കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികളുടെ വ്യക്തിവിവരം വെളിപ്പെടുത്തരുതെന്ന് ബാലാവകാശ കമ്മിഷന്‍

Google Oneindia Malayalam News

കോഴിക്കോട്: കുട്ടികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അതീവജാഗ്രത പാലിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ അംഗം ശ്രീല മേനോന്‍ നിര്‍ദേശിച്ചു. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം- 2012 (പോക്‌സോ) സംബന്ധിച്ചും കുട്ടികളെ കുറിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുതില്‍ മാധ്യമ പ്രവര്‍ത്തകര്‍ പാലിക്കേണ്ട നിയമപരമായ കരുതലുകളെ കുറിച്ചും നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, ബാലാവകാശ കമ്മിഷന്‍, കോഴിക്കോട് പ്രസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല നടന്നത്.

മോദി സർക്കാർ 'കുലുങ്ങുന്നു'! ആദ്യത്തെ അവിശ്വാസ പ്രമേയം; ലോക്സഭയിൽ നിർണ്ണായക നീക്കങ്ങൾ...മോദി സർക്കാർ 'കുലുങ്ങുന്നു'! ആദ്യത്തെ അവിശ്വാസ പ്രമേയം; ലോക്സഭയിൽ നിർണ്ണായക നീക്കങ്ങൾ...

കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവരുടെ വ്യക്തിവിവരം വെളിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സൂചനയും ഉണ്ടാവാന്‍ പാടില്ലെ്ന്ന 2012 ലെ പോക്‌സോ നിയമം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. പീഡനത്തിനിരയായ, അഥവാ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വാര്‍ത്താ റിപ്പോര്‍ട്ടിങ്ങും ഫോട്ടോ- വീഡിയോ കവറേജും നിയമപരമായി ശിക്ഷാര്‍ഹമാണ്.

poxo

നിയയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ പ്രതി എന്ന് വിളിക്കുന്നതും ശിക്ഷാര്‍ഹമാണ്. പോക്‌സോ നിയമത്തിനു പുറമെ 2015 ലെ ബാലനീതി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരവും ഇത്തരം റിപ്പോര്‍ട്ടിങ്ങ് കുറ്റകരമാണ്. ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളുടെയും സ്ത്രീകളുടെയും വ്യക്തിത്വം വെളിപ്പെടുത്താതിരിക്കുന്നത് നിയമപരമായ ഉത്തരവാദിത്തം എന്നതിലുപരി സാമൂഹികമായ കടമ കൂടിയായി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളണമെന്ന് ശ്രീല മേനോന്‍ പറഞ്ഞു.

ഒരു കുട്ടിയെ പറ്റി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് സ്വന്തം വീട്ടിലെ കുട്ടിയാണെ് മനസ്സില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. സ്വന്തം കുട്ടിയോ ബന്ധുക്കളുടെ കുട്ടിയോ ഇങ്ങനെ അതിക്രമങ്ങള്‍ക്ക് ഇരയായാല്‍ അത് പുറംലോകമറിയുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. മാത്രവുമല്ല ഈ വാര്‍ത്തയും ചിത്രയും കുട്ടിയെ വേദനിപ്പിക്കുകയും എക്കാലവും വേട്ടയാടുകയും ചെയ്യും. ലൈംഗികാതിക്രമ കേസുകളില്‍ ഇരയാകു കുട്ടികളുടെ വ്യക്തിവിവരം വെളിപ്പെടുത്തി ലഭിക്കുന്ന പ്രചാരം വേണ്ടെന്നു വെക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണമെും ബാലാവകാശ കമ്മീഷന്‍ അംഗം അഭ്യര്‍ഥിച്ചു.

ശില്പശാലയില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. ബാലപീഡനം കേരളത്തില്‍ എന്ന വിഷയം റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ എന്‍. സുഭാഷ് ബാബുവും ബാലാവകാശങ്ങളും മാധ്യമ ധര്‍മവും എ വിഷയം മാധ്യമപ്രവര്‍ത്തകന്‍ പി.ജെ. ജോഷ്വയും അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍ സ്വാഗതവും പ്രസ് ക്ലബ്ബ് സെക്രട്ടറി പി. വിപുല്‍നാഥ് നന്ദിയും പറഞ്ഞു.

ദുരൂഹതയൊഴിയാതെ മിഷേൽ ഷാജിയുടെ മരണം.. ആത്മഹത്യയല്ലെന്ന് കുടുംബം, റീപോസ്റ്റ്‌മോര്‍ട്ടം വേണംദുരൂഹതയൊഴിയാതെ മിഷേൽ ഷാജിയുടെ മരണം.. ആത്മഹത്യയല്ലെന്ന് കുടുംബം, റീപോസ്റ്റ്‌മോര്‍ട്ടം വേണം

അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവിനെ പയ്യന്നൂരിൽ നിന്ന് എക്സൈസ് പിടികൂടിഅഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവിനെ പയ്യന്നൂരിൽ നിന്ന് എക്സൈസ് പിടികൂടി

English summary
media should be vigilant to report news related to children says child rights commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X