കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ മാധ്യമങ്ങള്‍ വിമര്‍ശിച്ചുകൊണ്ടേയിരിക്കും- ഇ സനീഷ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസിനെ മാധ്യമങ്ങള്‍ എക്കാലത്തും വിമര്‍ശിച്ചുകൊണ്ടേയിരിക്കും. അത് ജനാധിപത്യത്തിന്റെ സ്ഥാപനത്തിന് ആവശ്യമാണെന്ന് ന്യൂസ് 18 കേരള സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഇ സനീഷ്. കേരള പോലീസ് അസോസിയേഷന്‍ എസ്എപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു സനീഷ്.

കെപിഎ എസ്എപി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് 'മാധ്യമ കേന്ദ്രീകൃത സമൂഹവും പോലീസും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഇടി ടൈസന്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എസ്‌ജെ സുജിത്ത് ആയിരുന്നു മോഡറേറ്റര്‍.

Media Seminar

പോലീസിന്റെ നല്ല പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ അംഗീകരിക്കും. എന്നാല്‍ പോലീസിലെ തെറ്റായ പ്രവണതകള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിക്കൊണ്ടിരിക്കുമെന്നും സനീഷ് പറഞ്ഞു. പോലീസിന് അഭിലഷണീയമായ പ്രവര്‍ത്തന രീതികളെ കുറിച്ചായിരുന്നു മാതൃഭൂമി ന്യൂസ് ന്യൂസ് എഡിറ്റര്‍ എംഎസ് ശ്രീകല സംസാരിച്ചത്.

സോഷ്യല്‍ മീഡിയകളിലെ വ്യാജ പ്രചാരണങ്ങള്‍ പോലീസിനേയും സമൂഹത്തേയും തെറ്റായി നയിക്കാറുണ്ടെന്നാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും ആയ അനുപമ മോഹന്‍ പറഞ്ഞു. മധുവിന്റെ കൊലപാതകത്തില്‍ അടക്കം സോഷ്യല്‍ മീഡിയ പോലീസിനെ സഹായിച്ച വിഷയങ്ങളും അനുപമ ചൂണ്ടിക്കാണിച്ചു.

പോലീസും മാധ്യമങ്ങളും ശത്രുതാപരമായ നിലപാടല്ല സ്വീകരിക്കേണ്ടത് എന്നാണ് കേരള പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പിജി അനില്‍കുമാര്‍ പറഞ്ഞത്. ക്രമസമാധാന പാലത്തിനും പുരോഗതിക്കും പോലീസും മാധ്യമങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.

English summary
Kerala Police Association SAP District committee conducted media seminar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X