കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങൾ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകണമെന്ന് സംസ്ഥാന ക്ഷീരകർഷക സംഗമം

  • By Sreejith Kk
Google Oneindia Malayalam News

വടകര:കർഷകന് പ്രാമുഖ്യം നൽകി കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണമെന്ന് സംസ്ഥാന ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു.മറ്റു മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം കാർഷിക മേഖലയ്ക്കും നൽകണം.രാജ്യത്തിൻറെ ഇന്നത്തെ സാഹചര്യത്തിൽ കർഷകരുടെയും,ക്ഷീര കർഷകരുടെയും സമ്പത്ത് വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തേണ്ടത് അത്യാവശ്യമാണ്.

കാവേരി നദീ ജല തര്‍ക്കം: കര്‍ണാടകത്തിന് അധികജലം.. തമിഴ്നാടിനും പുതുച്ചേരിക്കും അധിക ജലമില്ലകാവേരി നദീ ജല തര്‍ക്കം: കര്‍ണാടകത്തിന് അധികജലം.. തമിഴ്നാടിനും പുതുച്ചേരിക്കും അധിക ജലമില്ല

ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന വാർത്തകളുടെ പിന്നാലെ പോകുന്ന മാധ്യമങ്ങൾക്ക് സാമ്പത്തിക മൂലധന ശക്തികൾ തടസ്സം നിൽക്കുകയാണെന്ന് സെമിനാർ ഉൽഘാടനം ചെയ്ത മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.കർഷക താൽപര്യം ഉയർത്തി പിടിച്ചു കൊണ്ട് തങ്ങളുടെ ഉത്തരവാദിത്വം പൂർണ്ണമായി നിർവ്വഹിക്കാൻ സർക്കാരുകൾക്കും,മാധ്യമങ്ങൾക്കും കഴിയുന്നില്ല.മാധ്യമ ഇടപെടലിലൂടെ ഒരു പാട് കാര്യങ്ങൾ മാറ്റി മറിക്കാൻ കഴിയുമെന്നും സെമിനാർ വ്യക്തമാക്കി.

screenshot

രാജാജി മാത്യു തോമസ് അധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്‌ടർ ഐസക്ക്കെതയ്യിൽ,സിഎൽ.തോമസ്,എസ്ബിജു,കെഎസ്.രാജശേഖരൻ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെടി ശേഖർ,പികെ സജിത്ത്,സിടി ഹരീഷ്,ടോം ജോർജ്,ടികെ സുനിൽകുമാർ,കെ ശശികുമാർ എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.

English summary
media should gave prominence for agriculture sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X