കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലുവയിൽ ഹൈടെക്ക് പന്നിമലർത്ത്! ആശുപത്രി എംഡിയടക്കമുള്ള പ്രമുഖർ കുടുങ്ങി! ദമ്പതികളെന്ന പേരിൽ പോലീസ്..

സിനിമക്കഥകളെ വെല്ലുന്ന രീതിയിലാണ് പോലീസ് സംഘം പ്രമുഖന്മാരുടെ ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: ആലുവയിലെ ചൂതാട്ട കേന്ദ്രമായ സ്വകാര്യ ക്ലബിൽ പോലീസ് റെയ്ഡ്. പെരിയാറിന്റെ തീരത്തുള്ള സ്വകാര്യ ക്ലബിലെ റെയ്ഡിൽ നിന്നും 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 21 പേരെ പോലീസ് പിടികൂടിയിരുന്നുവെന്നും സൂചനയുണ്ട്.

ഐടി ജീവനക്കാർക്ക് വീണ്ടും കണ്ടകശനി! കേരളത്തിലെ കമ്പനികളിൽ നിന്ന് തെറിച്ചത് ആയിരത്തോളം ജീവനക്കാർഐടി ജീവനക്കാർക്ക് വീണ്ടും കണ്ടകശനി! കേരളത്തിലെ കമ്പനികളിൽ നിന്ന് തെറിച്ചത് ആയിരത്തോളം ജീവനക്കാർ

പീഡിപ്പിച്ചത് 80ഓളം പേർ! അതും തുടർച്ചയായി! മലയാളി യുവതികൾക്കൊപ്പം ഫിലിപ്പിനോകളും; ദുബായിൽ നടന്നത്..പീഡിപ്പിച്ചത് 80ഓളം പേർ! അതും തുടർച്ചയായി! മലയാളി യുവതികൾക്കൊപ്പം ഫിലിപ്പിനോകളും; ദുബായിൽ നടന്നത്..

സിനിമക്കഥകളെ വെല്ലുന്ന രീതിയിലാണ് പോലീസ് സംഘം പ്രമുഖന്മാരുടെ ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് നടത്തിയതെന്നാണ് മംഗളം ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പന്നിമലർത്തെന്ന ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന കൊച്ചിയിലെ വമ്പന്മാരടക്കമുള്ളവരാണ് പോലീസ് റെയ്ഡിൽ കുടുങ്ങിയത്. രാഷ്ട്രീയ നേതാക്കളും, പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും റെയ്ഡിൽ കുടുങ്ങിയെന്നും, എന്നാൽ വാർത്ത പുറത്തുവരും മുൻപ് ഇവരുടെ പേരുകൾ ഒഴിവാക്കാൻ ശ്രമം നടന്നതായും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏഴു മണിയോടെ...

ഏഴു മണിയോടെ...

കഴിഞ്ഞദിവസം രാത്രി ഏഴു മണിയോടെയാണ് പെരിയാർ തീരത്തെ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയത്.

പഞ്ചിംഗ്...

പഞ്ചിംഗ്...

ആലുവയിലെ ഹൈടെക്ക് ചൂതാട്ടകേന്ദ്രത്തിലെത്തിയ പോലീസ് സംഘം അത്യാധുനിക സംവിധാനങ്ങൾ കണ്ട് ഞെട്ടിപ്പോയെന്നാണ് റിപ്പോർട്ട്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലൂടെ മാത്രമേ ക്ലബിനകത്തേക്ക് പ്രവേശനമുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു.

റിസപ്ഷനിസ്റ്റ്...

റിസപ്ഷനിസ്റ്റ്...

റിസപ്ഷനിസ്റ്റിന് ഒരു ലക്ഷം രൂപ പ്രവേശനഫീസ് നൽകിയാൽ മാത്രമേ പഞ്ചിംഗ് സംവിധാനത്തിലൂടെ ശീതികരിച്ച മുറികളിലേക്ക് കടത്തിവിടുകയുള്ളു.

ബെൽ മുഴക്കും...

ബെൽ മുഴക്കും...

എന്തെങ്കിലും തരത്തിലുള്ള അപകടം മണത്താൽ പുറത്തുള്ള റിസപ്ഷനിസ്റ്റ് ബെൽ മുഴക്കി അകത്തുള്ളവർക്ക് അപായ സൂചന നൽകും. ഇത്തരത്തിലായിരുന്നു ആലുവയിലെ സ്വകാര്യ ക്ലബിൽ ചൂതാട്ടകേന്ദ്രം പ്രവർത്തിച്ചിരുന്നത്.

ദമ്പതികളെന്ന പോലെ...

ദമ്പതികളെന്ന പോലെ...

ക്ലബിലെ പ്രവർത്തനരീതികൾ നേരത്തെ മനസിലാക്കിയ പോലീസ് സംഘം തന്ത്രപരമായാണ് റെയ്ഡ് നടത്തിയത്. പോലീസുകാരനും വനിതാ പോലീസും ദമ്പതികളെന്ന പോലെ ക്ലബിലേക്കെത്തി.

റിസപ്ഷനിസ്റ്റിനെ...

റിസപ്ഷനിസ്റ്റിനെ...

വനിതാ പോലീസിന് പിന്നാലെ പോലീസ് തയ്യാറാക്കിയ ഫ്രീക്കന്മാരും ക്ലബിലേക്കെത്തി. ഇതിനിടെ പോലീസ് സംഘം സെക്യൂരിറ്റിയെ വരുതിയിലാക്കി. പിന്നീട് അപായ മണി മുഴക്കുന്ന റിസപ്ഷനിസ്റ്റിനെയും ബന്ധനത്തിലാക്കി.

പിടികൂടി...

പിടികൂടി...

പോലീസ് നിർദേശപ്രകാരം റിസപ്ഷനിസ്റ്റ് പഞ്ചിംഗ് മെഷീനിൽ വിരലമർത്തി മുറിയിലേക്കുള്ള വാതിൽ തുറന്നു. തുടർന്ന് മുറിയിലേക്ക് ഇരച്ചുകയറിയ പോലീസ് സംഘം ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന മുഴുവൻപേരെയും കസ്റ്റഡിയിലെടുത്തു.

രക്ഷപ്പെടുത്താനും...

രക്ഷപ്പെടുത്താനും...

ചൂതാട്ടകേന്ദ്രത്തിൽ നിന്നും 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ പിടിയിലായ പ്രമുഖരെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളും നടന്നു. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന് പോലീസിന് നിർദേശം ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

English summary
media report; police conducted raid in gambling club at aluva.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X