Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിക്കെതിരെ ചെറുവിരല്‍പോലും അനക്കിയിട്ടില്ല; നഗ്‌നചിത്രമാണെങ്കില്‍ കേസെടുക്കാമെന്ന് പൊലീസ് പറഞ്ഞു'

കോഴിക്കോട് : സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ നടത്തിയ നിയമ പോരാട്ടം നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് മീഡിയ വണ്‍ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് . സൈബര്‍ അധിക്ഷേപത്തില്‍ വര്‍ഗീയതയും അശ്ലീലവും അസഹ്യമായി പരാതി നല്‍കിയപ്പോഴാണ് സൈബര്‍ നിയമങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിയുന്നതെന്ന് സ്മൃതി പരുത്തിക്കാട് പറഞ്ഞു. വനിത ദിനത്തില്‍ മാധ്യമം ദിനപത്രത്തില്‍ പങ്കുവച്ച കുറിപ്പിലാണ് സ്മൃതി ഇക്കാര്യം വ്യക്തമാക്കിയത് .

1

എന്റെ ചിത്രത്തിനൊപ്പം മറ്റൊരു ദ്വയാര്‍ഥ ചിത്രവും ചേര്‍ത്തുവെച്ചു നടത്തിയ അതിക്രമത്തിനെതിരെ പരാതിപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ദ്വയാര്‍ഥ ചിത്രമായതിനാല്‍ ഇതു ചെയ്തയാള്‍ ഉദ്യേശിച്ചത് അങ്ങനെ തന്നെ ആവണമെന്നില്ല എന്നാണെന്ന് സ്മൃതി പരുത്തിക്കാട് പറയുന്നു. നഗ്‌നചിത്രമാണെങ്കില്‍ മാത്രമേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയൂ എന്നാണ് പൊലീസ് പരഞ്ഞതെന്നും സമ്ൃതി പരുത്തിക്കാട് വ്യക്തമാക്കി.

2

അടുത്തിടെയാണ് സ്മൃതി മീഡിയ വണ്‍ ചാനലിലേക്ക് എത്തിയത് . മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സ്മൃതിക്ക് നേരെ വംശീയ അധിക്ഷേവും ലൈംഗിക അധിക്ഷേപവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത് . ചില വെബ്‌ സൈറ്റുകളാണ് സ്മൃതിക്ക് എതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . സംഭവത്തില്‍ സ്മൃതിയും മീഡിയ വണ്‍ ചാനലും പൊലീസില്‍ പരാതി നല്‍കിയിരുന്നു .

3

സംഭവത്തില്‍ 20 ദിവസമായി പരാതി നല്‍കിയിട്ട്, രണ്ടു തവണ പൊലീസ് അന്വേഷണത്തിനും മൊഴിയെടുക്കാനും വന്നു. പക്ഷേ, ഇതുവരെ ഒരു ചെറുവിരല്‍പോലും ഈ പ്രതിക്കെതിരെ അനക്കിയിട്ടില്ല. എന്തിനേറെ പറയുന്നു, അയാള്‍ എന്നെകുറിച്ച് പറഞ്ഞ അശ്ലീലം മുഴുവന്‍ അസംഖ്യം ആളുകളിപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണെന്നും സ്മൃതി കുറിപ്പില്‍ പറയുന്നു.

4

പരാതി നല്‍കിയപ്പോള്‍ അയാളെ ഞാന്‍ പിടിച്ചുകൊണ്ടുകൊടുക്കണമെന്ന മട്ടില്‍ അയാള്‍ എവിടെയാണെന്നറിയാമോ, എന്തുചെയ്യുന്നെന്നറിയാമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. വെറുമൊരു കാലാളായ അയാളെ പോലും പിടിക്കാന്‍ കഴിയാത്തത്ര ദുര്‍ബലമാണോ നമ്മുടെ സംവിധാനങ്ങളെന്ന് സ്മൃതി ചോദിക്കുന്നു. ആര്‍ക്കും എന്തും ആര്‍ക്കെതിരെയും വിളിച്ചു പറയാമെന്ന സ്ഥിതി വന്നിരിക്കുകയാണെന്നും സ്മൃതി വ്യക്തമാക്കുന്നു.

5

ഫേസ്ബുക്കിലെ വ്യാജ ഐഡികളില്‍നിന്നു വരുന്ന അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും നോക്കിനിന്നാല്‍ അതിനേ നേരം കാണൂ . അതുകൊണ്ടുതന്നെ അവഗണിക്കാറാണ് പതിവ് . എല്ലാ പരിധിയും വിട്ടപ്പോഴാണ് , നിയമപരമായി മുന്നോട്ടുപോയാല്‍ ഒരാള്‍ക്കെങ്കിലും ബോധമുദിച്ചെങ്കിലോ എന്ന ധാരണയിലാണ് കേസു നല്‍കിയത്. എന്നാല്‍ നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് സ്മൃതി പരുത്തിക്കാട് വ്യക്തമാക്കുന്നു . അന്വേഷണ സംഘത്തിനു പോലും സൈബര്‍ മേഖലയിലെ പല കാര്യങ്ങളെ കുറിച്ചും വലിയ പിടിയില്ലെന്നതാണ് ഞാന്‍ മനസ്സിലാക്കിയ മറ്റൊരു കാര്യമെന്ന് സ്മൃതി ചൂണ്ടിക്കാണിക്കുന്നു .

6

നമ്മള്‍ അവര്‍ക്ക് ക്ലാസെടുക്കേണ്ട ഗതികേടാണ്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയില്ല ഇക്കാര്യത്തിലെന്നും സ്മൃതി പറയുന്നു. എന്നെ കുറിച്ചു പറഞ്ഞ അശ്ലീലവാക്കുകളും പ്രയോഗങ്ങളുമൊക്കെ പൊലീസിനു മുന്നില്‍ വിവരിക്കുകയും വിശദീകരിക്കുകയും ചെയ്തപ്പോള്‍ പോലും വല്ലാത്ത അസ്വസ്ഥതയാണ് അനുഭവപ്പെട്ടതെന്നും സ്മൃതി വ്യക്തമാക്കുന്നു.

7

ഇതുമായി ബന്ധപ്പെട്ട് നേരത്തെയും പ്രതികരിച്ച് സ്മൃതി പരുത്താക്കാട് രംഗത്തെത്തിയിരുന്നു. തന്റെ മാധ്യമപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനമല്ല ഉണ്ടാകുന്നത്. വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപവും വര്‍ഗീയതയും അശ്ലീലവുമാണ് പറയുന്നതെന്ന് സ്മൃതി പറഞ്ഞിരുന്നു. എന്തും വിളിച്ച് പറയാനുള്ള സ്ഥലമാണോ യുട്യൂബ്?. ഇത്തരം ചാനലുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല എന്നും സ്മൃതി ചോദിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+