കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷരയെന്ന ആയിഷ പറയുന്നത് അസത്യമെന്ന് റിയാസ്! അവളെ വിവാഹം കഴിച്ചെന്ന തെറ്റ് മാത്രം...

ബെംഗളൂരുവിലെ ഹെബ്ബാൾ മാര്യേജ് ഓഫീസർ മുമ്പാകെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് തങ്ങൾ വിവാഹിതരായതെന്നും യുവാവിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

  • By Desk
Google Oneindia Malayalam News

കൊച്ചി: പത്തനംതിട്ട സ്വദേശിനി അക്ഷര ബോസിനെ മതംമാറ്റി വിവാഹം കഴിച്ച ശേഷം ഐസിസിലേക്ക് കടത്താൻ ശ്രമിച്ചെന്ന കേസിൽ മുഖ്യപ്രതിയും യുവതിയുടെ ഭർത്താവുമായ മുഹമ്മദ് റിയാസ് സത്യവാങ്മൂലം നൽകി. യുവതിയുടെ ഹർജിയിൽ പറയുന്നതെല്ലാം അസത്യമാണെന്നും, തനിക്കും കുടുംബത്തിനും ഏതെങ്കിലും ദേശവിരുദ്ധ ശക്തികളുമായി ബന്ധമില്ലെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

ജനങ്ങൾക്ക് എംആർഐ സ്കാനിങിനെ പേടി! എന്താണ് എംആർഐ? എങ്ങനെയാണ് സ്കാനിങ്? പരിഭ്രമിക്കേണ്ട, ഭയക്കേണ്ട...ജനങ്ങൾക്ക് എംആർഐ സ്കാനിങിനെ പേടി! എന്താണ് എംആർഐ? എങ്ങനെയാണ് സ്കാനിങ്? പരിഭ്രമിക്കേണ്ട, ഭയക്കേണ്ട...

മംഗളം ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പെൺകുട്ടിയെ വിവാഹം കഴിച്ചത് മാത്രമാണ് താൻ ചെയ്ത തെറ്റെന്നും ബെംഗളൂരുവിലെ ഹെബ്ബാൾ മാര്യേജ് ഓഫീസർ മുമ്പാകെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് തങ്ങൾ വിവാഹിതരായതെന്നും യുവാവിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു! ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകംഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു! ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകം

കണ്ണില്ലാത്ത ക്രൂരത! എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 28കാരൻ പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ...കണ്ണില്ലാത്ത ക്രൂരത! എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 28കാരൻ പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ...

2016ൽ...

2016ൽ...

തനിക്കോ തന്റെ കുടുംബാംഗങ്ങൾക്കോ വിവാഹത്തിന് സാക്ഷികളായവർക്കോ മതംമാറ്റ സംഘങ്ങളുമായും ദേശവിരുദ്ധ ശക്തികളുമായും ബന്ധമില്ലെന്നാണ് മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത്. 2016 മെയ് 21ന് നടന്ന വിവാഹത്തിൽ കോളേജിലെ സഹപാഠികളാണ് സാക്ഷികളായതെന്നും യുവാവിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

മാര്യേജ് ആക്ട്...

മാര്യേജ് ആക്ട്...

തനിക്കെതിരെ യുവതി ഹർജിയിൽ പറഞ്ഞിരിക്കുന്നതെല്ലാം അസത്യമാണ്. പെൺകുട്ടിയെ വിവാഹം കഴിച്ചത് മാത്രമാണ് താൻ ചെയ്ത തെറ്റ്. ബെംഗളൂരുവിലെ ഹെബ്ബാൾ മാര്യേജ് ഓഫീസർ മുൻപാകെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.

സംശയം...

സംശയം...

അക്ഷരയെ വിവാഹം കഴിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ മതതീവ്രവാദികളുടെ ഭീഷണിയുണ്ടെന്നും പെൺകുട്ടിയെ വീട്ടുകാരുടെ തടവിലാക്കി വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്ന് സംശയമുണ്ടെന്നും യുവാവിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. പെൺകുട്ടി ഇതുവരെ പോലീസിൽ നേരിട്ട് ചെന്ന് പരാതി നൽകിയിട്ടില്ലെന്നും യുവാവ് ആരോപിക്കുന്നുണ്ട്.

വിമാനത്താവളത്തിൽ...

വിമാനത്താവളത്തിൽ...

ജിദ്ദയിൽ വച്ച് യുവതിക്ക് നെഞ്ചുവേദനയും ചുമയുമുണ്ടായി. അന്ന് ജിദ്ദയിലെ ആശുപത്രിയിൽ കൊണ്ടുപോയി മതിയായ ചികിത്സ നൽകി. തുടർന്ന് പെൺകുട്ടിക്ക് നാട്ടിൽ പോകുന്നതിനായി സൗകര്യം ചെയ്തു. താനും മാതാപിതാക്കളും കൂടിയാണ് യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് യാത്രയാക്കിയത്.

 പോലീസിന്...

പോലീസിന്...

സത്യാവസ്ഥ വിശദീകരിച്ചും, പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടും പോലീസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും യുവാവ് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. മംഗളം ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനിലാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഐസിസ്...

ഐസിസ്...

