കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കള്ളകഥയുടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി വരുന്ന നിങ്ങളുടെ മുഖങ്ങള്‍ ഞങ്ങള്‍ക്ക് കാണണം'

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം വീണ്ടും കൊമ്പുകോര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉപജാപക സംഘങ്ങള്‍ പ്രൊഫണലായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രാഷ്ട്രീയമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. താന്‍ മുന്‍ മുഖ്യമന്ത്രിയെ പോലെയാണ് എന്നാണ് വരുത്തി തീര്‍ക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

കൊമ്പുകോര്‍ത്തത്

കൊമ്പുകോര്‍ത്തത്

മുഖ്യമന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങള്‍ എതിര്‍ത്തതോടെ ഇരവരും കൊമ്പുകോര്‍ത്തത്. തങ്ങള്‍ സ്വാഭാവികമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും, മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നാ സുരേഷിന് സ്വാധീനമുണ്ടെന്നും മാധ്യമങ്ങള്‍ പറഞ്ഞതോടെ വാക്കുതര്‍ക്കം രൂക്ഷമായി.

പിണറായി തുറന്നടിച്ചു

പിണറായി തുറന്നടിച്ചു

മാധ്യമങ്ങള്‍ ചില പ്രത്യേകമായ ഉദ്ദേശങ്ങള്‍ വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ക്കാണ് ഇക്കാര്യത്തില്‍ പങ്കുള്ളതെന്നും പിണറായി തുറന്നടിച്ചു. വൈകീട്ട് ആറ് മണിക്ക് ദിവസേന നടക്കുന്ന കൊവിഡ് വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇത്. വിഷയത്തില്‍ ഹരീഷ് പേരടി പ്രതികരിച്ചത് ഇങ്ങനെ

ശരീരഭാഷ

ശരീരഭാഷ

ശബ്ദം കൊണ്ട് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തേക്കും ക്യാമറ തിരിച്ച് വെക്കണം..അപ്പോള്‍ മാത്രമെ നിങ്ങളുടെ ഗൂഡാലോചനകളുടെ ശരീരഭാഷയെന്താണെന്നും മുഖ്യമന്ത്രിയുടെ വയറ് നിറച്ചും തരുന്ന കൃത്യമായ ഉത്തരങ്ങള്‍ വരുമ്പോള്‍ നിങ്ങളുടെ ഉമിനീരില്ലാത്ത വരണ്ട ചുണ്ടുകളും ഞങ്ങള്‍ക്ക് കാണാന്‍ പറ്റുകയുള്ളു...

ഞങ്ങള്‍ക്ക് കാണണം...

ഞങ്ങള്‍ക്ക് കാണണം...

മനുഷ്യര്‍ മരിച്ച് വിഴുന്ന ഈ ദുരന്ത കാലത്തും അവര്‍ക്ക് വേണ്ടി സ്വന്തം പ്രായം പോലും പരിഗണിക്കാതെ ഓടിനടന്ന് ക്ഷീണിതനായ ഒരു ജനകിയ മുഖ്യമന്ത്രിയോട് ഈ നാട്ടിലെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ സാധാരണ മനുഷ്യര്‍ക്ക് വേണ്ടി ഒരു ചോദ്യവും ചോദ്യക്കാതെ ഏതോ ഒരു കള്ളകഥയുടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി വരുന്ന നിങ്ങളുടെ മുഖങ്ങള്‍ ഞങ്ങള്‍ക്ക് കാണണം...

 വെളിച്ചം വരേണ്ടതുണ്ട്

വെളിച്ചം വരേണ്ടതുണ്ട്

ഇതൊരു ജനാധിപത്യ അവകാശമാണ്...വെളിച്ചത്തിന്റെ അധികാരികളാണ് ഞങ്ങള്‍ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ ഏല്ലാ ഇരുട്ടുകളിലേക്കും വെളിച്ചം വരേണ്ടതുണ്ട്..

വിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം, ഏഴ് മരണം; നിരവധി പേരെ രക്ഷപ്പെടുത്തിവിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം, ഏഴ് മരണം; നിരവധി പേരെ രക്ഷപ്പെടുത്തി

ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ, തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ, തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്

പഴയതൊക്കെ ഞാന്‍ എണ്ണി പറയണോ, അതുപോലെയാണോ മുഖ്യമന്ത്രി, മാധ്യമങ്ങളോട് ഏറ്റുമുട്ടി പിണറായിപഴയതൊക്കെ ഞാന്‍ എണ്ണി പറയണോ, അതുപോലെയാണോ മുഖ്യമന്ത്രി, മാധ്യമങ്ങളോട് ഏറ്റുമുട്ടി പിണറായി

English summary
Media's credibility in gold smuggling case, Actor Hareesh Peradi criticize media's in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X