കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി അനുപമയ്ക്ക് തെറ്റു പറ്റിയോ? കളക്ടറുടെ റിപ്പോർട്ടിൽ പിഴവുകൾ, ചാണ്ടിയുടെ പേരിൽ സ്ഥലമില്ല...

തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ തെറ്റുകളുണ്ടെന്നാണ് കൈരളി പീപ്പിൾ ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന കായൽ കയ്യേറ്റ വിഷയത്തിൽ പുതിയ വിവാദം. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ തെറ്റുകളുണ്ടെന്നാണ് കൈരളി പീപ്പിൾ ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

റൂബെല്ല വാക്സിനെതിരെ മിണ്ടിയാൽ കേസ്! സൈബർ സെല്ലും സഹായത്തിന്, മലപ്പുറം ബാലികേറാമലയല്ല....റൂബെല്ല വാക്സിനെതിരെ മിണ്ടിയാൽ കേസ്! സൈബർ സെല്ലും സഹായത്തിന്, മലപ്പുറം ബാലികേറാമലയല്ല....

ശബരിമലയിൽ വീണ്ടും സ്ത്രീകൾ പ്രവേശിക്കുന്നു! മല ചവിട്ടിയ 31കാരിയെ പിടികൂടി, ഒപ്പം ഭർത്താവും മക്കളും..ശബരിമലയിൽ വീണ്ടും സ്ത്രീകൾ പ്രവേശിക്കുന്നു! മല ചവിട്ടിയ 31കാരിയെ പിടികൂടി, ഒപ്പം ഭർത്താവും മക്കളും..

ടിവി അനുപമ തയ്യാറാക്കിയ റിപ്പോർട്ടിൽ തോമസ് ചാണ്ടി കയ്യേറിയെന്ന് പറയുന്ന സ്ഥലത്തിന്റെ ഉടമ മറ്റൊരാൾ ആണത്രേ. ഇതിനു പുറമേ തോമസ് ചാണ്ടിയുടെ പേരിലുള്ള സ്ഥലമെന്ന് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്ന സ്ഥലത്തിന്റെ സർവ്വേ നമ്പർ തെറ്റാണെന്നും വാർത്തയിൽ പറയുന്നു. മാർത്താണ്ഡം കായൽ കയ്യേറിയെന്ന ആരോപണത്തിലാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ചാണ്ടി കായൽ കയ്യേറിയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയുടെ പരാമർശം.

പിഴവുകൾ...

പിഴവുകൾ...

തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർ ടിവി അനുപമ സമർപ്പിച്ച റിപ്പോർട്ടിൽ വ്യാപകമായ പിഴവുകളുണ്ടെന്നാണ് കൈരളി-പീപ്പിൾ ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കളക്ടറുടെ റിപ്പോർട്ടിൽ തോമസ് ചാണ്ടി കയ്യേറിയെന്ന് പറയുന്ന സ്ഥലത്തിന്റെ ഉടമ മറ്റൊരാൾ ആണെന്നതും, അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലമെന്ന് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്ന സ്ഥലത്തിന്റെ സർവ്വേ നമ്പർ തെറ്റാണെന്നതുമാണ് പ്രധാന പിഴവുകൾ.

 തോമസ് ചാണ്ടിയുടെ വാദം...

തോമസ് ചാണ്ടിയുടെ വാദം...

കളക്ടറുടെ റിപ്പോർട്ടിൽ അഞ്ച്, ആറ് പേജുകളിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നാണ് തോമസ് ചാണ്ടിയുടെ ആരോപണം. ബ്ലോക്ക് 81ൽ റീസർവ്വേ 36ൽ പെട്ട നിലം ഭൈരവനെന്ന വ്യക്തി തോമസ് ചാണ്ടിക്ക് കൈമാറ്റം ചെയ്തുവെന്നാണ് കളക്ടറുടെ റിപ്പോർട്ടിലുള്ളത്. ഇക്കാര്യം അന്വേഷണത്തിൽ ബോധ്യപ്പെട്ടതായും ടിവി അനുപമ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

പരിശോധിച്ചാൽ...

പരിശോധിച്ചാൽ...

എന്നാൽ 2005ൽ ഭൈരവനിൽ നിന്ന് വാട്ടർവേൾഡ് കമ്പനി വാങ്ങിയ സ്ഥലം 2007ൽ ശങ്കരമംഗലത്തിൽ ജോൺ മാത്യു എന്നയാൾക്ക് വിറ്റുവെന്നാണ് തോമസ് ചാണ്ടിയുടെ വാദം. ഇക്കാര്യം കളക്ടറുടെ റിപ്പോർട്ടിൽ ഇല്ലെന്നും, റവന്യൂ രേഖകൾ പരിശോധിച്ചാൽ ഇത് ബോധ്യപ്പെടുമെന്നും അദ്ദേഹം പറയുന്നു.

വാട്ടർ വേൾഡ് കമ്പനി...

വാട്ടർ വേൾഡ് കമ്പനി...

റിപ്പോർട്ടിലെ ആറാം പേജിൽ ബ്ലോക്ക് 78ൽ റീസർവ്വേ 10ൽ പെട്ട സ്ഥലം തോമസ് ചാണ്ടിയുടെ പേരിലാണെന്ന് എഴുതിയതിൽ വസ്തുതാപരമായ പിശകുണ്ട്. എന്നാൽ ഈ സ്ഥലവും തോമസ് ചാണ്ടിയുടെ ഉടമസ്ഥതയില്ല. ഈ സ്ഥലം വാട്ടർ വേൾഡ് കമ്പനിക്ക് വേണ്ടി എംഡി എൻ എക്സ് മാത്യു 1998ൽ വാങ്ങിയ സ്ഥലമെന്നാണ് റവന്യൂ രേഖകളിലുള്ളത്.

ഹർജി...

ഹർജി...

ഹൈക്കോടതി പരാമർശത്തെ തുടർന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും, വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കളക്ടറുടെ റിപ്പോർട്ടിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാകും തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിക്കുകയെന്നും കൈരളി റിപ്പോർട്ട് ചെയ്യുന്നു.

English summary
media report;tv anupama's report was incorrect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X