തമിഴ് യുവതിയെ പൊന്നാനിയിൽ കൊണ്ടുപോയി മതം മാറ്റി! ക്രൂരമായി പീഡിപ്പിച്ചു... വേങ്ങര സ്വദേശി പിടിയിൽ...
സംഭവത്തിൽ ഉൾപ്പെട്ട മറ്റു നാലുപേർ ഒളിവിൽ പോയെന്നാണ് റിപ്പോർട്ട്.
മലപ്പുറം: തമിഴ്നാട് സ്വദേശിനിയായ യുവതിയെ മതം മാറ്റി പീഡിപ്പിച്ച കേസിൽ മലപ്പുറം വേങ്ങര സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം ചേറൂർ ആലുക്കൽ അബ്ദുൾ അസീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു നാലുപേർ ഒളിവിൽ പോയെന്നാണ് റിപ്പോർട്ട്. ഇതിലൊരാൾ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ സ്വദേശിനിയായ യുവതിയെ അബ്ദുൾ അസീസടക്കമുള്ളവർ ചേർന്ന് മതം മാറ്റിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. ജനം ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഗൂഡല്ലൂരിൽ നിന്ന്...
തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നും എട്ട് വർഷം മുൻപാണ് യുവതി മലപ്പുറം വേങ്ങരയിലെത്തുന്നത്. പിന്നീട് വർഷങ്ങളോളം വേങ്ങരയിൽ വിവിധഭാഗങ്ങളിലായി ജോലി ചെയ്തു. ഇതിനിടെയാണ് യുവാക്കളുടെ കെണിയിൽപ്പെട്ടത്.

മതം മാറ്റി...
വേങ്ങരയിൽ ജോലി ചെയ്തുവരികയായിരുന്ന യുവതിയെ ചിലർ പ്രലോഭിച്ച് മതംമാറ്റുകയായിരുന്നുവെന്നാണ് ജനം ടിവിയുടെ റിപ്പോർട്ട്. പൊന്നാനിയിലെ ഇസ്ലാം അസോസിയേഷനിലെത്തിച്ചാണ് യുവതിയെ മതം മാറ്റിയതെന്നും ജനം ടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.

നിരവധിപേർ...
ഇതിനു പിന്നാലെയാണ് യുവതി ക്രൂര പീഡനത്തിനിരയായത്. നിരവധിയാളുകൾ യുവതിയെ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. തുടർന്ന് ഇവരുടെ തടവറയിൽ നിന്നും രക്ഷപ്പെട്ട ശേഷമാണ് യുവതി പോലീസിൽ പരാതി നൽകിയത്.

വേങ്ങര സ്വദേശി...
തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ വേങ്ങര സ്വദേശിയായ അബ്ദുൾ അസീസാണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു നാലു പേർ ഒളിവിലാണ്. ഇതിലൊരാൾ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. ഇതിനിടെ യുവതിയെ താമസിപ്പിച്ചിരുന്ന വേങ്ങരയിലെ വീട്ടിലെത്തിയും പോലീസ് അന്വേഷണം നടത്തി.

ഭീഷണിയെന്ന്...
അതേസമയം, വീണ്ടും ഹിന്ദു മതത്തിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന യുവതിക്ക് നേരെ മതമൗലിക വാദികളുടെ ഭീഷണിയുണ്ടെന്നും ജനം ടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ഒളിവിൽ പോയവരെ കൂടി പിടികൂടുന്നതോടെ സംഭവത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.












Click it and Unblock the Notifications