കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാർജ സർക്കാരിന്റെ ഡ്രൈവിങ് ലൈസൻസ് ഇനി കേരളത്തിൽ നിന്നെടുക്കാം! ടെസ്റ്റും ഇവിടെതന്നെ...

ഷാർജയിലെ ഉദ്യോഗസ്ഥർ കേരളത്തിൽ താമസിച്ച്, ഇവിടെവച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസൻസ് നൽകുന്ന സംവിധാനമാണ് നടപ്പിലാക്കാൻ പോകുന്നത്.

Google Oneindia Malayalam News

മലപ്പുറം: യുഎഇയിലേക്ക് ഡ്രൈവിങ് ജോലിക്ക് പോകുന്നവർക്ക് ഇനി കേരളത്തിൽ നിന്ന് ലൈസൻസ് എടുക്കാം. സംശയിക്കേണ്ട, സംഭവം സത്യമാണ്. ഷാർജ സർക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് ഇനി കേരളത്തിൽ നിന്ന് നൽകും.

ഷാർജയിലെ ഉദ്യോഗസ്ഥർ കേരളത്തിൽ താമസിച്ച്, ഇവിടെവച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസൻസ് നൽകുന്ന സംവിധാനമാണ് നടപ്പിലാക്കാൻ പോകുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം എടപ്പാളിലെത്തിയ ട്രാൻസ്പോർട്ട് കമ്മീഷണർ കെഎ പത്മകുമാറാണ് ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാതൃഭൂമി ദിനപ്പത്രമാണ് ഇതുസംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഷാർജ ഭരണാധികാരി...

ഷാർജ ഭരണാധികാരി...

മാസങ്ങൾക്ക് മുൻപ് ഷാർജ ഭരണാധികാരി കേരളം സന്ദർശിച്ച സമയത്താണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ചർച്ച നടന്നത്. വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവർക്ക് കേരളത്തിൽ നിന്നു തന്നെ ലൈസൻസ് എടുക്കാനുള്ള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് ഷാർജ ഭരണാധികാരിക്ക് മുന്നിൽ അവതരിപ്പിച്ചത്.

നടപടി...

നടപടി...

കേരളം മുന്നോട്ടുവച്ച പദ്ധതിക്ക് പിന്നീട് ഷാർജ ഭരണാധികാരി അധികാരം നൽകി. ഇതോടെയാണ് ഷാർജ സർക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് എടുക്കാൻ കേരളത്തിലും സംവിധാനമൊരുക്കുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 ഉദ്യോഗസ്ഥർ...

ഉദ്യോഗസ്ഥർ...

ഷാർജയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കേരളത്തിൽ താമസിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. എന്നാൽ യുഎഇയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ് രീതിയായതിനാൽ കേരളത്തിൽ എങ്ങനെയാണ് ടെസ്റ്റ് നടത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതേയുള്ളു.

 എടപ്പാൾ...

എടപ്പാൾ...

മലപ്പുറം എടപ്പാളിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇത്തരമൊരു ഡ്രൈവിങ് ടെസ്റ്റ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഷാർജ അധികൃതർക്ക് ഏറെ സൗകര്യപ്രദമായ സ്ഥലമായതിനാൽ എടപ്പാളിനാണ് മുഖ്യപരിഗണനയെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറും വ്യക്തമാക്കി.

കമ്പ്യൂട്ടറൈസ്ഡ്...

കമ്പ്യൂട്ടറൈസ്ഡ്...

സംസ്ഥാനത്തെ 2775 ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിലെ ഓരോ പരിശീലകർക്കും അഞ്ചു ദിവസം വീതം ശാസ്ത്രീയ ഡ്രൈവിങ് പരിശീലന ക്ലാസ് നൽകുമെന്നും കമ്മീഷണർ അറിയിച്ചു. ഇതോടൊപ്പം കേന്ദ്രനിയമപ്രകാരം മുഴുവൻ ഡ്രൈവിങ് ടെസ്റ്റുകളും കമ്പ്യൂട്ടറൈസ്ഡ് ആക്കും.

ഉടൻ ആരംഭിക്കും...

ഉടൻ ആരംഭിക്കും...

സംസ്ഥാന ഒമ്പത് കേന്ദ്രങ്ങളിലാണ് കമ്പ്യൂട്ടറൈസ്ഡ് സംവിധാനമൊരുക്കുന്നത്. കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം, പാറശാല എന്നിവടങ്ങിൽ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പൊന്നാനി, കാസർകോട്, തൃപ്പുണിത്തുറ, കൊച്ചി എന്നിവിടങ്ങളിലാണ് ഈ സംവിധാനം ഉടൻ ആരംഭിക്കുന്നത്.

പ്രവാസികള്‍ക്ക് ചാകര; ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ വന്‍തിരക്ക്!! അവസരം മുതലെടുത്ത് മലയാളികള്‍പ്രവാസികള്‍ക്ക് ചാകര; ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ വന്‍തിരക്ക്!! അവസരം മുതലെടുത്ത് മലയാളികള്‍

ഖത്തര്‍ അമീര്‍ കളി മാറ്റി; ബന്ധം വിച്ഛേദിച്ചവര്‍ തിരിച്ചുവരുന്നു, ഖത്തര്‍ വീണ്ടും കരുത്താര്‍ജിക്കും!ഖത്തര്‍ അമീര്‍ കളി മാറ്റി; ബന്ധം വിച്ഛേദിച്ചവര്‍ തിരിച്ചുവരുന്നു, ഖത്തര്‍ വീണ്ടും കരുത്താര്‍ജിക്കും!

ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...

English summary
media report; sharjah driving license test will be conduct in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X