കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി മാധ്യമങ്ങൾക്ക് നൽകിയത് യെച്ചൂരി! തിങ്കളാഴ്ച അവസാന ദിവസമെന്ന് അഭിഭാഷകൻ; ബിനോയ് ദുബായിൽ...

ബിനോയിക്കെതിരെ പരാതി നൽകിയ യുഎഇ പൗരൻ അൽ മർസൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകൻ രാം കിഷോർ സിങ് യാദവാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാട് കേസ് ഒത്തുതീർപ്പായിട്ടില്ലെന്ന് യുഎഇ സ്വദേശിയുടെ അഭിഭാഷകൻ. ബിനോയിക്കെതിരെയുള്ള നിയമ നടപടികളെക്കാൾ മുൻഗണന പണം തിരിച്ചുകിട്ടാനാണെന്നും, ദുബായിലെ കേസിൽ കോടതി ബിനോയിക്ക് സമൻസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറ്റ്ലസ് രാമചന്ദ്രൻ പുറത്തേക്ക്! വഴിയൊരുക്കി കുമ്മനം, ബിജെപിയും കേന്ദ്ര സർക്കാരും ഇടപെടുന്നു...അറ്റ്ലസ് രാമചന്ദ്രൻ പുറത്തേക്ക്! വഴിയൊരുക്കി കുമ്മനം, ബിജെപിയും കേന്ദ്ര സർക്കാരും ഇടപെടുന്നു...

ബിനോയിക്കെതിരെ പരാതി നൽകിയ യുഎഇ പൗരൻ അൽ മർസൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകൻ രാം കിഷോർ സിങ് യാദവാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യാദവിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് മാതൃഭൂമി ന്യൂസ് ചാനലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, സാമ്പത്തി ഇടപാട് ആരോപണം നേരിടുന്ന ബിനോയ് കോടിയേരി കഴിഞ്ഞദിവസം ദുബായിലേക്ക് പോയി.

ക്ലിയറൻസ് സർട്ടിഫിക്കറ്റ്...

ക്ലിയറൻസ് സർട്ടിഫിക്കറ്റ്...

ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് സാമ്പത്തിക കുറ്റകൃത്യമാണെന്നാണ് രാം കിഷോർ സിങ് യാദവ് പറഞ്ഞത്. ഇതുകൊണ്ടാണ് അദ്ദേഹത്തിന് ക്രിമിനൽ കുറ്റാന്വേഷണ വിഭാഗത്തിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതി...

പരാതി...

ദുബായിലെ കേസിൽ ബിനോയ് കോടിയേരിക്കെതിരെ കോടതി സമൻസ് അയച്ചിട്ടുണ്ടെന്നും രാം കിഷോർ സിങ് യാദവ് പറഞ്ഞു. സംഭവം വിവാദമാക്കാതെ ഒത്തുതീർപ്പാക്കാനാണ് സിപിഎം ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പണം കിട്ടിയാൽ കേസില്ല...

പണം കിട്ടിയാൽ കേസില്ല...

ബിനോയ് കോടിയേരിക്കെതിരായ പരാതി മാധ്യമങ്ങൾക്ക് നൽകിയത് സീതാറാം യെച്ചൂരിയാണെന്ന് അദ്ദേഹം പറഞ്ഞതായും മാതൃഭൂമിയുടെ വാർത്തയിലുണ്ട്. കേരള സർക്കാരുമായി ബന്ധപ്പെട്ട ചില അഭിഭാഷരും ഒത്തുതീർപ്പ് ചർച്ചകൾക്കായി സമീപിച്ചിരുന്നതായും, പണം തിരിച്ചുകിട്ടിയാൽ ബിനോയിക്കെതിരെ കേസ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പത്രസമ്മേളനം...

പത്രസമ്മേളനം...

തിങ്കളാഴ്ചക്കുള്ളിൽ പണം കിട്ടിയില്ലെങ്കിൽ കേസിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുമെന്നാണ് യാദവ് അറിയിച്ചത്. ഇതിനായി തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. അതേസമയം, യുഎഇ പൗരൻ ഇന്ത്യയിലെത്തിയപ്പോൾ ബിനോയ് കോടിയേരി ദുബായിലേക്ക് പറന്നു.

നടന്നില്ല...

നടന്നില്ല...

പണം തിരിച്ചുകിട്ടാനായി കേരളത്തിലെത്തിയ അൽ മർസൂഖി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മകൻ നടത്തിയ പണമിടപാടിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് അവിടുത്തെ നിയമപ്രകാരം തീരുമാനമാക്കട്ടെയെന്നാണ് കോടിയേരിയുടെ നിലപാട്.

ദുബായിൽ നിയമങ്ങളില്ലേ...

ദുബായിൽ നിയമങ്ങളില്ലേ...

ദുബായിലുള്ള ബിനോയിയെ തേടി പരാതി നൽകിയ അറബി കേരളത്തിൽ വന്ന് ബുദ്ധിമുട്ടേണ്ടതില്ലെന്നും, പണമിടപാട് സംബന്ധിച്ച് തന്റെ മുന്നിൽ പരാതിയില്ലെന്നും കോടിയേരി കഴിഞ്ഞദിവസം പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതിന് ദുബായിൽ നിയമങ്ങളില്ലേ എന്നും, ബിനോയ് ദുബായിലുള്ളപ്പോൾ ഇന്റർപോൾ തേടിപ്പിടിക്കേണ്ട സാഹചര്യമെന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

മലപ്പുറത്തെ ഷഫ്നയുടെ കബറടക്കിയ മൃതദേഹം പുറത്തെടുക്കും! ഉടൻ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം...മലപ്പുറത്തെ ഷഫ്നയുടെ കബറടക്കിയ മൃതദേഹം പുറത്തെടുക്കും! ഉടൻ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം...

ജനങ്ങൾക്ക് എംആർഐ സ്കാനിങിനെ പേടി! എന്താണ് എംആർഐ? എങ്ങനെയാണ് സ്കാനിങ്? പരിഭ്രമിക്കേണ്ട, ഭയക്കേണ്ട...ജനങ്ങൾക്ക് എംആർഐ സ്കാനിങിനെ പേടി! എന്താണ് എംആർഐ? എങ്ങനെയാണ് സ്കാനിങ്? പരിഭ്രമിക്കേണ്ട, ഭയക്കേണ്ട...

English summary
media report;uae native's advocate described about the complaint which against to binoy kodiyeri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X