Get Updates
Get notified of breaking news, exclusive insights, and must-see stories!

സോനാ നായരും മേനകയും പിന്നെ ലാലേട്ടന്റെ സ്വന്തക്കാരും; സെൻസർ ബോർഡിൽ സംഘപരിവാർ ആധിപത്യം?

സംഘപരിവാർ ബന്ധമുള്ള സിനിമാ പ്രവർത്തകരെയും, സിനിമയുമായി യാതൊരു ബന്ധമില്ലാത്തവരെയും സെൻസർ ബോർഡ് അംഗങ്ങളായി പുതുതായി നിയമിച്ചെന്നാണ് ചിലർ ആരോപണമുന്നയിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന സെൻസർ ബോർഡിലെ പുതിയ നിയമനങ്ങളിൽ വിവാദം. സെൻസർ ബോർഡ് പുന:സംഘടനയുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. സെൻസർ ബോർഡിൽ സംഘപരിവാർ അനുകൂലികളെ വ്യാപകമായി തിരുകി കയറ്റിയെന്നാണ് ആരോപണം.

സംഘപരിവാർ ബന്ധമുള്ള സിനിമാ പ്രവർത്തകരെയും, സിനിമയുമായി യാതൊരു ബന്ധമില്ലാത്തവരെയും സെൻസർ ബോർഡ് അംഗങ്ങളായി പുതുതായി നിയമിച്ചെന്നാണ് ചിലർ ആരോപണമുന്നയിക്കുന്നത്. സംഘപരിവാർ
ബന്ധത്തിന് പുറമേ ഒരു വിഭാഗത്തിൽ നിന്നുള്ളവരെ മാത്രം ബോർഡിൽ ഉൾപ്പെടുത്തിയതായും ആരോപണമുണ്ടെന്ന് മംഗളം ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാരാണ് സംസ്ഥാന സെൻസർ ബോർഡ് അംഗങ്ങളെ നിയമിക്കുന്നത്.

ബിജെപി, സംഘപരിവാർ അനുകൂലികൾ...

ബിജെപി, സംഘപരിവാർ അനുകൂലികൾ...

ബിജെപി അനുഭാവികളും, സംഘപരിവാർ വേദികളിൽ സ്ഥിരം സാന്നിദ്ധ്യമറിയിക്കുന്നവരുമായ സിനിമാ പ്രവർത്തകരെയാണ് സംസ്ഥാന സെൻസർ ബോർഡിൽ പുതുതായി നിയമിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ...

സംഘപരിവാർ അനുകൂലികളുടെ പേരുകൾ മാത്രം കുത്തിനിറച്ച പട്ടിക കേന്ദ്ര സർക്കാർ അതേപടി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെൻസർ ബോർഡിലേക്കുള്ള അംഗങ്ങളെ കേന്ദ്ര സർക്കാരാണ് നിയമിക്കുന്നത്.

ഒരു വിഭാഗത്തിലുള്ളവർ മാത്രം...

ഒരു വിഭാഗത്തിലുള്ളവർ മാത്രം...

പുതിയ നിയമനത്തിൽ ക്രിസ്ത്യൻ, മുസ്ലീം മതവിഭാഗങ്ങളിൽപ്പെട്ടവർ ആരുമില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ഒരു മതവിഭാഗത്തിൽ നിന്നുള്ളവരെ മാത്രം സെൻസർ ബോർഡ് അംഗങ്ങളായി നിയമിച്ചതിനെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്.

അംഗങ്ങൾ...

അംഗങ്ങൾ...

പ്രമുഖ നിർമ്മാതാവ് ജി സുരേഷ് കുമാർ, അദ്ദേഹത്തിന്റെ ഭാര്യയും മുൻകാല നടിയുമായ മേനക സുരേഷ് കുമാർ, സുരേഷ് കുമാറിന്റെ സഹോദരിയുടെ മകൻ സന്ദീപ് ചന്ദ്രസേനൻ എന്നിവരും പുതിയ സെൻസർ ബോർഡ്
അംഗങ്ങളാണ്.

ഭാഗ്യലക്ഷ്മിയും...

ഭാഗ്യലക്ഷ്മിയും...

ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി, ഫെഫ്ക ഭാരവാഹിയും പ്രൊഡക്ഷൻ കൺട്രോളറുമായ അരോമ മോഹൻ എന്നിവരും പട്ടികയിലുണ്ട്.

മോഹൻലാലിന്റെ സുഹൃത്തുക്കളും....

മോഹൻലാലിന്റെ സുഹൃത്തുക്കളും....

നടൻ മോഹൻ ലാലിന്റെ അടുത്ത സുഹൃത്തും, ചാർട്ടേഡ് അക്കൗണ്ടന്റുമായ എംബി സനൽകുമാർ, മേജർ രവി ചിത്രങ്ങളിലെ സ്ഥിരം ഫോട്ടോഗ്രാഫർ ഹരി തിരുമല എന്നിവരെയും സെൻസർ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സോനാ നായരും ചിപ്പിയും...

സോനാ നായരും ചിപ്പിയും...

പ്രശസ്ത ഛായാഗ്രഹകൻ അളകപ്പന്റെ ഭാര്യ ഉമാ അളകപ്പൻ, നടിമാരായ സോനാ നായർ, ചിപ്പി രഞ്ജിത്ത് എന്നിവരും സെൻസർ ബോർഡ് അംഗങ്ങളുടെ പട്ടികയിലിടം നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+