• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കറെ ഷുവര്‍ക്കറെന്ന് വിളിക്കുന്നത് അനീതിയെന്ന് രാഹുല്‍ ഈശ്വര്‍; ചുട്ടമറുപടിയുമായി അഭിലാഷ് മോഹന്‍

Google Oneindia Malayalam News

കോഴിക്കോട്: ആന്‍ഡമാന്‍ ജയിലില്‍ നിന്നുള്ള മോചനത്തിനായി വിഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഒട്ടേറെ പേര്‍ ഇതുമായി ബന്ധപ്പെട്ട് രാജ്‌നാഥ് സിംഗിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

വിഎസിനോട് അടുപ്പം കാണിച്ചതോടെ പിണറായിക്ക് അതൃപ്തിയായി; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്വിഎസിനോട് അടുപ്പം കാണിച്ചതോടെ പിണറായിക്ക് അതൃപ്തിയായി; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്

1

സവര്‍ക്കറെ മഹാനാക്കിക്കൊണ്ട് സംഘപരിവാര്‍ ചരിത്രത്തെ വളിച്ചൊടിക്കുകയാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. ഇതിന് മുമ്പും സവര്‍ക്കറെ മഹാനാക്കാനാകുള്ള നീക്കം സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ വിമര്‍ശനവുമായി ബന്ധപ്പെട്ട് മീഡിയവണ്ണില്‍ നടന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

2

നുണയില്‍ നിര്‍മ്മിക്കുന്ന ചരിത്രം ആരുടെ അജണ്ട എന്ന വിഷയത്തില്‍ ആക്ടിവിസ്റ്റും സാമൂഹിക നിരീക്ഷകനുമായ രാഹുല്‍ ഈശ്വര്‍ നടത്തിയ പ്രസ്താവനയും അതിന് അവതാരകന്‍ അഭിലാഷ് മോഹന്‍ നല്‍കിയ മറുപടിയുമാണ് വീഡിയോയിലുള്ളത്. സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ ഈശ്വര്‍ നടത്തിയത്. ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ,

3

അവതാരകന്‍ അഭിലാഷ് മോഹനന്റെ ചോദ്യം ഇങ്ങനെയായിരുന്നു, മഹാത്മാഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും കൂട്ടിക്കെട്ടുന്നത് എന്തിന് വേണ്ടിയായിരിക്കും? ഗാന്ധി വധത്തില്‍ വിചാരണ ചെയ്യപ്പെട്ട, ജീവനലാല്‍ കപൂര്‍ ഗാന്ധി വധത്തിന്റെ ഉത്തരവാദി എന്ന് കണ്ടെത്തിയിട്ടുള്ള, ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുള്ള സവര്‍ക്കര്‍ ഗാന്ധിയുടെ ഉപദേശം അനുസരിച്ച് മാപ്പെഴുതിക്കൊടുത്തു എന്നൊക്കെ പറയുന്ന വിധത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ലക്ഷ്യം എന്താണ്?

4

ഈ ചോദ്യത്തിന് രാഹുല്‍ ഈശ്വറിന്റെ മറുപടി ഇങ്ങനെയായിരുന്നു, ആദ്യത്തെ ചോദ്യത്തിന് ഉത്തരം, ഇടതുപക്ഷ സഹയാത്രികനായ മാധവന്‍ കുട്ടി സാര്‍ ബീനാലെയ്ക്ക് വേണ്ടി എഴുതിയ ഒരു ലേഖനത്തില്‍ പറയുന്ന കൗതുകമുള്ള കാര്യമുണ്ട്, മഹാത്മഗാന്ധി ഒരു സോഫ്‌റ്റ്വെയറാണ്, ആ സോഫ്‌റ്റ്വെയര്‍ ആര് ഉപയോഗിച്ചാലും നന്നായിപ്പോകും. എന്റെയും വിശ്വാസം മഹാത്മാഗാന്ധി ഒരു ഫിലോസഫര്‍ സ്‌റ്റോണാണ്. ആരോട് കൂട്ടിക്കെട്ടിയാലും അത് നന്മ മാത്രമേ ഉണ്ടാക്കുകയുള്ളൂ.

5

അതുകൊണ്ടാണ് 1944ല്‍ തന്നെ കൊല്ലാന്‍ വന്ന ഗോഡ്‌സെയോട്, മഹാത്മാഗാന്ധി അങ്ങോട്ട് അഭ്യര്‍ത്ഥിക്കുന്നത്, നീ എന്റെ കൂടെ വന്ന് എട്ട് ദിവസം സേവാഗ്രാം ആശ്രമത്തില്‍ നില്‍ക്കൂ. നമ്മള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് സംസാരിച്ച് തീര്‍ക്കാം എന്ന് പറയുന്ന ആ ഗാന്ധിജിയെ എല്ലാവരോടും കൂട്ടിക്കെട്ടണമെന്ന് തന്നെയാണ് ആഗ്രഹം. ഈ രണ്ട് ചരിത്രത്തിന്റെ വസ്തുതകളിലേക്ക് വന്നാല്‍, വീര സവര്‍ക്കര്‍ 4000ഓളം ദിവസം ഇന്ത്യയ്ക്ക് വേണ്ടി ജയിലില്‍ കിടന്ന വ്യക്തിയാണ്.

