കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നുണകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളാണ് ഹരികുമാറിനെ കൊന്നത്; ഏതെങ്കിലും ഒരു ആരോപണത്തിന് തെളിവുണ്ടോ?

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസില്‍ പ്രതിയായിരുന്ന ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് നേരേയും പ്രതിഷേധം ഉയരുന്നു. സനല്‍കുമാറിന്റെ വധവുമായി ബന്ധപ്പെട്ട് ഹരികുമാറിനെതിരെ മാധ്യമങ്ങള്‍ വന്‍തോതില്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവിട്ടുവെന്നാണ് ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നത്.

<strong>21 മലയാളികള്‍ ഐസിസില്‍; വയനാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍, ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായേക്കും</strong>21 മലയാളികള്‍ ഐസിസില്‍; വയനാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍, ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായേക്കും

മനസപൂര്‍വ്വം അല്ലാത്ത നരഹത്യയില്‍ ഒതുങ്ങേണ്ടതിനെ ദൃക്‌സാക്ഷികള്‍ പോലും പറയുന്നത് കേള്‍ക്കാതെ മാധ്യമങ്ങള്‍ ക്രൂശിച്ചു. ഹരികുമാറിനെ മാധ്യമങ്ങള്‍ വേട്ടയായി കൊല്ലുകയായിരുന്നെന്ന് ഹരികുമാറിന്റെ ചേട്ടന്റെ മകള്‍ ഗാഥയും സുഹൃത്തായ ആര്‍ ജയദേവനും ആരോപിക്കുന്നു. ഇരുവരും ഫേസ്ബുക്കിലൂടെയാണ് മാധ്യമങ്ങള്‍ക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഗാഥാ മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

നിങ്ങള്‍ കൊന്നതാണ്

നിങ്ങള്‍ കൊന്നതാണ്

നിങ്ങള്‍ കൊന്നതാണ്.
കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്. മനപൂര്‍വവം അല്ലാത്ത നരഹത്യ യില്‍ ഒതുങ്ങേണ്ടത്തിനെ ദൃക്‌സാകഷികള്‍ പറയുന്നത് പോലും കേള്‍ക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്.

തെളിവുകള്‍ ഹാജര്‍ ആക്കാമോ?

തെളിവുകള്‍ ഹാജര്‍ ആക്കാമോ?

എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പി ക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യന്‍ ആണെന്ന്, അയാള്‍ക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങള്‍ ചിന്തിച്ചില്ല..ഞാന്‍ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 എക്കറിന്, അയാള്‍ക്കെതിരെ ഉള്ള ,ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകള്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഹാജര്‍ ആക്കാമോ?

മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

മാധ്യമങ്ങളോട്, നിങ്ങള് കൊന്നതാണ്. നിങ്ങള് പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പന്‍, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, ഏരിഞ്ഞടങ്ങുന്നുണ്ട്. എന്ന് മാധ്യമങ്ങളെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ഗാഥ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഹരികുമാറിനെ പരിയച്ചയപെട്ടത്

ഹരികുമാറിനെ പരിയച്ചയപെട്ടത്

ഇതേ ആരോപണമാണ് സിപിഎം നേതാവും ഹരികുമാറിന്റെ സുഹൃത്തുമായ ആര്‍ ജയദേവനും ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

പ്രിയ സുഹൃത്ത് ഹരികുമാറിന് വിട
നെടുമങ്ങാട് എസ്ഐ എന്ന നിലയിൽ രണ്ടര വര്ഷത്തെ സേവനത്തിനിടയിൽ ഒരു അഭിഭാഷകൻ എന്ന നിലയിലാണ് ഞാൻ ഹരികുമാറിനെ പരിയച്ചയപെട്ടത്.

പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ

പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ

ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രത്യേക രാഷ്ട്രീയ ചായ്‌വും കൂടാതെ എല്ലാവര്ക്കും സുസമ്മതനായിരുന്നു ഹരികുമാർ. സാധാരണക്കാർ യാതൊരു ഭയവും കൂടാതെ ഹരികുമരിന്റെ മുന്നിൽ വന്ന് പരാതികൾ ബോദിപ്പിക്കുകയും പരിഹാരം തേടുകയും ചെയ്തിട്ടുണ്ട്.

