കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ് നേതാവിന്റെ സ്കൂളിൽ ആർഎസ്എസ് പഠനശിബിരം! ഹെഡ് മാസ്റ്റർ ബിജെപി മുൻ ജില്ലാ പ്രസിഡന്റ്...

ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പ്രധാന അദ്ധ്യാപകനായി ജോലി ചെയ്യുന്ന സ്കൂളിലാണ് ആർഎസ്എസ് പഠനശിബിരം സംഘടിപ്പിച്ചത്.

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്കൂൾ ആർഎസ്എസിന്റെ പഠനശിബിരത്തിനായി വിട്ടുനിൽകി. ഒഴൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ സിപി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എഎംയുപി സ്കൂളിലാണ് പഠനശിബിരം നടന്നത്. ദേശാഭിമാനിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബിജെപി നേതാക്കൾ ബെഹ്റയെ കണ്ടു! അറസ്റ്റ് തടയുമെന്ന് പ്രഖ്യാപനം; കരുതലോടെ പോലീസ്, തലസ്ഥാനം ഭീതിയിൽ...ബിജെപി നേതാക്കൾ ബെഹ്റയെ കണ്ടു! അറസ്റ്റ് തടയുമെന്ന് പ്രഖ്യാപനം; കരുതലോടെ പോലീസ്, തലസ്ഥാനം ഭീതിയിൽ...

<strong>എംവി ജയരാജന്റെ 'സിഐഡി' അന്വേഷണം! തച്ചങ്കരിയുടെ കസേര തെറിച്ചു! ഒരീച്ച പോലും അറിഞ്ഞില്ല...</strong>എംവി ജയരാജന്റെ 'സിഐഡി' അന്വേഷണം! തച്ചങ്കരിയുടെ കസേര തെറിച്ചു! ഒരീച്ച പോലും അറിഞ്ഞില്ല...

ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പ്രധാന അദ്ധ്യാപകനായി ജോലി ചെയ്യുന്ന സ്കൂളിലാണ് ആർഎസ്എസ് പഠനശിബിരം സംഘടിപ്പിച്ചത്. വർഗീയ സംഘടനകളുടെ പരിപാടികൾക്ക് പൊതുവിദ്യാലയങ്ങൾ വിട്ടുനൽകരുതെന്ന ഉത്തരവ് ലംഘിച്ചാണ് മാനേജ്മെന്റിന്റെ നടപടി. മുസ്ലീം ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്കൂൾ ആർഎസ്എസ് പരിപാടിക്ക് വിട്ടുനൽകിയതിനെതിരെ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി.

rss

ഒഴൂർ, താനൂർ മേഖലയിൽ ബിജെപി-മുസ്ലീം ലീഗ് അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഈ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഒഴൂരിലെ സംഭവമെന്നാണ് സിപിഎമ്മിന്റെയും അഭിപ്രായം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംഘപരിവാർ പ്രവർത്തകർ അദ്ധ്യാപകരായി ജോലി ചെയ്യുന്ന സ്കൂളാണ് അയ്യായ എഎംയുപി സ്കൂൾ.

English summary
media report; rss padanashibiram conducted in aided school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X