6

അദ്ദേഹത്തിന്റെ ഐഡിയോളജിയെ നമ്മള്‍ വ്യാഖ്യാനിക്കുന്നത് വലതുപക്ഷ ഹിന്ദുത്വ എന്നാണ്. 1892ല്‍ ഒക്കെ ചന്ദ്രനാഥ് ബസു ഹിന്ദുത്വ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഹിന്ദുത്വ പ്രത്യേയ ശാസ്ത്രം, വളര്‍ത്തിയെടുത്ത ആള്‍ വീര സവര്‍ക്കറാണ്. ആര്‍എസ്എസിന്റെ ഗുരുജി ഗോള്‍വാള്‍ക്കര്‍ പല വിഷയങ്ങളിലും വീര്‍ സവര്‍ക്കറോട് എതിരഭിപ്രായമുള്ള ആളായിരുന്നു. വീര സവര്‍ക്കര്‍ ചരിത്രത്തില്‍ നോക്കിയാല്‍ പശു സംരക്ഷണത്തിനെ അനുകൂലിക്കാത്ത ഒരു വ്യക്തിയായിരുന്നു.

7

അദ്ദേഹം കൂടുതല്‍ എത്തിസ്റ്റിക് ലൈനുള്ള വ്യക്തിയാണ്. അദ്ദേഹത്തോട് യോജിക്കാം വിയോജിക്കാം, പക്ഷേ അദ്ദേഹത്തെ മോശമാക്കി ചിത്രീകരിക്കുന്നതും ഷൂവര്‍ക്കര്‍ എന്നാണെന്നൊക്കെ പറയുന്നത്, നമ്മള്‍ ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മഹാത്മാ ഗാന്ധിക്ക് സവര്‍ക്കറെ ബഹുമാനമായിരുന്നില്ലേ, ഇന്ദിരാ ഗാന്ധിക്ക് സവര്‍ക്കറെ ബഹുമാനമായിരുന്നില്ലേ എന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

8

ഇതിന് അഭിലാഷ് മോഹനന്റെ മറുപടി ഇങ്ങനെയായിരുന്നു, സ്വാതന്ത്ര്യ സമരകാലത്ത് എത്രയോ പേര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സെല്ലുലാര്‍ ജയിലില്‍ തന്നെ 30 വര്‍ഷം കിടന്നിട്ടുള്ള ആളുകളുണ്ട്. സവര്‍ക്കര്‍ പത്ത് വര്‍ഷം കിടന്നിട്ടുണ്ട്. മഹാത്മഗാന്ധിയെ 11 തവണ ബ്രിട്ടീഷുകാര്‍ തടവിലാക്കിയിട്ടുണ്ട്. ഭഗത് സിംഗ് തൂക്കുമരം ഏറ്റുവാങ്ങിയ ആളാണ്. പക്ഷേ അവരാരും മാപ്പെഴുതിക്കൊടുത്ത് ബ്രിട്ടീഷ് രാഞ്ജിക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊള്ളാം, സ്വാതന്ത്ര്യ സമരത്തിന് പോകുന്നവരെ തിരുത്തിക്കൊള്ളാം എന്ന് പറഞ്ഞിട്ടില്ല- അഭിലാഷ് പറഞ്ഞു.

9

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ആദ്യത്തെ അഞ്ചോ പത്തോ പേരില്‍ വിഡി സവര്‍ക്കറെ പ്രതിഷ്ഠിക്കുന്നതിനാലാണ് ചരിത്ര നിഷേധമുള്ളതെന്ന് അഭിലാഷ് മോഹന്‍ രാഹുല്‍ ഈശ്വര്‍ക്ക് മറുപടി നല്‍കി. അതേസമയം, ചാനല്‍ ചര്‍ച്ചയുടെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേര്‍ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുന്നുണ്ട്.

Recommended Video

cmsvideo
  IPL 2021: Ruturaj Gaikwad becomes the youngest Orange Cap holder in league's history | Oneindia

   ഇപ്പോഴും വേട്ടയാടുന്ന ചിലരുടെ ചെയ്തികൾ.. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കും...ഇത് പ്രതീക്ഷയാണ്; വിനയൻ ഇപ്പോഴും വേട്ടയാടുന്ന ചിലരുടെ ചെയ്തികൾ.. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കും...ഇത് പ്രതീക്ഷയാണ്; വിനയൻ

  കടകംപള്ളി സുരേന്ദ്രൻ
  Know all about
  കടകംപള്ളി സുരേന്ദ്രൻ
  English summary
  Mediaone Anchor Abhilash Mohan's Befitting Reply Goes Viral to Rahul Easwar For Praising Savarkar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X