പത്തനംതിട്ട സ്വദേശിനിയായ അക്ഷര ബോസിനെ നിർബന്ധിപ്പിച്ച് മതം മാറ്റുകയും വിവാഹം കഴിച്ച ശേഷം ഐസിസിലേക്ക് കടത്താൻ ശ്രമിച്ചെന്നുമാണ് കേസ്. കണ്ണൂർ സ്വദേശി മുഹമ്മദ് റിയാസിനെതിരെ അക്ഷര തന്നെയാണ് പോലീസിൽ പരാതിയിൽ നൽകിയത്.

പഠനകാലം...

പഠനകാലം...

പത്തനംതിട്ട സ്വദേശിനിയായ അക്ഷര ബോസും കണ്ണൂർ ന്യൂമാഹി സ്വദേശിയായ മുഹമ്മദ് റിയാസും ബെംഗളൂരുവിലെ കോളേജ് പഠനകാലത്താണ് അടുപ്പത്തിലാകുന്നത്. ഇവരുടെ പരിചയം പിന്നീട് പ്രണയമായി വളർന്നു. ഇതിനിടെ ഇരുവരും ഒരുമിച്ചുള്ള സ്വകാര്യരംഗങ്ങൾ മുഹമ്മദ് റിയാസ് മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു.

മതംമാറ്റി...

മതംമാറ്റി...

രഹസ്യമായി ചിത്രീകരിച്ച സ്വകാര്യ രംഗങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് റിയാസ് തന്നെ മതം മാറ്റിയതെന്നാണ് അക്ഷരയുടെ പരാതിയിൽ പറയുന്നത്. മതംമാറ്റിയതിന് പിന്നാലെ ഇരുവരും തമ്മിലുള്ള വിവാഹവും നടന്നു.

അക്ഷര ആയിഷയായി...

അക്ഷര ആയിഷയായി...

2015 നവംബറിലാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്. റിയാസിന്റെ ഭീഷണിയെ തുടർന്ന് മതം മാറിയ അക്ഷര ബോസ് ആയിഷ എന്ന പേരു സ്വീകരിച്ചു. പിന്നീട് ഇതേപേരിൽ അക്ഷരയ്ക്ക് വേണ്ടി വ്യാജ തിരിച്ചറിയിൽ കാർഡുകളും നിർമ്മിച്ചു.

പാസ്പോർട്ട്...

പാസ്പോർട്ട്...

ആയിഷയെന്ന പേരിൽ റിയാസ് പുതിയ ആധാർ കാർഡുകളും ഉണ്ടാക്കിയിരുന്നു. ഈ രേഖകൾ ഉപയോഗിച്ച് പുതിയ പാസ്പോർട്ടും എടുത്തു. ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തതും ഇതേരേഖകൾ ഉപയോഗിച്ചായിരുന്നു.

ഐസിസിലേക്ക്...

ഐസിസിലേക്ക്...

വിവാഹത്തിന് പിന്നാലെ അക്ഷരയുമായി റിയാസ് സൗദിയിലേക്ക് കൊണ്ടുപോയി. ഇവിടെനിന്നാണ് ഐസിസിന്റെ ലൈംഗിക അടിമയാക്കാൻ യുവതിയെ സിറിയയിലേക്ക് കടത്താൻ ശ്രമിച്ചത്. സൗദിയിൽ നിന്നും അതിവിദഗ്ദമായി രക്ഷപ്പെട്ട യുവതി നാട്ടിലെത്തിയ ശേഷമാണ് റിയാസിനെതിരെ പരാതി നൽകിയത്.

പർദ്ദ...

പർദ്ദ...

റിയാസിന്റെ കൂടെ താമസിക്കുന്നതിനിടെ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ നിർബന്ധപൂർവ്വം കേൾപ്പിച്ചെന്നും, പർദ്ദ ധരിപ്പിക്കാനും ഐസിസിനെ പിന്തുണക്കാനും ആവശ്യപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. നിലവിൽ അക്ഷര ബോസ് രക്ഷിതാക്കളോടൊപ്പം ഗുജറാത്തിലാണ് താമസിക്കുന്നത്.

അറസ്റ്റ്...

അറസ്റ്റ്...

സംഭവവുമായി ബന്ധപ്പെട്ട് നേരത്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിയാസിന് വ്യാജ രേഖകളുണ്ടാക്കാനും, മതപരിവർത്തനത്തിനും സഹായം നൽകിയ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസിലെ മുഖ്യപ്രതിയായ റിയാസ് ഇപ്പോഴും സൗദിയിലാണുള്ളത്.

കർണ്ണാടക...

കർണ്ണാടക...

നിലവിൽ ഗുജറാത്തിലുള്ള യുവതിയിൽ നിന്നും വിശദമായ മൊഴിയെടുത്ത ശേഷം കേരള പോലീസ് അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിച്ചിരുന്നു. ബെംഗളൂരുവിലെ മതപരിവർത്തന കേന്ദ്രത്തെക്കുറിച്ചും, നടത്തിപ്പുകാരിയായ സ്ത്രീയെക്കുറിച്ചുമാണ് പോലീസ് അന്വേഷണം നടത്തിയത്. കർണ്ണാടക പോലീസിന്റെ സഹായത്തോടെയായിരുന്നു കേരള പോലീസിന്റെ അന്വേഷണം.

എൻഐഎ...

എൻഐഎ...

ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞദിവസം എൻഐഎ ഏറ്റെടുത്തിരുന്നു. കേരളത്തിലെ മറ്റു മതപരിവർത്തന കേസുകളുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നാകും എൻഐഎ പ്രധാനമായും അന്വേഷിക്കുക.

English summary
media report; pathanamthitta conversion case;husband submitted affidavit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X