കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യ രീതിയിൽ മാധ്യമങ്ങൾക്കു പ്രവർത്തിക്കുവാനുള്ള ഇടം നൽകണം: വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ മുതിർന്ന പത്രപ്രവർത്തകൻ വിനോദ് ദുവക്കെതിരെ ഹിമാചൽ പ്രദേശ് പോലിസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദു ചെയ്ത സുപ്രീം കോടതി വിധി ഏറെ സന്തോഷം നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുക, ഭരണാധികാരികളെ വിമർശിക്കുക എന്നത് മാധ്യമ ധർമ്മമാണ്. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ഭരണം പിടിച്ചതിനു ശേഷം പത്രമാധ്യമങ്ങൾ സ്വാധീനിച്ചും, സ്വാധീനത്തിൽ വഴിപ്പെടാത്തവരെ ഭീഷണി കൊണ്ടും പ്രതികാര നടപടി കൊണ്ടും വരുതിയിലാക്കാൻ ശ്രമിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

തന്റെ യൂട്യൂബ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മരണങ്ങളെയും തീവ്രവാദി ആക്രമണത്തെയും വോട്ടുകൾ ആക്കാൻ ശ്രമിക്കുന്നു എന്ന ഒരു പരാമർശത്തിന്റെ പേരിലാണ് ഹിമാചൽ പ്രദേശിലെ ഒരു ബി.ജെ.പി. പ്രവർത്തകൻ നൽകിയ ഒരു പരാതിയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തത്. ഇന്ന് ആ കേസ് റദ്ദ് ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതാർഹമാണ്.

 paravur-vdsatheesan

കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഉത്തർ പ്രദേശ് ഉൾപ്പടെ കോവിഡ് മഹാമാരിയിലെ സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവരെ പോലും പ്രതികാര മനോഭാവത്തോടെയാണ് ബി.ജെ.പി. സർക്കാരുകൾ നേരിടുന്നത്. കഴിഞ്ഞ വർഷം മാത്രം 67 കേസുകളാണ് മാധ്യമപ്രവർത്തകർക്കെതിരെ അവരുടെ ജോലി ചെയ്തതിന്റെ പേരിൽ ചാർത്തിയത്. ഇതിൽ സിംഹഭാഗവും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഈ വിധിയുടെ സന്ദേശം ഉൾക്കൊണ്ടു അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് ബി.ജെ.പി. യുടെ ഭരണകൂടങ്ങൾ ജനാധിപത്യ രീതിയിൽ മാധ്യമങ്ങൾക്കു പ്രവർത്തിക്കുവാനുള്ള ഇടം നൽകണം.

മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

Recommended Video

cmsvideo
VD Satheeshan Press Meet and saying some things about CM Pinarayi Vijayan

English summary
media should be given space to function in a democratic manner: VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X