മാധ്യമ വേട്ട

മാധ്യമ വേട്ട

ഒരു മാഫിയ വൽക്കരണവും നാളിതുവരെ പറഞ്ഞു കേട്ടിട്ടില്ല. ഡിവൈഎസ്പി ആയി നെടുമങ്ങാട്ടേക്ക് ഹരികുമാർ വരാൻ ആഗ്രഹിച്ചിരുന്നു എന്നെനിക്കറിയാം. ഞങ്ങൾക്കും അതിൽ താത്പര്യവും ഉണ്ടായിരിന്നു. ഇതിനിടയിലാണ് ഹരികുമാർ നെയ്യാറ്റിൻകരയിൽ നിയമിതനായതും അപമാനിതനായി മാധ്യമ വേട്ടയ്ക്കും വിഷ്ണുപുരം മാഫിയയുടെ ട്രാപ്പിൽ പെട്ട് അബദ്ധത്തിൽ കേസിലക്കപ്പെടുകയും ചെയ്തത്.

മറ്റൊരു മാർഗം ഇല്ലാതായി

മറ്റൊരു മാർഗം ഇല്ലാതായി

മാധ്യമ വേട്ടയ്ക് മുന്നിൽ ഒരുന്നത പോലീസ് ഉദ്യോഗസ്ഥന് പോലും ആത്മഹത്യ അല്ലാതെ മറ്റൊരു മാർഗം ഇല്ലാതായി.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാട്ടിൽ ധീരവും സത്യസന്ധവും സ്വതന്ത്രവും വസ്തു നിഷ്ഠവുമായ പത്ര വർത്തകളാണോ ഹരികുമാറിനെതിരെ പുറത്ത് വന്നത്?

കഥകൾ പടച്ചുവിട്ടവർ

കഥകൾ പടച്ചുവിട്ടവർ

അപസർപ്പക കഥകൾ പടച്ചുവിട്ടവർ ഒരു പച്ച മനുഷ്യനെ ആണ് വേട്ടയാടിയത് സ്വന്തം കുടുംബത്തിലെ നീറുന്ന വേദനയ്‌ക്കൊടുവിൽ താങ്ങാനാവുന്നതായിരുന്നില്ല ജാതി-മാഫിയ-കുത്തക മാധ്യമ കൂട്ടുകെട്ടിന്റെ പെരും കള്ളങ്ങൾ.

നീതീകരിക്കാനാകാത്ത പ്രവർത്തി

നീതീകരിക്കാനാകാത്ത പ്രവർത്തി

പ്രത്യേകം പേജുകൾ തന്നെ പടച്ചു ഒരു മനുഷ്യന്റെ ചോരയ്ക്കും ജീവനും വേണ്ടി നമ്മുടെ നാട്ടിലെ മാധ്യമ പ്രവർത്തകർ നടത്തിയ ഒരിക്കലും നീതീകരിക്കാനാകാത്ത പ്രവർത്തിയായി പോയി.ഹരികുമാറിന്റെ ചേതനയറ്റ ശരീരത്തിലെ ഒരറ്റം ഭക്ഷിച് നിങ്ങൾ തൃപ്തിയടയുമെന്ന് പ്രതീക്ഷിക്കുന്നു.

ഏതു മാധ്യമ ധർമ്മമാണ്?

ഏതു മാധ്യമ ധർമ്മമാണ്?

ഫ്രാഡുകളെ ദിവ്യാത്മാക്കളാക്കുന്നതും അബദ്ധം പിണഞ്ഞവരെ കാപാലികനാക്കുന്നതും ഏതു മാധ്യമ ധർമ്മമാണ്? ജീവിതത്തിൽ അബദ്ധം സംഭവിക്കാത്തവർ ആരുണ്ട് ? "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ".ഹരികുമാറിന്റേത് വെറുമൊരു ആത്മഹത്യ അല്ല മാധ്യമ ഭീകരത നടത്തിയ കൊലപാതകമാണ് IPC 302 ?,IPC304(A) ?

പട്ടിയെ പേപട്ടി ആക്കി

പട്ടിയെ പേപട്ടി ആക്കി

പച്ചയായ ഒരു മനുഷ്യന്റെ ദുർബല നിമിഷത്തിൽ സംഭവിച്ചുപോയ ഒരബദ്ധത്തെ പട്ടിയെ പേപട്ടി ആക്കി തല്ലി കൊന്നത് പോലെ ഇതും ഒരു കൊലപാതകവും തന്നെയാണ്. ആത്മാഭിമാനവുള്ളവന്റെ ജീവത്യാഗം. നമസ്കരിക്കുന്നു ഈ പുത്തൻ മാധ്യമ പ്രവണതയോട്

ഗാഥാ മാധവ്

ഫേസ്ബുക്ക് പോസ്റ്റ്

ആര്‍ ജയദേവന്‍

ഫേസ്ബുക്ക് പോസ്റ്റ്

<strong>തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌</strong>തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌

English summary
media was hunted dysp harikumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X