സ്വകാര്യത പുലിവാലായി? പെരുമ്പാവൂരിൽ അനാശാസ്യത്തിന് പൊക്കിയ യുവതീയുവാക്കൾക്കെതിരെ കേസില്ല..
കഴിഞ്ഞദിവസമാണ് പുല്ലുവഴിയിലെ വാടക കെട്ടിടത്തിൽ നിന്നും നാലു സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി: സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധി പോലീസിനെയും വലച്ചുതുടങ്ങിയതായി റിപ്പോർട്ട്. സുപ്രീംകോടതി വിധിയെ തുടർന്ന് പെരുമ്പാവൂരിൽ അനാശാസ്യത്തിന് പിടികൂടിയ യുവതീയുവാക്കൾക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്.
രാഷ്ട്രദീപിക ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയിട്ടുള്ളത്. കഴിഞ്ഞദിവസമാണ് പുല്ലുവഴിയിലെ വാടക കെട്ടിടത്തിൽ നിന്നും നാലു സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. എല്ലാവരും പ്രായപൂർത്തിയായവരായതിനാൽ ഇവർക്കെതിരെ കേസെടുത്താൽ പുലിവാലാകുമോ എന്ന് ഭയന്ന് പോലീസ് ഇവരെ പിന്നീട് വിട്ടയച്ചു. പുല്ലുവഴിയിൽ നിന്നും പിടികൂടിയവരെ വിട്ടയച്ചതായും, ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും, ഇവരെ നിലവിൽ താമസിച്ചിരുന്ന കെട്ടിടത്തിൽ ഇനി താമസിപ്പിക്കില്ലെന്നും കുറുപ്പംപടി പോലീസ് അറിയിച്ചതായും രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുലിവാലാകുമോ....
അനാശാസ്യത്തിന് പിടികൂടിയവരെല്ലാം പ്രായപൂർത്തിയായവരായിരുന്നു. ഇവർ ഉഭയസമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്ന് വാദിച്ചാൽ കേസിൽ തിരിച്ചടിയാകുമോ എന്ന് ഭയന്നാണ് പോലീസ് കേസെടുക്കാതെ വിട്ടയച്ചത്. പുതിയ സ്വകാര്യതാ നിയമവും ഇവർ ചൂണ്ടിക്കാണിച്ചാൽ പുലിവാല് പിടിക്കുമെന്നാണ് പോലീസ് പറയുന്നത്.

പെരുമ്പാവൂരിലെ പെൺവാണിഭം...
പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം വ്യാപകമാണെന്ന മാധ്യമ വാർത്തകളെ തുടർന്നാണ് പോലീസ് പ്രദേശത്ത് പരിശോധന നടത്തിയത്. വൺഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ പെരുമ്പാവൂരിൽ അനാശാസ്യം വർദ്ധിക്കുന്നുവെന്ന നാട്ടുകാരുടെ പരാതി റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞദിവസം...
മൂവാറ്റുപുഴ-പെരുമ്പാവൂർ റോഡിലെ പുല്ലുവഴിയിലെ മൂന്നുനില കെട്ടിടത്തിൽ കഴിഞ്ഞദിവസം വൈകീട്ടാണ് പോലീസ് സംഘം പരിശോധനയ്ക്കെത്തിയത്. കെട്ടിടത്തിലെ മുകൾ നിലയിൽ നിന്നാണ് അനാശാസ്യം ആരോപിച്ച്
അന്യസംസ്ഥാനക്കാരായ യുവതീയുവാക്കളെ പോലീസ് പിടികൂടിയത്.

നഗ്നരായ നിലയിൽ...
പോലീസ് പരിശോധനയ്ക്കെത്തിയപ്പോൾ സ്ത്രീകളും പുരുഷന്മാരും നഗ്നരായ നിലയിൽ വിവിധ മുറികളിലായിരുന്നു. അഞ്ച് പുരുഷന്മാരെയും നാല് സ്ത്രീകളെയുമാണ് പോലീസ് ഇവിടെനിന്നും പിടികൂടിയത്.

ദമ്പതികളാണെന്ന്...
ഇതിനിടെ പിടിയിലായവർ തങ്ങൾ ഭാര്യാ ഭർത്താക്കന്മാരാണെന്ന് വിളിച്ചു പറഞ്ഞെങ്കിലും ഇതൊന്നും വകവയ്ക്കാതെ പോലീസ് ഇവരെയെല്ലാം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പോലീസിനെതിരെ...
പരിശോധനയ്ക്കെത്തിയ പോലീസിനെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും കെട്ടിടത്തിലുണ്ടായിരുന്ന തോമസ് എന്നയാൾ അക്രമം നടത്താൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. സ്ഥലത്ത് നിന്നും വാഹനത്തിൽ കയറി
രക്ഷപ്പെടാൻ ശ്രമിച്ച തോമസിനെ ആദ്യം നാട്ടുകാർ തടഞ്ഞുവെച്ചു.

വാഹനം മറിഞ്ഞു....
തടഞ്ഞുവെച്ച നാട്ടുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും തോമസ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. വീണുകിടന്നിട്ടും അസഭ്യം പറയുന്നത് തുടർന്ന തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.

സ്റ്റേഷനിൽ...
പുല്ലുവഴിയിലെ കെട്ടിടത്തിൽ നിന്നും പിടികൂടിയവരെയെല്ലാം ആദ്യം പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലും പിന്നീട് കുറുപ്പംപടി സ്റ്റേഷനിലുമാണെത്തിച്ചത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചത്.

ഒടുവിൽ കേസില്ലെന്ന്...
പിറ്റേദിവസം രാവിലെ വരെ സ്റ്റേഷനിൽ പാർപ്പിച്ച എല്ലാവരെയും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസും വ്യക്തമാക്കി.

നിരീക്ഷണം ശക്തമാക്കും...
പ്രദേശത്ത് അനാശാസ്യം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കെട്ടിടത്തിൽ പരിശോധന നടത്തിയതെന്നും, ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നുമാണ് കുറുപ്പംപടി പോലീസ് അറിയിച്ചത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications