കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി പിണറായി സര്‍ക്കാര്‍.... പ്രതികരണം എടുക്കാനാവില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഒരുക്കാന്‍ പിണറായി സര്‍ക്കാര്‍. ഒരുകാലത്തുമില്ലാത്ത നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. സെക്രട്ടറേയറ്റിനകത്തും പുറത്തെ വേദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. പൊതുപരിപാടികളില്‍ എത്തുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം മാധ്യമങ്ങള്‍ നിര്‍ബന്ധപൂര്‍വമെടുക്കുന്നതിനും വിലക്കുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷമല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് ഉത്തരവിറക്കിയത്. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം എടുക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

1

ജില്ലാതലത്തില്‍ ഒരു വകുപ്പും നേരിട്ട് വാര്‍ത്താക്കുറിപ്പ് നല്‍കരുത്. വാര്‍ത്തകള്‍ നേരിട്ട് നല്‍കുന്ന വകുപ്പ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ ഉറവിടമായി മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് സര്‍ക്കുലറിലുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം തേടരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. വിശിഷ്ട വ്യക്തികള്‍ മാധ്യമങ്ങളുരമായി സംവദിക്കണമോയെന്ന് മുന്‍ കൂട്ടി നിശ്ചയിക്കണം. പിആര്‍ഡി വഴിയായിരിക്കും ഇവിടെ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടാകുകത. ജില്ലാ തലങ്ങളില്‍ വിവിധ വകുപ്പുകളില്‍ വാര്‍ത്ത നല്‍കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസയം സര്‍ക്കാര്‍ വകുപ്പുകളും മന്ത്രിമാരും പിആര്‍ഡി മുഖേന മാത്രമേ മാധ്യമങ്ങളോട് ഇനി മുതല്‍ സംസാരിക്കൂ.

സെന്റിനൽ ദ്വീപിലെ ആരും കാണാത്ത ജീവിതങ്ങൾ പകർത്തി ജോണിന്റെ കുറിപ്പുകൾ, ആകാംഷയോടെ ശാസ്ത്രലോകംസെന്റിനൽ ദ്വീപിലെ ആരും കാണാത്ത ജീവിതങ്ങൾ പകർത്തി ജോണിന്റെ കുറിപ്പുകൾ, ആകാംഷയോടെ ശാസ്ത്രലോകം

പിറവംപള്ളിക്കേസ്; കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചോ?; സത്യാവസ്ഥ എന്ത്, നുണ അനുവദിക്കരുത്‌പിറവംപള്ളിക്കേസ്; കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചോ?; സത്യാവസ്ഥ എന്ത്, നുണ അനുവദിക്കരുത്‌

English summary
media restriction by kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X