നില്‍പ് സമരക്കാരുടെ പാദം ചുംബിച്ച് മാധ്യമ വിദ്യാര്‍ഥികളുടെ പ്രതിഷേധം
തിരുവനന്തപുരം: നവംബര്‍ രണ്ട് ഞായറാഴ്ച. കേരളം മുഴുവന്‍ കൊച്ചി മറൈന്‍ ഡ്രൈവിലേയ്ക്ക് ഉറ്റു നോക്കുന്നു. കിസ് ഓഫ് ലവ്. എന്നാല്‍ കൊച്ചിയിലെ ചുംബന കൂട്ടായ്മയില്‍ പങ്കെടുത്താതെ ചുംബിച്ച് പ്രതിഷേധിയ്ക്കാന്‍ ഒരു കൂട്ടം മാധ്യമ വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ നിന്ന് വണ്ടി കയറിയത് നേരെ തലസ്ഥാനത്തേയ്ക്ക്. സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസില്‍ നടത്തുന്ന നില്‍പ്പ് സമരത്തിലേയ്ക്കാണ് വിദ്യാര്‍ഥികള്‍ എത്തിയത്. സമരക്കാരുടെ പാദം ചുംബിച്ച് വേറിട്ട രീതിയില്‍ പ്രതിഷേധിയ്ക്കാന്‍
കൊച്ചി തേവര സേക്രഡ് ഹാര്‍ട്ട്‌സ് കോളെജിലെ മാധ്യമ വിദ്യാര്‍ഥികളാണ് നില്‍പ് സമരത്തിന്റെ 116ാം ദിവസം ഐക്യദാര്‍ഢ്യവുമായി എത്തിയത്. സമരക്കാരുടെ പാദം ചുംബിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. കൊച്ചിയിലെ ചുംബന കൂട്ടായ്മയെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ നില്‍പ് സമരക്കാര്‍ക്ക് പിന്തുണ നല്‍കിയും ചുംബന പ്രതിഷേധങ്ങള്‍ ആകാമെന്ന് ഇവര്‍ പറയുന്നു.

കൊച്ചിയിലെ ചുംബന സമരത്തിന് നല്‍കുന്ന പ്രാധാന്യം പോലും മാധ്യമങ്ങള്‍ നില്‍പ് സമരത്തിന് നല്‍കാത്തതിനെ വിദ്യാര്‍ഥികള്‍ വിമര്‍ശിയ്ക്കുന്നു. നവംബര്‍ രണ്ടിന് പതിനൊന്ന് മണിയോടെയാണ ്‌വിദ്യാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയതും സമരം നടത്തുന്ന ആദിവാസികളുടെ പാദം ചുംബിച്ചതും.












Click it and Unblock the Notifications