ബിന്ദു നാണംകെട്ടു?ഉമ്മൻചാണ്ടിക്കൊപ്പംകാറിൽ കയറാൻ ബിന്ദുകൃഷ്ണയുടെ ശ്രമം!അതൊന്നും നടക്കില്ലെന്ന് ഭാര്യ

  • By: ലോറ ജെയിംസ്
Subscribe to Oneindia Malayalam

കൊല്ലം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്കൊപ്പം കാറിൽ കയറാൻ ശ്രമിച്ച ബിന്ദു കൃഷ്ണയോട് അദ്ദേഹത്തിന്റെ ഭാര്യ ഇറങ്ങി പോകാൻ പറഞ്ഞതായി റിപ്പോർട്ട്. കൊല്ലം ഡിസിസി അദ്ധ്യക്ഷയും മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയുമായ ബിന്ദുകൃഷ്ണ നാണക്കേട് കാരണം കാറിനുള്ളിൽ കുടങ്ങിപ്പോയെന്നും രാഷ്ട്രദീപിക ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മദനി ചൊവ്വാഴ്ച കേരളത്തിലേക്ക് തിരിക്കും,ആദ്യം ഉമ്മയെ കാണാൻ;വൻ പോലീസ് അകമ്പടി,ചിലവ് മദനിയുടെ വക...

ഭർത്താവിനെ ഇറക്കിവിട്ടു!കാമുകനെ കൂടെക്കൂട്ടി! വയനാട്ടിലൂടെ കാറിൽ കറങ്ങുന്ന സുന്ദരി കൊലക്കേസിൽ അകത്ത്

കൊല്ലം മുനിസിപ്പൽ ചെയർമാനായിരുന്ന കരുമാലിൽ സുകുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനായാണ് ഉമ്മൻചാണ്ടി നഗരത്തിലെത്തിയത്. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും അദ്ദേഹത്തോടൊപ്പം കൊല്ലത്തെത്തിയിരുന്നു. അനുസ്മരണ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായതെന്നാണ് രാഷ്ട്രദീപിക നൽകിയ വാർത്തയിൽ പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ബിന്ദു കൃഷ്ണയോ മറ്റ് കോൺഗ്രസ് നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദിലീപ് വെറും പരൽമീൻ?സ്രാവുകൾ ഉന്നത രാഷ്ട്രീയ നേതാക്കൾ!കേന്ദ്ര ഏജൻസികൾ ആരെയും വിടില്ല,ആ യുവനേതാവ്...

കൊല്ലത്ത്...

കൊല്ലത്ത്...

കൊല്ലം മുനിസിപ്പൽ ചെയർമാനായിരുന്ന കരുമാലിൽ സുകുമാരന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനായാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി നഗരത്തിലെത്തിയത്.

ഭാര്യയും...

ഭാര്യയും...

ഉമ്മൻചാണ്ടിയോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഉമ്മനും കൊല്ലത്തെത്തിയിരുന്നു. ഡിസിസി അദ്ധ്യക്ഷ ബിന്ദു കൃഷ്ണയടക്കമുള്ള ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

പരിപാടിക്ക് ശേഷം...

പരിപാടിക്ക് ശേഷം...

അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ഉമ്മൻചാണ്ടി മടങ്ങുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാറിൽ കയറാൻ...

കാറിൽ കയറാൻ...

പരിപാടി കഴിഞ്ഞ് മടങ്ങിയ ഉമ്മൻചാണ്ടിയോടൊപ്പം അദ്ദേഹത്തിന്റെ കാറിന്റെ ബാക്ക് സീറ്റിൽ കയറാൻ ശ്രമിച്ച ബിന്ദുകൃഷ്ണയെ മറിയാമ്മ ഉമ്മൻ ശകാരിച്ചത്രേ.

ഇറങ്ങി പോകാൻ...

ഇറങ്ങി പോകാൻ...

കാറിന്റെ ബാക്ക് സീറ്റിൽ ഉമ്മൻചാണ്ടിയോടൊപ്പം കയറാൻ ശ്രമിച്ച ബിന്ദു കൃഷ്ണയോട് കൈ ഉയർത്തി ഇറങ്ങി പോകാനാണ് മറിയാമ്മ ഉമ്മൻ ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്.

ഉമ്മൻചാണ്ടി വിലക്കി...

ഉമ്മൻചാണ്ടി വിലക്കി...

എന്നാൽ ബിന്ദു കൃഷ്ണയോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ട ഭാര്യ മറിയാമ്മ ഉമ്മനെ ഉമ്മൻചാണ്ടി വിലക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല.

ഇഷ്ടമല്ലെന്ന്...

ഇഷ്ടമല്ലെന്ന്...

കാറിൽ മറ്റുള്ളവർ കയറുന്നത് തനിക്കിഷ്ടമല്ലെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ തുറന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ടെന്നും രാഷ്ട്രദിപീകയുടെ വാർത്തയിലുണ്ട്.

ബിന്ദുകൃഷ്ണ കാറിൽ കുടുങ്ങി....

ബിന്ദുകൃഷ്ണ കാറിൽ കുടുങ്ങി....

ഇതിനിടെ സംഭവം കണ്ട് സ്ഥലത്തുണ്ടായിരുന്നവരെല്ലാം കാറിനടുത്തെത്തി. ഇതോടെ നാണക്കേട് കാരണം ബിന്ദു കൃഷ്ണ കാറിൽ കുടുങ്ങിയ അവസ്ഥയിലായെന്നും റിപ്പോർട്ടിൽ പറയുന്നു.

പെട്ടെന്ന് വണ്ടിയെടുത്തു...

പെട്ടെന്ന് വണ്ടിയെടുത്തു...

പ്രവർത്തകരും മറ്റു നേതാക്കളും കാറിനടുത്ത് എത്തിയതോടെ ഉമ്മൻചാണ്ടി ഡ്രൈവറോട് പെട്ടെന്ന് വണ്ടിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവത്രേ. ഇതോടെയാണ് രംഗം ശാന്തമായത്.

English summary
media report;oommen chandy's wife scolded bindu krishna.
Please Wait while comments are loading...