സിപിഎമ്മിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ! വനിതാ സഖാക്കൾ ഞെട്ടിത്തരിച്ചു, വിവാദം...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തൊടുപുഴ: ഇടുക്കിയിലെ സിപിഐഎം അംഗങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വിവാദം. ഇടുക്കി സിപിഐഎം ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ഒരു സിഐടിയു പ്രവർത്തകൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്.

അവിവാഹിതനായ കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി! സംഭവം തിരുവനന്തപുരത്ത്...

രാഷ്ട്രദീപിക ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പാർട്ടി അംഗങ്ങളും ജനപ്രതിനിധികളുമായ സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ പാർട്ടിക്കുള്ളിൽ വിവാദം പുകയുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത അംഗത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ രൂക്ഷമായി വിമർശനങ്ങളാണുയരുന്നത്.

വാട്സാപ്പ് ഗ്രൂപ്പ്...

വാട്സാപ്പ് ഗ്രൂപ്പ്...

ഇടുക്കി ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് സിഐടിയു പ്രവർത്തകൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്.

സ്ത്രീകളടക്കം...

സ്ത്രീകളടക്കം...

സിപിഐഎം അംഗങ്ങളും ജനപ്രതിനിധികളുമായ നിരവധി സ്ത്രീകളും അംഗങ്ങളായിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്.

അഡ്മിൻ...

അഡ്മിൻ...

സിപിഐഎം പാർട്ടി ഓഫീസ് സെക്രട്ടറിയാണ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ. അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അഡ്മിൻ ഇടപെട്ട് പലതും ചെയ്തെങ്കിലും സംഭവം വിവാദമാകുകയായിരുന്നു.

ലെഫ്റ്റടിച്ചു...

ലെഫ്റ്റടിച്ചു...

സിഐടിയു പ്രവർത്തകൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതോടെ പലരും ഗ്രൂപ്പിൽ നിന്ന് സ്വമേധയാ പുറത്തുപോയെന്നും രാഷ്ട്രദീപികയുടെ വാർത്തിയിലുണ്ട്.

പുറത്താക്കി...

പുറത്താക്കി...

സ്ത്രീകളടക്കം അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ മുഴുവൻ അംഗങ്ങളെയും റിമൂവ് ചെയ്ത അഡ്മിൻ, വാട്സാപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തത്രേ.

പലരുമറിഞ്ഞത്...

പലരുമറിഞ്ഞത്...

ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ബാക്കി പലരും സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഇതോടെയാണ് വീഡിയോ പോസ്റ്റ് ചെയ്ത അംഗത്തിനെതിരെ ചിലർ രംഗത്തെത്തിയത്.

പരാതി?

പരാതി?

സിപിഎമ്മിന്റെ ഒരു വനിതാ പഞ്ചായത്തംഗം അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തയാൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചിലർ പരാതി നൽകാൻ ഒരുങ്ങുന്നതായി സൂചനയുണ്ടെന്നും രാഷ്ട്രദീപികയുടെ റിപ്പോർട്ടിലുണ്ട്.

English summary
media report; whatsapp controversy in idukki cpim.
Please Wait while comments are loading...