ് ഫാസിലും പോണ്ടിച്ചേരി രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബെന്‍സ് ഇ ക്ലാസ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ കേരള സര്‍ക്കാരിന് 14 ലക്ഷം രൂപയാണ് നികുതിയിനത്തില്‍ നഷ്ടപ്പെട്ടത്.

    വിലാസം വ്യാജം...

    വിലാസം വ്യാജം...

    വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാനായി ഫഹദ് നല്‍കിയ മേല്‍വിലാസം വ്യാജമാണെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    മിനി കൂപ്പര്‍...

    മിനി കൂപ്പര്‍...

    വിവാദ വ്യവസായി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ കാറും പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാരാട്ട് ഫൈസലിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+