സുരേഷ് ഗോപി ഹൈക്കോടതിയിൽ പറഞ്ഞത് പച്ചക്കള്ളം? സിനിമയല്ലല്ലോ ജീവിതം... എല്ലാം പൊളിച്ചടുക്കി...
2009 മുതൽ പോണ്ടിച്ചേരിയിൽ താൻ വാടകയ്ക്കെടുത്ത ഫ്ലാറ്റിന്റെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നാണ് സുരേഷ് ഗോപി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചത്.
കൊച്ചി: പോണ്ടിച്ചേരി വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപി ഹൈക്കോടതിയിൽ നിരത്തിയ വാദങ്ങൾ തെറ്റാണെന്ന് റിപ്പോർട്ട്. സുരേഷ് ഗോപിയുടെ നികുതി തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാതൃഭൂമി ന്യൂസ് ചാനലാണ് ഈ വിവരവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2009 മുതൽ പോണ്ടിച്ചേരിയിൽ താൻ വാടകയ്ക്കെടുത്ത ഫ്ലാറ്റിന്റെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നാണ് സുരേഷ് ഗോപി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചത്. എന്നാൽ വർഷങ്ങളായി വീട്ടുടമസ്ഥൻ തന്നെയാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയ്ക്കൊപ്പമാണ് ഈ വിവരങ്ങളും നൽകിയിരുന്നത്.

വാടകയ്ക്ക് താമസിച്ചിരുന്നു...
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെയാണ് സുരേഷ് ഗോപി എംപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇതോടൊപ്പം താൻ 2009 മുതൽ പോണ്ടിച്ചേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും അദ്ദേഹം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

സി3 എ ഫ്ലാറ്റ്...
പോണ്ടിച്ചേരി എല്ലൈപുള്ളി ചാവടിയിലെ കാർത്തിക് അപ്പാർട്ട്മെന്റ്സിൽ സി3എ ഫ്ലാറ്റിൽ 2009 മുതൽ താൻ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നാണ് സുരേഷ് ഗോപിയുടെ വാദം. ഇത് തെളിയിക്കുന്ന വാടക ചീട്ടും മുക്തിയാറും മുൻകൂർ ജാമ്യാപേക്ഷയോടൊപ്പം അദ്ദേഹം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സുരേഷ് ഗോപി നൽകിയ ഈ വിവരങ്ങൾ തെറ്റാണെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

വീട്ടുടമസ്ഥൻ...
സുരേഷ് ഗോപി വാടകയ്ക്ക് താമസിക്കുന്നുവെന്ന് പറഞ്ഞ ഫ്ലാറ്റിൽ വീട്ടുടമസ്ഥൻ തന്നെയാണ് വർഷങ്ങളായി താമസിക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്ലാറ്റുടമ വെങ്കിടേശനും ഭാര്യ വിജയയുമാണ് ഇവിടെ താമസിക്കുന്നത്. നിലവിൽ ഇരുവരും തെങ്കാശിയിലാണ് താമസം.

വാദങ്ങൾ തെറ്റ്...
വെങ്കിടേശൻ തനിക്ക് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയെന്നും, ഇയാളുടെ കുടുംബം ഇപ്പോൾ തെങ്കാശിയിലാണ് താമസിക്കുന്നതെന്നുമാണ് സുരേഷ് ഗോപി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ പോണ്ടിച്ചേരിയിലെ ഫ്ലാറ്റിൽ ഇപ്പോൾ മകനാണ് താമസിക്കുന്നതെന്നു, മകളുടെ ചികിത്സയ്ക്കായാണ് താൻ തെങ്കാശിയിൽ എത്തിയതെന്നും വെങ്കിടേശൻ പറഞ്ഞു. ഇവരുടെ പോണ്ടിച്ചേരിയിലെ അയൽവാസികളും ഇതേകാര്യം തന്നെയാണ് പറഞ്ഞത്.

ജാമ്യത്തിന്...
പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. എന്നാൽ ക്രൈം ബ്രാഞ്ച് സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തയുടൻ തന്നെ സുരേഷ് ഗോപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷയിൽ നൽകിയ വിവരങ്ങളും തെറ്റാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ സുരേഷ് ഗോപിക്കെതിരെ കൂടുതൽ നടപടികളുണ്ടാകാനും സാദ്ധ്യതയുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications