കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്ലസ് രാമചന്ദ്രൻ പുറത്തേക്ക്! വഴിയൊരുക്കി കുമ്മനം, ബിജെപിയും കേന്ദ്ര സർക്കാരും ഇടപെടുന്നു...

അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയും, പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ 2015 മുതൽ ദുബായിലെ ജയിലിലാണ്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു ,ശക്തമായി ഇടപെട്ട് കുമ്മനം | Oneindia Malayalam

പത്തനംതിട്ട/ദുബായ്: യുഎഇയിലെ ജയിലിൽ കഴിയുന്ന പ്രമുഖ വ്യവസായിയും വിദേശ മലയാളിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മുഖാന്തരം കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നതായി റിപ്പോർട്ട്. മാതൃഭൂമി ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അക്ഷരയെന്ന ആയിഷ പറയുന്നത് അസത്യമെന്ന് റിയാസ്! അവളെ വിവാഹം കഴിച്ചെന്ന തെറ്റ് മാത്രം...അക്ഷരയെന്ന ആയിഷ പറയുന്നത് അസത്യമെന്ന് റിയാസ്! അവളെ വിവാഹം കഴിച്ചെന്ന തെറ്റ് മാത്രം...

അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയും, പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ 2015 മുതൽ ദുബായിലെ ജയിലിലാണ്. ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് അദ്ദേഹം പിടിയിലായത്. ജയിലിലായി മൂന്നു വർഷമായിട്ടും അദ്ദേഹത്തെ പുറത്തിറക്കാൻ പലവിധ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.

 ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

അറ്റ്ലസ് രാമചന്ദ്രന്റെ മോചനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായി കാര്യങ്ങൾ ചർച്ച ചെയ്തത്. ദുബായിലെ കേസുകളെ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള മുഴുവൻ വിവരങ്ങളും കുടുംബാംഗങ്ങൾ കുമ്മനം രാജശേഖരന് കൈമാറി.

വിദേശകാര്യ മന്ത്രാലയം...

വിദേശകാര്യ മന്ത്രാലയം...

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇടപെട്ട് അറ്റ്ലസ് രാമചന്ദ്രന്റെ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹത്തിന്റെ ബാധ്യത സംബന്ധിച്ച മുഴുവൻ വിവരങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവിനും കൈമാറി.

 ഒത്തുതീർപ്പാക്കാൻ...

ഒത്തുതീർപ്പാക്കാൻ...

അറ്റ്ലസ് രാമചന്ദ്രനെതിരെയുള്ള കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള പ്രധാനപ്പെട്ട 12 കേസുകളിൽ 11 എണ്ണവും ഒത്തുതീർപ്പാക്കാൻ എതിർകക്ഷികൾ സമ്മതിച്ചതായി വിവരമുണ്ടെന്ന് മാതൃഭൂമി വാർത്തയിൽ പറയുന്നു.

ബാധ്യത തീർക്കാൻ...

ബാധ്യത തീർക്കാൻ...

കേസുകൾ ഒത്തുതീർപ്പാക്കി ജയിൽ മോചിതനായി പുറത്തെത്തിയാൽ ബാധ്യതകൾ തീർക്കാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. അദ്ദേഹത്തിന്റെ വിദേശത്തെയും നാട്ടിലെയും മുഴുവൻ സ്വത്ത് വിവരങ്ങളെക്കുറിച്ച് എതിർകക്ഷികളെ ധരിപ്പിച്ചിട്ടുണ്ട്.

ബാങ്കുകൾ...

ബാങ്കുകൾ...

ബാധ്യത തീർക്കുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ സത്യവാങ്മൂലം നൽകിയാൽ എതിർകക്ഷികളായ ബാങ്കുകൾ കേസുകൾ പിൻവലിക്കുമെന്നാണ് സൂചന. ബാധ്യത തീർക്കാൻ അദ്ദേഹത്തിന് ശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കേസിൽ നിന്ന് പിന്മാറാമെന്ന് ബാങ്കുകളും അറിയിച്ചു.

റിപ്പോർട്ട്...

റിപ്പോർട്ട്...

അറ്റ്ലസ് രാമചന്ദ്രനെതിരായ കേസുകൾ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള രേഖകൾ എംബസി വഴി കൈമാറിയതായും വിവരമുണ്ട്. അതേസമയം, രണ്ട് വ്യക്തികളുമായുള്ള കേസുകളിൽ ഇതുവരെ ഒത്തുതീർപ്പായിട്ടില്ല.

ഒത്തുതീർപ്പായില്ല...

ഒത്തുതീർപ്പായില്ല...

ദില്ലിയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശികൾ നൽകിയ കേസുകളാണ് ഒത്തുതീർപ്പാകാത്തത്. ഇവരുമായി നടത്തിയ ആദ്യഘട്ട ചർച്ചകൾ ഫലംകണ്ടില്ലെന്നാണ് റിപ്പോർട്ട്. ഇവരുടെ കേസുകളും പിൻവലിച്ചാൽ മാത്രമേ അറ്റ്ലസ് രാമചന്ദ്രന്റെ മോചനം എളുപ്പമാകുകയുള്ളു.

മദ്ധ്യസ്ഥർ...

മദ്ധ്യസ്ഥർ...

ഗുജറാത്ത് സ്വദേശികളുടെ കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇവരുമായി മദ്ധ്യസ്ഥർ ചർച്ച തുടരുകയാണെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാം മാധവ്...

രാം മാധവ്...

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ശ്രമഫലമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ബിജെപി വിദേശ സെല്ലുകളുടെ ചുമതലയുള്ള അദ്ദേഹം ഗൾഫിലും ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയെന്നാണ് വിവരം.

ഉടൻതന്നെ...

ഉടൻതന്നെ...

അതേസമയം, അറ്റ്ലസ് രാമചന്ദ്രന്റെ മോചനം ഉടനുണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞത്. അദ്ദേഹത്തിന്റെ പേരിലുള്ള മിക്ക കേസുകളും നിയമപരമായി ഒത്തുതീർപ്പാക്കാൻ ധാരണയായി. വിദേശകാര്യ മന്ത്രാലയം മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ വിഷയത്തിൽ ഇടപെടുമെന്നും, കുടുംബം നൽകിയ വിവരങ്ങൾ താൻ അവർക്ക് കൈമാറിയിട്ടുണ്ടെന്നും കുമ്മനം പ്രതികരിച്ചു.

പുറത്തിറക്കാൻ...

പുറത്തിറക്കാൻ...

മൂന്നു വർഷമായി ദുബായിലെ ജയിലിൽ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മോചനത്തിനായി തീവ്രശ്രമങ്ങൾ നടക്കുന്നത്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെയും ആഗ്രഹം

അറസ്റ്റ്

അറസ്റ്റ്

2015ലാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയുടെ പുറത്തായിരുന്നു അറസ്റ്റ്.

വീഡിയോ

വീഡിയോ

അറസ്റ്റിലായതിന് പിന്നാലെ അറ്റ്‌ലസ് ഗ്രൂപ്പിന്റെ നാട്ടിലും വിദേശത്തുമുള്ള സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതായി വന്നിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റേയും തന്റെയും അവസ്ഥ തുറന്ന് പറഞ്ഞ് ഭാര്യ ഇന്ദിരയുടെ വീഡിയോ അടുത്തിടെ പുറത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു.

ജനങ്ങൾക്ക് എംആർഐ സ്കാനിങിനെ പേടി! എന്താണ് എംആർഐ? എങ്ങനെയാണ് സ്കാനിങ്? പരിഭ്രമിക്കേണ്ട, ഭയക്കേണ്ട...ജനങ്ങൾക്ക് എംആർഐ സ്കാനിങിനെ പേടി! എന്താണ് എംആർഐ? എങ്ങനെയാണ് സ്കാനിങ്? പരിഭ്രമിക്കേണ്ട, ഭയക്കേണ്ട...

ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു! ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകംഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു! ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകം

English summary
media report;union government interferes in atlas ramachandran issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X