ടിപി വധക്കേസ് പ്രതികൾക്ക് സർക്കാർ ചെലവിൽ ആയുർവേദ സുഖചികിത്സ! കതിരൂർ കേസിലെ പ്രതികളും...
ടിപി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കെസി രാമചന്ദ്രനും ടികെ രജീഷുമാണ് സുഖചികിത്സ തേടിയത്.
കണ്ണൂർ: ടിപി വധക്കേസിലെ പ്രതികൾക്ക് സർക്കാർ വക സുഖചികിത്സയെന്ന് റിപ്പോർട്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾ കണ്ണൂർ ആയുർവേദ ആശുപത്രിയിൽ സുഖ ചികിത്സ തേടിയെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടിപി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കെസി രാമചന്ദ്രനും ടികെ രജീഷുമാണ് സുഖചികിത്സ തേടിയത്. രജീഷിന് ഒക്ടോബർ 11 മുതൽ നവംബർ 25 വരെ 45 ദിവസമായിരുന്നു സുഖചികിത്സ. കെസി രാമചന്ദ്രൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ ചികിത്സിക്കാൻ പോലീസ് സുരക്ഷയുള്ള സെല്ലുകൾ വേണമെന്നും, കാവൽ വേണമെന്നുമാണ് നിയമം. എന്നാൽ ഇതെല്ലാം ലംഘിച്ചാണ് ഇവരുടെ സുഖ ചികിത്സ നടക്കുന്നത്. ജയിൽ സൂപ്രണ്ടിന്റെ നിർദേശപ്രകാരമാണ് ചികിത്സയെന്നാണ് ആശുപത്രി രേഖയിലുള്ളത്.
ടിപി വധക്കേസ് പ്രതികൾക്ക് പുറമേ, കതിരൂർ മനോജ് വധക്കേസിലെ പ്രതികളായ ജിജേഷ്, റിജു, സിനിൽ എന്നിവരും സുഖ ചികിത്സ തേടിയിട്ടുണ്ട്. ജിജഷ്, റിജു എന്നിവർ ഡിസംബർ മുതൽ ജനുവരി വരെയാണ് ചികിത്സ നടത്തിയത്. സിനിൽ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
-
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം












Click it and Unblock the Notifications